📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 16

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 16 >>

ഇയ്യോബ് 16:1
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 16:2
ഞാന്‍ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങള്‍ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാര്‍ .(Add Ref)|(Add Notes)
ഇയ്യോബ് 16:3
വ്യര്‍ത്ഥവാക്കുകള്‍ക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാന്‍ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?(Add Ref)|(Add Notes)
ഇയ്യോബ് 16:4
നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:5
ഞാന്‍ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:6
ഞാന്‍ സംസാരിച്ചാലും എന്‍റെ വേദന ശമിക്കുന്നില്ല; ഞാന്‍ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?(Add Ref)|(Add Notes)
ഇയ്യോബ് 16:7
ഇപ്പോഴോ അവന്‍ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്‍റെ ബന്ധുവര്‍ഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:8
നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്‍റെ നേരെ സാക്ഷ്യമായിരിക്കുന്നു; എന്‍റെ മെലിച്ചല്‍ എനിക്കു വിരോധമായെഴുന്നേറ്റു എന്‍റെ മുഖത്തു നോക്കി സാക്‍ഷ്യം പറയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:9
അവന്‍ കോപത്തില്‍ എന്നെ കീറി ഉപദ്രവിക്കുന്നു; അവന്‍ എന്‍റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്‍റെ നേരെ കണ്ണു കൂര്‍പ്പിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:10
അവര്‍ എന്‍റെ നേരെ വായ്പിളര്‍ക്കുംന്നു; നിന്ദയോടെ അവര്‍ എന്‍റെ ചെകിട്ടത്തടിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:11
ദൈവം എന്നെ അഭക്തന്‍റെ പക്കല്‍ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍ എന്നെ അകപ്പെടുത്തുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:12
ഞാന്‍ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവന്‍ എന്നെ പിടരിക്കു പിടിച്ചു തകര്‍ത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിര്‍ത്തിയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:13
അവന്‍റെ അസ്ത്രങ്ങള്‍ എന്‍റെ ചുറ്റും വീഴുന്നു; അവന്‍ ആദരിക്കാതെ എന്‍റെ അന്തര്‍ഭാഗങ്ങളെ പിളര്‍ക്കുംന്നു; എന്‍റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:14
അവന്‍ എന്നെ ഇടിച്ചിടിച്ചു തകര്‍ക്കുംന്നു; മല്ലനെപ്പോലെ എന്‍റെ നേരെ പായുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:15
ഞാന്‍ രട്ടു എന്‍റെ ത്വക്കിന്മേല്‍ കൂട്ടിത്തുന്നി, എന്‍റെ കൊമ്പിനെ പൊടിയില്‍ ഇട്ടിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:16
കരഞ്ഞു കരഞ്ഞു എന്‍റെ മുഖം ചുവന്നിരിക്കുന്നു; എന്‍റെ കണ്ണിന്മേല്‍ അന്ധതമസ്സു കിടക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:17
എങ്കിലും സാഹസം എന്‍റെ കൈകളില്‍ ഇല്ല. എന്‍റെ പ്രാര്‍ത്ഥന നിര്‍മ്മലമത്രേ.(Add Ref)|(Add Notes)
ഇയ്യോബ് 16:18
അയ്യോ ഭൂമിയേ, എന്‍റെ രക്തം മൂടരുതേ; എന്‍റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.(Add Ref)|(Add Notes)
ഇയ്യോബ് 16:19
ഇപ്പോഴും എന്‍റെ സാക്ഷി സ്വര്‍ഗ്ഗത്തിലും എന്‍റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:20
എന്‍റെ സ്നേഹിതന്മാര്‍ എന്നെ പരിഹസിക്കുന്നു; എന്‍റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീര്‍ പൊഴിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 16:21
അവന്‍ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്‍റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 16:22
ചില ആണ്ടു കഴിയുമ്പോഴേക്കു ഞാന്‍ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.(Add Ref)|(Add Notes)