📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 26

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 26 >>

ഇയ്യോബ് 26:1
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 26:2
നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?(Add Ref)|(Add Notes)
ഇയ്യോബ് 26:3
ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?(Add Ref)|(Add Notes)
ഇയ്യോബ് 26:4
ആരെയാകുന്നു നീ വാക്യം കേള്‍പ്പിച്ചതു? ആരുടെ ശ്വാസം നിന്നില്‍നിന്നു പുറപ്പെട്ടു;(Add Ref)|(Add Notes)
ഇയ്യോബ് 26:5
വെള്ളത്തിന്നും അതിലെ നിവാസികള്‍ക്കും കീഴെ പ്രേതങ്ങള്‍ നൊന്തു നടുങ്ങുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 26:6
പാതാളം അവന്‍റെ മുമ്പില്‍ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 26:7
ഉത്തരദിക്കിനെ അവന്‍ ശൂന്യത്തിന്മേല്‍ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേല്‍ തൂക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 26:8
അവന്‍ വെള്ളത്തെ മേഘങ്ങളില്‍ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാര്‍മുകില്‍ കീറിപ്പോകുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 26:9
തന്‍റെ സിംഹാസനത്തിന്‍റെ ദര്‍ശനം അവന്‍ മറെച്ചുവെക്കുന്നു; അതിന്മേല്‍ തന്‍റെ മേഘം വിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 26:10
അവന്‍ വെളിച്ചത്തിന്‍റെയും ഇരുട്ടിന്‍റെയും അറ്റത്തോളം വെള്ളത്തിന്മേല്‍ ഒരു അതിര്‍ വരെച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 26:11
ആകാശത്തിന്‍റെ തൂണുകള്‍ കുലുങ്ങുന്നു; അവന്‍റെ തര്‍ജ്ജനത്താല്‍ അവ ഭ്രമിച്ചുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 26:12
അവന്‍ തന്‍റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്‍റെ വിവേകംകൊണ്ടു രഹബിനെ തകര്‍ക്കുംന്നു.(Add Ref)|(Add Notes)
ഇയ്യോബ് 26:13
അവന്‍റെ ശ്വാസത്താല്‍ ആകാശം ശോഭിച്ചിരിക്കുന്നു; അവന്‍റെ കൈ വിദ്രുതസര്‍പ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 26:14
എന്നാല്‍ ഇവ അവന്‍റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്‍റെ ബലത്തിന്‍റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?(Add Ref)|(Add Notes)