ഇയ്യോബ് 14:1
സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണ്ണനും ആകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 14:2
അവന്‍ പൂപോലെ വിടര്‍ന്നു പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴല്‍പോലെ ഓടിപ്പോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 14:3
അവന്‍റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?(Add Ref)|(Add Notes)
ഇയ്യോബ് 14:4
അശുദ്ധനില്‍നിന്നു ജനിച്ച വിശുദ്ധന്‍ ഉണ്ടോ? ഒരുത്തനുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 14:5
അവന്‍റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്‍റെ മാസങ്ങളുടെ എണ്ണം നിന്‍റെ പക്കല്‍; അവന്നു ലംഘിച്ചുകൂടാത്ത അതിര്‍ നീ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 14:6
അവന്‍ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്‍റെ ദിവസത്തില്‍ തൃപ്തിപ്പെടേണ്ടതിന്നു നിന്‍റെ നോട്ടം അവങ്കല്‍ നിന്നു മാറ്റിക്കൊള്ളേണമേ.(Add Ref)|(Add Notes)
ഇയ്യോബ് 14:7
ഒരു വൃക്ഷമായിരുന്നാല്‍ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാല്‍ പിന്നെയും പൊട്ടി കിളുര്‍ക്കും; അതു ഇളങ്കൊമ്പുകള്‍ വിടാതിരിക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 14:8
അതിന്‍റെ വേര്‍ നിലത്തു പഴകിയാലും അതിന്‍റെ കുറ്റി മണ്ണില്‍ കെട്ടുപോയാലും(Add Ref)|(Add Notes)
ഇയ്യോബ് 14:9
വെള്ളത്തിന്‍റെ ഗന്ധംകൊണ്ടു അതു കിളുര്‍ക്കും ഒരു തൈപോലെ തളിര്‍ വിടും.(Add Ref)|(Add Notes)
ഇയ്യോബ് 14:10
പുരുഷനോ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു; മനുഷ്യന്‍ പ്രാണനെ വിട്ടാല്‍ പിന്നെ അവന്‍ എവിടെ?(Add Ref)|(Add Notes)
ഇയ്യോബ് 14:11
സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും(Add Ref)|(Add Notes)
ഇയ്യോബ് 14:12
മനുഷ്യന്‍ കിടന്നിട്ടു എഴുന്നേലക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവര്‍ ഉണരുന്നില്ല; ഉറക്കത്തില്‍നിന്നു ജാഗരിക്കുന്നതുമില്ല;(Add Ref)|(Add Notes)
ഇയ്യോബ് 14:13
നീ എന്നെ പാതാളത്തില്‍ മറെച്ചുവെക്കയും നിന്‍റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഔര്‍ക്കുംകയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 14:14
മനുഷ്യന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ? എന്നാല്‍ എനിക്കു മാറ്റം വരുവോളം എന്‍റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 14:15
നീ വിളിക്കും; ഞാന്‍ നിന്നോടു ഉത്തരം പറയും; നിന്‍റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.(Add Ref)|(Add Notes)
ഇയ്യോബ് 14:16
ഇപ്പോഴോ നീ എന്‍റെ കാലടികളെ എണ്ണുന്നു; എന്‍റെ പാപത്തിന്മേല്‍ നീ ദൃഷ്ടിവെക്കുന്നില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 14:17
എന്‍റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്‍റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 14:18
മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 14:19
വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്‍റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്‍റെ പ്രത്യാശയെ നശിപ്പിക്കുന്നു(Add Ref)|(Add Notes)
ഇയ്യോബ് 14:20
നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവന്‍ കടന്നുപോകുന്നു; നീ അവന്‍റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 14:21
അവന്‍റെ പുത്രന്മാര്‍ക്കും ബഹുമാനം ലഭിക്കുന്നതു അവന്‍ അറിയുന്നില്ല; അവര്‍ക്കും താഴ്ച ഭവിക്കുന്നതു അവന്‍ ഗ്രഹിക്കുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 14:22
തന്നെപ്പറ്റി മാത്രം അവന്‍റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്‍റെ ഉള്ളം ദുഃഖിക്കുന്നു.(Add Ref)|(Add Notes)