📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 18 >>

ഇയ്യോബ് 18:1
അതിന്നു ശൂഹ്യനായ ബില്‍ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 18:2
നിങ്ങള്‍ എത്രത്തോളം മൊഴികള്‍ക്കു കുടുക്കുവേക്കും? ബുദ്ധിവെപ്പിന്‍ ; പിന്നെ നമുക്കു സംസാരിക്കാം.(Add Ref)|(Add Notes)
ഇയ്യോബ് 18:3
ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങള്‍ നിങ്ങള്‍ക്കു അശുദ്ധരായ്തോന്നുന്നതും എന്തു?(Add Ref)|(Add Notes)
ഇയ്യോബ് 18:4
കോപത്തില്‍ തന്നെത്താന്‍ കടിച്ചുകീറുന്നവനേ, നിന്‍റെ നിമിത്തം ഭൂമി നിര്‍ജ്ജനമായിത്തീരേണമോ? പാറ അതിന്‍റെ സ്ഥലം വിട്ടുമാറേണമോ?(Add Ref)|(Add Notes)
ഇയ്യോബ് 18:5
ദുഷ്ടന്മാരുടെ വെളിച്ചം[50] കെട്ടുപോകും; അവന്‍റെ അഗ്നിജ്വാല പ്രകാശിക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 18:6
അവന്‍റെ കൂടാരത്തില്‍ വെളിച്ചം[50] ഇരുണ്ടുപോകും; അവന്‍റെ ദീപം കെട്ടുപോകും.(Add Ref)|(Add Notes)
ഇയ്യോബ് 18:7
അവന്‍ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്‍റെ സ്വന്ത ആലോചന അവനെ തള്ളിയിടും.(Add Ref)|(Add Notes)
ഇയ്യോബ് 18:8
അവന്‍റെ കാല്‍ വലയില്‍ കുടുങ്ങിപ്പോകും; അവന്‍ കണിയിന്‍ മീതെ നടക്കും.(Add Ref)|(Add Notes)
ഇയ്യോബ് 18:9
പാശം അവന്‍റെ കുതികാലിന്നു പിടിക്കും; അവന്‍ കുടുക്കില്‍ അകപ്പെടും.(Add Ref)|(Add Notes)
ഇയ്യോബ് 18:10
അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും; അവനെ പിടിപ്പാന്‍ പാതയില്‍ വല ഒളിച്ചു വെക്കും.(Add Ref)|(Add Notes)
ഇയ്യോബ് 18:11
ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്‍റെ കാലുകളെ തുടര്‍ന്നു അവനെ വേട്ടയാടും.(Add Ref)|(Add Notes)
ഇയ്യോബ് 18:12
അവന്‍റെ അനര്‍ത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്‍റെ അരികെ ഒരുങ്ങി നില്ക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 18:13
അതു അവന്‍റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്‍റെ കടിഞ്ഞൂല്‍ അവന്‍റെ അവയവങ്ങളെ തിന്നുകളയും.(Add Ref)|(Add Notes)
ഇയ്യോബ് 18:14
അവന്‍ ആശ്രയിച്ച കൂടാരത്തില്‍നിന്നു അവന്‍ വേര്‍ പറിഞ്ഞുപോകും; ഘോരരാജാവിന്‍റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.(Add Ref)|(Add Notes)
ഇയ്യോബ് 18:15
അവന്നു ഒന്നുമാകാത്തവര്‍ അവന്‍റെ കൂടാരത്തില്‍ വസിക്കും; അവന്‍റെ നിവാസത്തിന്മേല്‍ ഗന്ധകം പെയ്യും.(Add Ref)|(Add Notes)
ഇയ്യോബ് 18:16
കീഴെ അവന്‍റെ വേര്‍ ഉണങ്ങിപ്പോകും; മേലെ അവന്‍റെ കൊമ്പു വാടിപ്പോകും.(Add Ref)|(Add Notes)
ഇയ്യോബ് 18:17
അവന്‍റെ ഓര്‍മ്മ ഭൂമിയില്‍നിന്നു നശിച്ചുപോകും; തെരുവീഥിയില്‍ അവന്‍റെ പേ‍ര്‍ ഇല്ലാതാകും.(Add Ref)|(Add Notes)
ഇയ്യോബ് 18:18
അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തില്‍നിന്നു അവനെ ഓടിച്ചുകളയും.(Add Ref)|(Add Notes)
ഇയ്യോബ് 18:19
സ്വജനത്തില്‍ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്‍റെ പാര്‍പ്പിടം അന്യന്നുപോകും.(Add Ref)|(Add Notes)
ഇയ്യോബ് 18:20
പശ്ചിമവാസികള്‍ അവന്‍റെ ദിവസം കണ്ടു വിസ്മയിക്കും; പൂര്‍വ്വദിഗ്വാസികള്‍ക്കു നടുക്കംപിടിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 18:21
നീതികെട്ടവന്‍റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്‍റെ ഇടം ഇവ്വണ്ണം തന്നേ.(Add Ref)|(Add Notes)