📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 32

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 32 >>

ഇയ്യോബ് 32:1
അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.(Add Ref)|(Add Notes)
ഇയ്യോബ് 32:2
അപ്പോള്‍ രാംവംശത്തില്‍ ബൂസ്യനായ ബറഖേലിന്‍റെ മകന്‍ എലീഹൂവിന്‍റെ കോപം ജ്വലിച്ചു; ദൈവത്തെക്കാള്‍ തന്നെത്താന്‍ നീതീകരിച്ചതുകൊണ്ടു ഇയ്യോബിന്‍റെ നേരെ അവന്‍റെ കോപം ജ്വലിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 32:3
അവന്‍റെ മൂന്നു സ്നേഹിതന്മാര്‍ ഇയ്യോബിന്‍റെ കുറ്റം തെളിയിപ്പാന്‍ തക്ക ഉത്തരം കാണായ്കകൊണ്ടു അവരുടെ നേരെയും അവന്‍റെ കോപം ജ്വലിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 32:4
എന്നാല്‍ അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരാകകൊണ്ടു എലീഹൂ ഇയ്യോബിനോടു സംസാരിപ്പാന്‍ താമസിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 32:5
ആ മൂന്നു പുരുഷന്മാര്‍ക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ടു എലീഹൂവിന്‍റെ കോപം ജ്വലിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 32:6
അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകന്‍ എലീഹൂ പറഞ്ഞതെന്തെന്നാല്‍: ഞാന്‍ പ്രായം കുറഞ്ഞവനും നിങ്ങള്‍ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാന്‍ ശങ്കിച്ചു, അഭിപ്രായം പറവാന്‍ തുനിഞ്ഞില്ല.(Add Ref)|(Add Notes)
ഇയ്യോബ് 32:7
പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാന്‍ വിചാരിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 32:8
എന്നാല്‍ മനുഷ്യരില്‍ ആത്മാവുണ്ടല്ലോ; സര്‍വ്വശക്തന്‍റെ ശ്വാസം അവര്‍ക്കും വിവേകം നലകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 32:9
പ്രായം ചെന്നവരത്രേ ജ്ഞാനികള്‍ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവര്‍ എന്നുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 32:10
അതുകൊണ്ടു ഞാന്‍ പറയുന്നതു: എന്‍റെ വാക്കു കേട്ടുകൊള്‍വിന്‍ ; ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം.(Add Ref)|(Add Notes)
ഇയ്യോബ് 32:11
ഞാന്‍ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള്‍ തക്ക മൊഴികള്‍ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്‍ക്കു ഞാന്‍ ചെവികൊടുത്തു.(Add Ref)|(Add Notes)
ഇയ്യോബ് 32:12
നിങ്ങള്‍ പറഞ്ഞതിന്നു ഞാന്‍ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്‍റെ മൊഴികള്‍ക്കുത്തരം പറവാനോ നിങ്ങളില്‍ ആരുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 32:13
ഞങ്ങള്‍ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങള്‍ പറയരുതു.(Add Ref)|(Add Notes)
ഇയ്യോബ് 32:14
എന്‍റെ നേരെയല്ലല്ലോ അവന്‍ തന്‍റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങള്‍കൊണ്ടു ഞാന്‍ അവനോടു ഉത്തരം പറകയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 32:15
അവര്‍ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവര്‍ക്കും വാക്കു മുട്ടിപ്പോയി.(Add Ref)|(Add Notes)
ഇയ്യോബ് 32:16
അവര്‍ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവര്‍ സംസാരിക്കായ്കയാല്‍ ഞാന്‍ കാത്തിരിക്കേണമോ?(Add Ref)|(Add Notes)
ഇയ്യോബ് 32:17
എനിക്കു പറവാനുള്ളതു ഞാനും പറയും; എന്‍റെ അഭിപ്രായം ഞാന്‍ പ്രസ്താവിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 32:18
ഞാന്‍ മൊഴികള്‍കൊണ്ടു തിങ്ങിയിരിക്കുന്നു; എന്‍റെ ഉള്ളിലെ ആത്മാവു എന്നെ നിര്‍ബ്ബന്ധിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 32:19
എന്‍റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികള്‍പോലെ പൊട്ടു മാറായിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 32:20
എന്‍റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാന്‍ സംസാരിക്കും; എന്‍റെ അധരം തുറന്നു ഉത്തരം പറയും.(Add Ref)|(Add Notes)
ഇയ്യോബ് 32:21
ഞാന്‍ ഒരുത്തന്‍റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 32:22
മുഖസ്തുതി പറവാന്‍ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താല്‍ എന്‍റെ സ്രഷ്ടാവു ക്ഷണത്തില്‍ എന്നെ നീക്കിക്കളയും.(Add Ref)|(Add Notes)