📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 15

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 15 >>

ഇയ്യോബ് 15:1
അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 15:2
ജ്ഞാനിയായവന്‍ വ്യര്‍ത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവന്‍ കിഴക്കന്‍ കാറ്റുകൊണ്ടു വയറുനിറെക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 15:3
അവന്‍ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തര്‍ക്കിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 15:4
നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:5
നിന്‍റെ അകൃത്യം നിന്‍റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:6
ഞാനല്ല, നിന്‍റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്‍റെ അധരങ്ങള്‍ തന്നേ നിന്‍റെ നേരെ സാക്ഷീകരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:7
നീയോ ആദ്യം ജനിച്ച മനുഷ്യന്‍ ? ഗിരികള്‍ക്കും മുമ്പെ നീ പിറന്നുവോ?(Add Ref)|(Add Notes)
ഇയ്യോബ് 15:8
നീ ദൈവത്തിന്‍റെ മന്ത്രിസഭയില്‍ കൂടീട്ടുണ്ടോ? ജഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?(Add Ref)|(Add Notes)
ഇയ്യോബ് 15:9
ഞങ്ങള്‍ അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങള്‍ക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു?(Add Ref)|(Add Notes)
ഇയ്യോബ് 15:10
ഞങ്ങളുടെ ഇടയില്‍ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്‍റെ അപ്പനെക്കാള്‍ പ്രായം ചെന്നവര്‍ തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 15:11
ദൈവത്തിന്‍റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?(Add Ref)|(Add Notes)
ഇയ്യോബ് 15:12
നിന്‍റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു?(Add Ref)|(Add Notes)
ഇയ്യോബ് 15:13
നീ ദൈവത്തിന്‍റെ നേരെ ചീറുകയും നിന്‍റെ വായില്‍നിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:14
മര്‍ത്യന്‍ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവന്‍ നീതിമാനായിരിക്കുന്നതെങ്ങനെ?(Add Ref)|(Add Notes)
ഇയ്യോബ് 15:15
തന്‍റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വര്‍ഗ്ഗവും തൃക്കണ്ണിന്നു നിര്‍മ്മലമല്ല.(Add Ref)|(Add Notes)
ഇയ്യോബ് 15:16
പിന്നെ മ്ളേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യന്‍ എങ്ങനെ?(Add Ref)|(Add Notes)
ഇയ്യോബ് 15:17
ഞാന്‍ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്‍ക; ഞാന്‍ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം.(Add Ref)|(Add Notes)
ഇയ്യോബ് 15:18
ജ്ഞാനികള്‍ തങ്ങളുടെ പിതാക്കന്മാരോടു കേള്‍ക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 15:19
അവര്‍ക്കുംമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യന്‍ അവരുടെ ഇടയില്‍ കടക്കുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 15:20
ദുഷ്ടന്‍ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകള്‍ തികയുവോളം തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 15:21
ഘോരനാദം അവന്‍റെ ചെവിയില്‍ മുഴങ്ങുന്നു; സുഖമായിരിക്കയില്‍ കവര്‍ച്ചക്കാരന്‍ അവന്‍റെ നേരെ വരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:22
അന്ധകാരത്തില്‍നിന്നു മടങ്ങിവരുമെന്നു അവന്‍ വിശ്വസിക്കുന്നില്ല; അവന്‍ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:23
അവന്‍ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനര്‍ത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവന്‍ അറിയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:24
കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:25
അവന്‍ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സര്‍വ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 15:26
തന്‍റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവന്‍ ശാഠ്യംകാണിച്ചു അവന്‍റെ നേരെ പാഞ്ഞുചെല്ലുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:27
അവന്‍ തന്‍റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്‍റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:28
അവന്‍ ശൂന്യനഗരങ്ങളിലും ആരും പാര്‍ക്കാതെ കല്‍കൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാര്‍ക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 15:29
അവന്‍ ധനവാനാകയില്ല; അവന്‍റെ സമ്പത്തു നിലനില്‍ക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലെച്ചുമറികയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 15:30
ഇരുളില്‍നിന്നു അവന്‍ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്‍റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ടു അവന്‍ കെട്ടുപോകും.(Add Ref)|(Add Notes)
ഇയ്യോബ് 15:31
അവന്‍ വ്യാജത്തില്‍ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്‍റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 15:32
അവന്‍റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്‍റെ പനമ്പട്ട പച്ചയായിരിക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 15:33
മുന്തിരിവള്ളിപോലെ അവന്‍ പിഞ്ചു ഉതിര്‍ക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 15:34
വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങള്‍ തീക്കിരയാകും.(Add Ref)|(Add Notes)
ഇയ്യോബ് 15:35
അവര്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു അനര്‍ത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.(Add Ref)|(Add Notes)