📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 24

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 24 >>

ഇയ്യോബ് 24:1
സര്‍വ്വശക്തന്‍ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്‍റെ ഭക്തന്മാര്‍ അവന്‍റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?(Add Ref)|(Add Notes)
ഇയ്യോബ് 24:2
ചിലര്‍ അതിരുകളെ മാറ്റുന്നു; ചിലര്‍ ആട്ടിന്‍ കൂട്ടത്തെ കവര്‍ന്നു കൊണ്ടുപോയി മേയക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:3
ചിലര്‍ അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു; ചിലര്‍ വിധവയുടെ കാളയെ പണയംവാങ്ങുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:4
ചിലര്‍ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവര്‍ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:5
അവര്‍ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കള്‍ക്കു വേണ്ടി അവര്‍ക്കും ആഹാരം.(Add Ref)|(Add Notes)
ഇയ്യോബ് 24:6
അവര്‍ വയലില്‍ അന്യന്‍റെ പയറ് പറിക്കുന്നു; ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തില്‍ കാലാ പെറുക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:7
അവര്‍ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരില്‍ അവര്‍ക്കും പുതപ്പും ഇല്ല.(Add Ref)|(Add Notes)
ഇയ്യോബ് 24:8
അവര്‍ മലകളില്‍ മഴ നനയുന്നു; മറവിടം ഇല്ലായ്കയാല്‍ അവര്‍ പാറയെ ആശ്രയിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:9
ചിലര്‍ മുലകുടിക്കുന്ന അനാഥകൂട്ടികളെ അപഹരിക്കുന്നു; ചിലര്‍ ദരിദ്രനോടു പണയം വാങ്ങുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:10
അവര്‍ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:11
അന്യരുടെ മതിലുകള്‍ക്കകത്തു അവര്‍ ചക്കാട്ടുന്നു; മുന്തരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:12
പട്ടണത്തില്‍ ആളുകള്‍ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണന്‍ നിലവിളിക്കുന്നു; ദൈവത്തിന്നോ അതില്‍ നീരസം തോന്നുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 24:13
ഇവര്‍ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്‍റെ വഴികളെ അറിയുന്നില്ല; അതിന്‍റെ പാതകളില്‍ നടക്കുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 24:14
കുലപാതകന്‍ രാവിലെ എഴുന്നേലക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയില്‍ കള്ളനായി നടക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:15
വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവന്‍ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:16
ചിലര്‍ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകല്‍ അവര്‍ വാതില്‍ അടെച്ചു പാര്‍ക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 24:17
പ്രഭാതം അവര്‍ക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്‍റെ ഘോരത്വങ്ങള്‍ അവര്‍ക്കും പരിചയമുണ്ടല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 24:18
വെള്ളത്തിന്മേല്‍ അവര്‍ വേഗത്തില്‍ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയില്‍ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവര്‍ തിരിയുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 24:19
ഹിമജലം വരള്‍ച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവന്‍ പാതാളത്തിന്നും ഇരയാകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:20
ഗര്‍ഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓര്‍ക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകര്‍ന്നു പോകും.(Add Ref)|(Add Notes)
ഇയ്യോബ് 24:21
പ്രസവിക്കാത്ത മച്ചിയെ അവന്‍ വിഴുങ്ങിക്കളയുന്നു; വിധവേക്കു നന്മ ചെയ്യുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 24:22
അവന്‍ തന്‍റെ ശക്തിയാല്‍ നിഷ്കണ്ടകന്മാരെ നിലനിലക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവര്‍ എഴുന്നേലക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:23
അവന്‍ അവര്‍ക്കും നിര്‍ഭയവാസം നലകുന്നു; അവര്‍ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്‍റെ ദൃഷ്ടി അവരുടെ വഴികളിന്മേല്‍ ഉണ്ടു.(Add Ref)|(Add Notes)
ഇയ്യോബ് 24:24
അവര്‍ ഉയര്‍ന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവര്‍ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 24:25
ഇങ്ങനെയല്ലെങ്കില്‍ എന്നെ കള്ളനാക്കുകയും എന്‍റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവന്‍ ആര്‍ ?(Add Ref)|(Add Notes)