ഇയ്യോബ് 35:1
എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 35:2
എന്‍റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?(Add Ref)|(Add Notes)
ഇയ്യോബ് 35:3
അതിനാല്‍ നിനക്കു എന്തു പ്രയോജനം എന്നും ഞാന്‍ പാപം ചെയ്യുന്നതിനെക്കാള്‍ അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;(Add Ref)|(Add Notes)
ഇയ്യോബ് 35:4
നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാന്‍ പ്രത്യുത്തരം പറയാം.(Add Ref)|(Add Notes)
ഇയ്യോബ് 35:5
നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദര്‍ശിക്ക;(Add Ref)|(Add Notes)
ഇയ്യോബ് 35:6
നീ പാപം ചെയ്യുന്നതിനാല്‍ അവനോടു എന്തു പ്രവര്‍ത്തിക്കുന്നു? നിന്‍റെ ലംഘനം പെരുകുന്നതിനാല്‍ നീ അവനോടു എന്തു ചെയ്യുന്നു?(Add Ref)|(Add Notes)
ഇയ്യോബ് 35:7
നീ നീതിമാനായിരിക്കുന്നതിനാല്‍ അവന്നു എന്തു കൊടുക്കുന്നു? അല്ലെങ്കില്‍ അവന്‍ നിന്‍റെ കയ്യില്‍നിന്നു എന്തു പ്രാപിക്കുന്നു?(Add Ref)|(Add Notes)
ഇയ്യോബ് 35:8
നിന്‍റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്‍റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു. .(Add Ref)|(Add Notes)
ഇയ്യോബ് 35:9
പീഡയുടെ പെരുപ്പം ഹേതുവായി അവര്‍ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവര്‍ നിലവിളിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 35:10
എങ്കിലും രാത്രിയില്‍ സ്തോത്രഗീതങ്ങളെ നലകുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാള്‍ നമ്മെ പഠിപ്പിക്കുന്നവനും(Add Ref)|(Add Notes)
ഇയ്യോബ് 35:11
ആകാശത്തിലെ പക്ഷികളെക്കാള്‍ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്‍റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുത്തനും ചോദിക്കുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 35:12
അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവര്‍ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 35:13
വ്യര്‍ത്ഥമായുള്ളതു ദൈവം കേള്‍ക്കയില്ല; സര്‍വ്വശക്തന്‍ അതു വിചാരിക്കയുമില്ല നിശ്ചയം.(Add Ref)|(Add Notes)
ഇയ്യോബ് 35:14
പിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാല്‍ എങ്ങനെ? വ്യവഹാരം അവന്‍റെ മുമ്പില്‍ ഇരിക്കയാല്‍ നീ അവന്നായി കാത്തിരിക്ക.(Add Ref)|(Add Notes)
ഇയ്യോബ് 35:15
ഇപ്പോഴോ, അവന്‍റെ കോപം സന്ദര്‍ശിക്കായ്കകൊണ്ടും അവന്‍ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും(Add Ref)|(Add Notes)
ഇയ്യോബ് 35:16
ഇയ്യോബ് വൃഥാ തന്‍റെ വായ്തുറക്കുന്നു; അറിവുകൂടാതെ വാക്കു വര്‍ദ്ധിപ്പിക്കുന്നു.(Add Ref)|(Add Notes)