📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 30

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 30 >>

ഇയ്യോബ് 30:1
ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവര്‍ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്‍റെ ആട്ടിന്‍ കൂട്ടത്തിന്‍റെ നായ്ക്കളോടുകൂടെ ആക്കുവാന്‍ പോലും ഞാന്‍ നിരസിക്കുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:2
അവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൌവനശക്തി നശിച്ചുപോയല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 30:3
ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവര്‍ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്‍റെയും നിര്‍ജ്ജനദേശത്തിന്‍റെയും ഇരുട്ടില്‍ അവര്‍ വരണ്ട നിലം കടിച്ചുകാരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:4
അവര്‍ കുറുങ്കാട്ടില്‍ മണല്‍ചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവര്‍ക്കും ആഹാരമായിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:5
ജനമദ്ധ്യേനിന്നു അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:6
താഴ്വരപ്പിളര്‍പ്പുകളില്‍ അവര്‍ പാര്‍ക്കേണ്ടിവരുന്നു; മണ്‍കുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 30:7
കുറുങ്കാട്ടില്‍ അവര്‍ കതറുന്നു; തൂവയുടെ കീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:8
അവര്‍ ഭോഷന്മാരുടെ മക്കള്‍ , നീചന്മാരുടെ മക്കള്‍ ; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:9
ഇപ്പോഴോ ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു; അവര്‍ക്കും പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:10
അവര്‍ എന്നെ അറെച്ചു അകന്നുനില്ക്കുന്നു; എന്നെ കണ്ടു തുപ്പുവാന്‍ ശങ്കിക്കുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 30:11
അവന്‍ തന്‍റെ കയറു അഴിച്ചു എന്നെ ക്ളേശിപ്പിച്ചതുകൊണ്ടു അവര്‍ എന്‍റെ മുമ്പില്‍ കടിഞ്ഞാണ്‍ അയച്ചു വിട്ടിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:12
വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്‍റെ കാല്‍ ഉന്തുന്നു; അവര്‍ നാശമാര്‍ഗ്ഗങ്ങളെ എന്‍റെ നേരെ നിരത്തുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:13
അവര്‍ എന്‍റെ പാതയെ നശിപ്പിക്കുന്നു; അവര്‍ തന്നേ തുണയറ്റവര്‍ ആയിരിക്കെ എന്‍റെ അപായത്തിന്നായി ശ്രമിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:14
വിസ്താരമുള്ള തുറവില്‍കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു; ഇടിവിന്‍റെ നടുവില്‍ അവര്‍ എന്‍റെ മേല്‍ ഉരുണ്ടുകയറുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:15
ഘോരത്വങ്ങള്‍ എന്‍റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്‍റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്‍റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:16
ഇപ്പോള്‍ എന്‍റെ പ്രാണന്‍ എന്‍റെ ഉള്ളില്‍ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:17
രാത്രി എന്‍റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവര്‍ ഉറങ്ങുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 30:18
ഉഗ്രബലത്താല്‍ എന്‍റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:19
അവന്‍ എന്നെ ചെളിയില്‍ ഇട്ടിരിക്കുന്നു; ഞാന്‍ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:20
ഞാന്‍ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാന്‍ എഴുന്നേറ്റു നില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.(Add Ref)|(Add Notes)
ഇയ്യോബ് 30:21
നീ എന്‍റെ നേരെ ക്രൂരനായിത്തീര്‍ന്നിരിക്കുന്നു; നിന്‍റെ കയ്യുടെ ശക്തിയാല്‍ നീ എന്നെ പീഡിപ്പിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:22
നീ എന്നെ കാറ്റിന്‍ പുറത്തു കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റില്‍ നീ എന്നെ ലയിപ്പിച്ചുകളയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:23
മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:24
എങ്കിലും വീഴുമ്പോള്‍ കൈ നീട്ടുകയില്ലയോ? അപായത്തില്‍ അതു നിമിത്തം നിലവിളിക്കയില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 30:25
കഷ്ടകാലം വന്നവന്നു വേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്‍റെ മനസ്സു വ്യസനിച്ചിട്ടില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 30:26
ഞാന്‍ നന്മെക്കു നോക്കിയിരുന്നപ്പോള്‍ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോള്‍ ഇരുട്ടുവന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:27
എന്‍റെ കുടല്‍ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:28
ഞാന്‍ കറുത്തവനായി നടക്കുന്നു; വെയില്‍ കൊണ്ടല്ലതാനും. ഞാന്‍ സഭയില്‍ എഴുന്നേറ്റു നിലവിളിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:29
ഞാന്‍ കുറുക്കന്മാര്‍ക്കും സഹോദരനും ഒട്ടകപ്പക്ഷികള്‍ക്കു കൂട്ടാളിയും ആയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:30
എന്‍റെ ത്വക്‍ കറുത്തു പൊളിഞ്ഞുവീഴുന്നു; എന്‍റെ അസ്ഥി ഉഷ്ണംകൊണ്ടു കരിഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 30:31
എന്‍റെ കിന്നരനാദം വിലാപമായും എന്‍റെ കുഴലൂത്തു കരച്ചലായും തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)