📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 29

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 29 >>

ഇയ്യോബ് 29:1
ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 29:2
അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 29:3
അന്നു അവന്‍റെ ദീപം എന്‍റെ തലെക്കു മീതെ പ്രകാശിച്ചു; അവന്‍റെ വെളിച്ചത്താല്‍ ഞാന്‍ ഇരുട്ടില്‍ കൂടി നടന്നു(Add Ref)|(Add Notes)
ഇയ്യോബ് 29:4
എന്‍റെ കൂടാരത്തിന്നു ദൈവത്തിന്‍റെ സഖ്യത ഉണ്ടായിരിക്കും സര്‍വ്വശക്തന്‍ എന്നോടുകൂടെ വസിക്കയും.(Add Ref)|(Add Notes)
ഇയ്യോബ് 29:5
എന്‍റെ മക്കള്‍ എന്‍റെ ചുറ്റും ഇരിക്കയും ചെയ്ത എന്‍റെ ശുഭകാലത്തിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 29:6
അന്നു ഞാന്‍ എന്‍റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.(Add Ref)|(Add Notes)
ഇയ്യോബ് 29:7
ഞാന്‍ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്‍ക്കല്‍ ചെന്നു. വിശാലസ്ഥലത്തു എന്‍റെ ഇരിപ്പിടം വേക്കുമ്പോള്‍(Add Ref)|(Add Notes)
ഇയ്യോബ് 29:8
യൌവനക്കാര്‍ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാര്‍ എഴുന്നേറ്റുനിലക്കും.(Add Ref)|(Add Notes)
ഇയ്യോബ് 29:9
പ്രഭുക്കന്മാര്‍ സംസാരം നിര്‍ത്തി, കൈകൊണ്ടു വായ്പൊത്തും.(Add Ref)|(Add Notes)
ഇയ്യോബ് 29:10
ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.(Add Ref)|(Add Notes)
ഇയ്യോബ് 29:11
എന്‍റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്‍ഷ്യം നലകും.(Add Ref)|(Add Notes)
ഇയ്യോബ് 29:12
നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാന്‍ വിടുവിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 29:13
നശിക്കുമാറായവന്‍റെ അനുഗ്രഹം എന്‍റെ മേല്‍ വന്നു; വിധവയുടെ ഹൃദയത്തെ ഞാന്‍ സന്തോഷം കൊണ്ടു ആര്‍ക്കുമാറാക്കി.(Add Ref)|(Add Notes)
ഇയ്യോബ് 29:14
ഞാന്‍ നീതിയെ ധരിച്ചു; അതു എന്‍റെ ഉടുപ്പായിരുന്നു; എന്‍റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 29:15
ഞാന്‍ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 29:16
ദരിദ്രന്മാര്‍ക്കും ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്‍റെ വ്യവഹാരം പരിശോധിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 29:17
നീതികെട്ടവന്‍റെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്‍റെ പല്ലിന്‍ ഇടയില്‍നിന്നു ഇരയെ പറിച്ചെടുത്തു.(Add Ref)|(Add Notes)
ഇയ്യോബ് 29:18
എന്‍റെ കൂട്ടില്‍വെച്ചു ഞാന്‍ മരിക്കും; ഹോല്‍പക്ഷിയെപ്പോലെ ഞാന്‍ ദീര്‍ഘായുസ്സോടെ ഇരിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 29:19
എന്‍റെ വേര്‍ വെള്ളത്തോളം പടര്‍ന്നുചെല്ലുന്നു; എന്‍റെ കൊമ്പിന്മേല്‍ മഞ്ഞു രാപാര്‍ക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 29:20
എന്‍റെ മഹത്വം എന്നില്‍ പച്ചയായിരിക്കുന്നു; എന്‍റെ വില്ലു എന്‍റെ കയ്യില്‍ പുതുകുന്നു എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 29:21
മനുഷ്യര്‍ കാത്തിരുന്നു എന്‍റെ വാക്കു കേള്‍ക്കും; എന്‍റെ ആലോചന കേള്‍പ്പാന്‍ മിണ്ടാതിരിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 29:22
ഞാന്‍ സംസാരിച്ചശേഷം അവര്‍ മിണ്ടുകയില്ല; എന്‍റെ മൊഴി അവരുടെമേല്‍ ഇറ്റിറ്റു വീഴും.(Add Ref)|(Add Notes)
ഇയ്യോബ് 29:23
മഴെക്കു എന്നപോലെ അവര്‍ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവര്‍ വായ്പിളര്‍ക്കും.(Add Ref)|(Add Notes)
ഇയ്യോബ് 29:24
അവര്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി പുഞ്ചിരിയിടും; എന്‍റെ മുഖപ്രസാദം അവര്‍ മങ്ങിക്കയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 29:25
ഞാന്‍ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ വസിക്കും;(Add Ref)|(Add Notes)