📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 20

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 20 >>

ഇയ്യോബ് 20:1
അതിന്നു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 20:2
ഉത്തരം പറവാന്‍ എന്‍റെ നിരൂപണങ്ങള്‍ പൊങ്ങിവരുന്നു. എന്‍റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 20:3
എനിക്കു ലജ്ജാകരമായ ശാസന ഞാന്‍ കേട്ടു; എന്നാല്‍ ആത്മാവു എന്‍റെ വിവേകത്തില്‍ നിന്നു ഉത്തരം പറയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 20:4
മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായതുമുതല്‍ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 20:5
ദുഷ്ടന്മാരുടെ ജയഘോഷം താല്‍ക്കാലികമത്രെ; വഷളന്‍റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.(Add Ref)|(Add Notes)
ഇയ്യോബ് 20:6
അവന്‍റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്‍റെ തല മേഘങ്ങളോളം എത്തിയാലും(Add Ref)|(Add Notes)
ഇയ്യോബ് 20:7
അവന്‍ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര്‍ അവന്‍ എവിടെ എന്നു ചോദിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 20:8
അവന്‍ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവന്‍ രാത്രിദര്‍ശനംപോലെ പാറിപ്പോകും.(Add Ref)|(Add Notes)
ഇയ്യോബ് 20:9
അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്‍റെ ഇടം ഇനി അവനെ ദര്‍ശിക്കയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 20:10
അവന്‍റെ മക്കള്‍ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്‍റെ കൈ തന്നേ അവന്‍റെ സമ്പത്തു മടക്കിക്കൊടുക്കും.(Add Ref)|(Add Notes)
ഇയ്യോബ് 20:11
അവന്‍റെ അസ്ഥികളില്‍ യൌവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയില്‍ കിടക്കും.(Add Ref)|(Add Notes)
ഇയ്യോബ് 20:12
ദുഷ്ടത അവന്‍റെ വായില്‍ മധുരിച്ചാലും അവന്‍ അതു നാവിന്‍ കീഴെ മറെച്ചുവെച്ചാലും(Add Ref)|(Add Notes)
ഇയ്യോബ് 20:13
അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും(Add Ref)|(Add Notes)
ഇയ്യോബ് 20:14
അവന്‍റെ ആഹാരം അവന്‍റെ കുടലില്‍ പരിണമിച്ചു അവന്‍റെ ഉള്ളില്‍ സര്‍പ്പവിഷമായിത്തീരും.(Add Ref)|(Add Notes)
ഇയ്യോബ് 20:15
അവന്‍ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛര്‍ദ്ദിക്കേണ്ടിവരും; ദൈവം അതു അവന്‍റെ വയറ്റില്‍നിന്നു പുറത്താക്കിക്കളയും.(Add Ref)|(Add Notes)
ഇയ്യോബ് 20:16
അവന്‍ സര്‍പ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും.(Add Ref)|(Add Notes)
ഇയ്യോബ് 20:17
തേനും പാല്‍പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവന്‍ കണ്ടു രസിക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 20:18
തന്‍റെ സമ്പാദ്യം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താന്‍ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 20:19
അവന്‍ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താന്‍ പണിയാത്ത വീടു അപഹരിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 20:20
അവന്‍റെ കൊതിക്കു പതംവരായ്കയാല്‍ അവന്‍ തന്‍റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 20:21
അവന്‍ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ടു അവന്‍റെ അഭിവൃദ്ധി നിലനില്‍ക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 20:22
അവന്‍റെ സമൃദ്ധിയുടെ പൂര്‍ണ്ണതയില്‍ അവന്നു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്‍റെ മേല്‍ വരും.(Add Ref)|(Add Notes)
ഇയ്യോബ് 20:23
അവന്‍ വയറു നിറെക്കുമ്പോള്‍ തന്നേ ദൈവം തന്‍റെ ഉഗ്രകോപം അവന്‍റെ മേല്‍ അയക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അതു അവന്‍റെ മേല്‍ വര്‍ഷിപ്പിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 20:24
അവന്‍ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനില്‍ അസ്ത്രം തറെപ്പിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 20:25
അവന്‍ പറിച്ചിട്ടു അതു അവന്‍റെ ദേഹത്തില്‍നിന്നു പുറത്തുവരുന്നു. മിന്നുന്ന മുന അവന്‍റെ പിത്തത്തില്‍നിന്നു പുറപ്പെടുന്നു; ഘോരത്വങ്ങള്‍ അവന്‍റെമേല്‍ ഇരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 20:26
അന്ധകാരമൊക്കെയും അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവന്‍ ഇരയാകും; അവന്‍റെ കൂടാരത്തില്‍ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;(Add Ref)|(Add Notes)
ഇയ്യോബ് 20:27
ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിര്‍ത്തുനിലക്കും.(Add Ref)|(Add Notes)
ഇയ്യോബ് 20:28
അവന്‍റെ വീട്ടിലെ വരവു പോയ്പോകും; അവന്‍റെ കോപത്തിന്‍റെ ദിവസത്തില്‍ അതു ഒഴുകിപ്പോകും.(Add Ref)|(Add Notes)
ഇയ്യോബ് 20:29
ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.(Add Ref)|(Add Notes)