ഇയ്യോബ് 38:1
അനന്തരം യഹോവ[46] ചുഴലിക്കാറ്റില്‍ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 38:2
അറിവില്ലാത്ത വാക്കുകളാല്‍ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 38:3
നീ പുരുഷനെപ്പോലെ അര മുറുക്കികൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.(Add Ref)|(Add Notes)
ഇയ്യോബ് 38:4
ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കില്‍ പ്രസ്താവിക്ക.(Add Ref)|(Add Notes)
ഇയ്യോബ് 38:5
അതിന്‍റെ അളവു നിയമിച്ചവന്‍ ആര്‍ ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂല്‍ പിടിച്ചവനാര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 38:6
പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്‍ക്കുംകയും ചെയ്തപ്പോള്‍(Add Ref)|(Add Notes)
ഇയ്യോബ് 38:7
അതിന്‍റെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു? അല്ല, അതിന്‍റെ മൂലക്കല്ലിട്ടവന്‍ ആര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 38:8
ഗര്‍ഭത്തില്‍നിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാല്‍ അടെച്ചവന്‍ ആര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 38:9
അന്നു ഞാന്‍ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;(Add Ref)|(Add Notes)
ഇയ്യോബ് 38:10
ഞാന്‍ അതിന്നു അതിര്‍ നിയമിച്ചു കതകും ഔടാമ്പലും വെച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 38:11
ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്‍റെ തിരമാലകളുടെ ഗര്‍വ്വം നിലെക്കും എന്നു കല്പിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 38:12
ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതില്‍നിന്നു കുടഞ്ഞുകളയേണ്ടതിന്നും(Add Ref)|(Add Notes)
ഇയ്യോബ് 38:13
നിന്‍റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?(Add Ref)|(Add Notes)
ഇയ്യോബ് 38:14
അതു മുദ്രെക്കു കീഴിലെ അരകൂപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 38:15
ദുഷ്ടന്മാര്‍ക്കും വെളിച്ചം[50] മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 38:16
നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടോ?(Add Ref)|(Add Notes)
ഇയ്യോബ് 38:17
മരണത്തിന്‍റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?(Add Ref)|(Add Notes)
ഇയ്യോബ് 38:18
ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കില്‍ പ്രസ്താവിക്ക.(Add Ref)|(Add Notes)
ഇയ്യോബ് 38:19
വെളിച്ചം[50] വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്‍റെ പാര്‍പ്പിടവും എവിടെ?(Add Ref)|(Add Notes)
ഇയ്യോബ് 38:20
നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?(Add Ref)|(Add Notes)
ഇയ്യോബ് 38:21
നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 38:22
നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?(Add Ref)|(Add Notes)
ഇയ്യോബ് 38:23
ഞാന്‍ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 38:24
വെളിച്ചം[50] പിരിഞ്ഞുപോകുന്നതും കിഴക്കന്‍ കാറ്റു ഭൂമിമേല്‍ വ്യാപിക്കുന്നതും ആയ വഴി ഏതു?(Add Ref)|(Add Notes)
ഇയ്യോബ് 38:25
നിര്‍ജ്ജനദേശത്തും ആള്‍ പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും(Add Ref)|(Add Notes)
ഇയ്യോബ് 38:26
തരിശും ശൂന്യവുമായ നിലത്തിന്‍റെ ദാഹം തീര്‍ക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും(Add Ref)|(Add Notes)
ഇയ്യോബ് 38:27
ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 38:28
മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 38:29
ആരുടെ ഗര്‍ഭത്തില്‍നിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?(Add Ref)|(Add Notes)
ഇയ്യോബ് 38:30
വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 38:31
കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്‍റെ ബന്ധനങ്ങള്‍ അഴിക്കാമോ?(Add Ref)|(Add Notes)
ഇയ്യോബ് 38:32
നിനക്കു രാശിചക്രത്തെ അതിന്‍റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തര്‍ഷികളെയും മക്കളെയും നിനക്കു നടത്താമോ?(Add Ref)|(Add Notes)
ഇയ്യോബ് 38:33
ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിര്‍ണ്ണയിക്കാമോ?(Add Ref)|(Add Notes)
ഇയ്യോബ് 38:34
ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയര്‍ത്താമോ?(Add Ref)|(Add Notes)
ഇയ്യോബ് 38:35
അടിയങ്ങള്‍ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?(Add Ref)|(Add Notes)
ഇയ്യോബ് 38:36
അന്തരംഗത്തില്‍ ജ്ഞാനത്തെ വെച്ചവനാര്‍ ? മനസ്സിന്നു വിവേകം കൊടുത്തവന്‍ ആര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 38:37
ഉരുക്കിവാര്‍ത്തതുപോലെ പൊടിതമ്മില്‍ കൂടുമ്പോഴും മണ്‍കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും(Add Ref)|(Add Notes)
ഇയ്യോബ് 38:38
ജ്ഞാനത്താല്‍ മേഘങ്ങളെ എണ്ണുന്നതാര്‍ ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 38:39
സിംഹങ്ങള്‍ ഗുഹകളില്‍ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടില്‍ പതിയിരിക്കുമ്പോഴും(Add Ref)|(Add Notes)
ഇയ്യോബ് 38:40
നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 38:41
കാക്കകൂഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള്‍ അതിന്നു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍ ?(Add Ref)|(Add Notes)