📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 13 >>

ഇയ്യോബ് 13:1
എന്‍റെ കണ്ണു ഇതൊക്കെയും കണ്ടു; എന്‍റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 13:2
നിങ്ങള്‍ അറിയുന്നതു ഞാനും അറിയുന്നു; ഞാന്‍ നിങ്ങളെക്കാള്‍ അധമനല്ല.(Add Ref)|(Add Notes)
ഇയ്യോബ് 13:3
സര്‍വ്വശക്തനോടു ഞാന്‍ സംസാരിപ്പാന്‍ ഭാവിക്കുന്നു; ദൈവത്തോടു വാദിപ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 13:4
നിങ്ങളോ ഭോഷകു കെട്ടിയുണ്ടാക്കുന്നവര്‍ ; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാര്‍ തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 13:5
നിങ്ങള്‍ അശേഷം മിണ്ടാതിരുന്നാല്‍ കൊള്ളാം; അതു നിങ്ങള്‍ക്കു ജ്ഞാനമായിരിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 13:6
എന്‍റെ ന്യായവാദം കേട്ടുകൊള്‍വിന്‍ ; എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിന്‍ .(Add Ref)|(Add Notes)
ഇയ്യോബ് 13:7
നിങ്ങള്‍ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ?(Add Ref)|(Add Notes)
ഇയ്യോബ് 13:8
അവന്‍റെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിന്നു വേണ്ടി വാദിക്കുന്നുവോ?(Add Ref)|(Add Notes)
ഇയ്യോബ് 13:9
അവന്‍ നിങ്ങളെ പരിശോധിച്ചാല്‍ നന്നായി കാണുമോ? മര്‍ത്യനെ തോല്പിക്കുമ്പോലെ നിങ്ങള്‍ അവനെ തോല്പിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 13:10
ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാല്‍ അവന്‍ നിങ്ങളെ ശാസിക്കും നിശ്ചയം.(Add Ref)|(Add Notes)
ഇയ്യോബ് 13:11
അവന്‍റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? അവന്‍റെ ഭീതി നിങ്ങളുടെ മേല്‍ വീഴുകയില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 13:12
നിങ്ങളുടെ ജ്ഞാപകവാക്യങ്ങള്‍ ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകള്‍ മണ്‍കോട്ടകള്‍ തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 13:13
നിങ്ങള്‍ മണ്ടാതിരിപ്പിന്‍ ; ഞാന്‍ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ.(Add Ref)|(Add Notes)
ഇയ്യോബ് 13:14
ഞാന്‍ എന്‍റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും എന്‍റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്നു.(Add Ref)|(Add Notes)
ഇയ്യോബ് 13:15
അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നേ കാത്തിരിക്കും; ഞാന്‍ എന്‍റെ നടപ്പു അവന്‍റെ മുമ്പാകെ തെളിയിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 13:16
വഷളന്‍ അവന്‍റെ സന്നിധിയില്‍ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.(Add Ref)|(Add Notes)
ഇയ്യോബ് 13:17
എന്‍റെ വാക്കു ശ്രദ്ധയോടെ കേള്‍പ്പിന്‍ ; ഞാന്‍ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയില്‍ കടക്കട്ടെ;(Add Ref)|(Add Notes)
ഇയ്യോബ് 13:18
ഇതാ, ഞാന്‍ എന്‍റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാന്‍ നീതീകരിക്കപ്പെടും എന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 13:19
എന്നോടു വാദിപ്പാന്‍ തുനിയുന്നതാര്‍ ? ഞാന്‍ ഇപ്പോള്‍ മണ്ടാതിരുന്നു എന്‍റെ പ്രാണന്‍ വിട്ടുപോകും.(Add Ref)|(Add Notes)
ഇയ്യോബ് 13:20
രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാല്‍ ഞാന്‍ നിന്‍റെ സന്നിധി വിട്ടു ഒളിക്കയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 13:21
നിന്‍റെ കൈ എങ്കല്‍നിന്നു പിന്‍ വലിക്കേണമേ; നിന്‍റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.(Add Ref)|(Add Notes)
ഇയ്യോബ് 13:22
പിന്നെ നീ വിളിച്ചാലും; ഞാന്‍ ഉത്തരം പറയും; അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.(Add Ref)|(Add Notes)
ഇയ്യോബ് 13:23
എന്‍റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്‍റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.(Add Ref)|(Add Notes)
ഇയ്യോബ് 13:24
തിരുമുഖം മറെച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്നു?(Add Ref)|(Add Notes)
ഇയ്യോബ് 13:25
പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? ഉണങ്ങിയ താളടിയെ പിന്തുടരുമോ?(Add Ref)|(Add Notes)
ഇയ്യോബ് 13:26
കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു എന്‍റെ യൌവനത്തിലെ അകൃത്യങ്ങള്‍ എന്നെ അനുഭവിക്കുമാറാക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 13:27
എന്‍റെ കാല്‍ നീ ആമത്തില്‍ ഇട്ടു; എന്‍റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്‍റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 13:28
ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.(Add Ref)|(Add Notes)