ഇയ്യോബ് 22:1
അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 22:2
മനുഷ്യന്‍ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവന്‍ തനിക്കു തന്നേ ഉപകരിക്കേയുള്ളു.(Add Ref)|(Add Notes)
ഇയ്യോബ് 22:3
നീ നീതിമാനായാല്‍ സര്‍വ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാല്‍ അവന്നു ലാഭമുണ്ടോ?(Add Ref)|(Add Notes)
ഇയ്യോബ് 22:4
നിന്‍റെ ഭക്തിനിമിത്തമോ അവന്‍ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തില്‍ വരുത്തുകയും ചെയ്യുന്നതു?(Add Ref)|(Add Notes)
ഇയ്യോബ് 22:5
നിന്‍റെ ദുഷ്ടത വലിയതല്ലയോ? നിന്‍റെ അകൃത്യങ്ങള്‍ക്കു അന്തവുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 22:6
നിന്‍റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 22:7
ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 22:8
കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവന്‍ അതില്‍ പാര്‍ത്തു.(Add Ref)|(Add Notes)
ഇയ്യോബ് 22:9
വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 22:10
അതുകൊണ്ടു നിന്‍റെ ചുറ്റും കണികള്‍ ഇരിക്കുന്നു. പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 22:11
അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 22:12
ദൈവം സ്വര്ഗ്ഗോന്നതത്തില്‍ ഇല്ലയോ? നക്ഷത്രങ്ങള്‍ എത്ര ഉയര്‍ന്നിരിക്കുന്നു എന്നു നോക്കുക.(Add Ref)|(Add Notes)
ഇയ്യോബ് 22:13
എന്നാല്‍ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടില്‍ അവന്‍ ന്യായം വിധിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 22:14
കാണാതവണ്ണം മേഘങ്ങള്‍ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തില്‍ അവന്‍ ഉലാവുന്നു എന്നു പറയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 22:15
ദുഷ്ടമനുഷ്യര്‍ നടന്നിരിക്കുന്ന പുരാതനമാര്‍ഗ്ഗം നീ പ്രമാണിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 22:16
കാലം തികയും മുമ്പെ അവര്‍ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.(Add Ref)|(Add Notes)
ഇയ്യോബ് 22:17
അവര്‍ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; സര്‍വ്വശക്തന്‍ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 22:18
അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 22:19
നീതിമാന്മാര്‍ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവന്‍ അവരെ പരിഹസിച്ചു:(Add Ref)|(Add Notes)
ഇയ്യോബ് 22:20
ഞങ്ങളുടെ എതിരാളികള്‍ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 22:21
നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാല്‍ നിനക്കു നന്മ വരും.(Add Ref)|(Add Notes)
ഇയ്യോബ് 22:22
അവന്‍റെ വായില്‍നിന്നു ഉപദേശം കൈക്കൊള്‍ക; അവന്‍റെ വചനങ്ങളെ നിന്‍റെ ഹൃദയത്തില്‍ സംഗ്രഹിക്ക.(Add Ref)|(Add Notes)
ഇയ്യോബ് 22:23
സര്‍വ്വശക്തങ്കലേക്കു തിരിഞ്ഞാല്‍ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്‍റെ കൂടാരങ്ങളില്‍നിന്നു അകറ്റിക്കളയും.(Add Ref)|(Add Notes)
ഇയ്യോബ് 22:24
നിന്‍റെ പൊന്നു പൊടിയിലും ഓഫീര്‍തങ്കം തോട്ടിലെ കല്ലിന്‍ ഇടയിലും ഇട്ടുകളക.(Add Ref)|(Add Notes)
ഇയ്യോബ് 22:25
അപ്പോള്‍ സര്‍വ്വശക്തന്‍ നിന്‍റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 22:26
അന്നു നീ സര്‍വ്വശക്തനില്‍ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്‍റെ മുഖം ഉയര്‍ത്തും.(Add Ref)|(Add Notes)
ഇയ്യോബ് 22:27
നീ അവനോടു പ്രാര്‍ത്ഥിക്കും; അവന്‍ നിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും; നീ നിന്‍റെ നേര്‍ച്ചകളെ കഴിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 22:28
നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്‍റെ വഴികളില്‍ വെളിച്ചം[50] പ്രകാശിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 22:29
നിന്നെ താഴ്ത്തുമ്പോള്‍ ഉയര്‍ച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവന്‍ രക്ഷിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 22:30
നിര്‍ദ്ദോഷിയല്ലാത്തവനെപ്പോലും അവന്‍ വിടുവിക്കും; നിന്‍റെ കൈകളുടെ വെടിപ്പിനാല്‍ അവന്‍ വിടുവിക്കപ്പെടും.(Add Ref)|(Add Notes)