📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 4 >>

ഇയ്യോബ് 4:1
അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 4:2
നിന്നോടു സംസാരിപ്പാന്‍ തുനിഞ്ഞാല്‍ നീ മുഷിയുമോ? എന്നാല്‍ വാക്കടക്കുവാന്‍ ആര്‍ക്കും കഴിയും?(Add Ref)|(Add Notes)
ഇയ്യോബ് 4:3
നീ പലരേയും ഉപദേശിച്ചു തളര്‍ന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 4:4
വീഴുന്നവനെ നിന്‍റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാല്‍ നീ ഉറപ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 4:5
ഇപ്പോള്‍ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 4:6
നിന്‍റെ ഭക്തി നിന്‍റെ ആശ്രയമല്ലയോ? നിന്‍റെ നടപ്പിന്‍റെ നിര്‍മ്മലത നിന്‍റെ പ്രത്യാശയല്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 4:7
ഓ‍ര്‍ത്തു നോക്കുക: നിര്‍ദ്ദോഷിയായി നശിച്ചവന്‍ ആര്‍? നേരുള്ളവര്‍ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?(Add Ref)|(Add Notes)
ഇയ്യോബ് 4:8
ഞാന്‍ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവര്‍ അതു തന്നേ കൊയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 4:9
ദൈവത്തിന്‍റെ ശ്വാസത്താല്‍ അവര്‍ നശിക്കുന്നു; അവന്‍റെ കോപത്തിന്‍റെ ഊത്തിനാല്‍ മുടിഞ്ഞുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 4:10
സിംഹത്തിന്‍റെ ഗര്‍ജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.(Add Ref)|(Add Notes)
ഇയ്യോബ് 4:11
സിംഹം ഇരയില്ലായ്കയാല്‍ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിപ്പോകുന്നു;(Add Ref)|(Add Notes)
ഇയ്യോബ് 4:12
എന്‍റെ അടുക്കല്‍ ഒരു ഗൂഢവചനം എത്തി; അതിന്‍റെ മന്ദസ്വരം എന്‍റെ ചെവിയില്‍ കടന്നു.(Add Ref)|(Add Notes)
ഇയ്യോബ് 4:13
മനുഷ്യര്‍ക്കും ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദര്‍ശനങ്ങളാലുള്ള മനോഭാവനകളില്‍ ഭയവും നടുക്കവും എന്നെ പിടിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 4:14
എന്‍റെ അസ്ഥികള്‍ ഒക്കെയും കുലുങ്ങിപ്പോയി.(Add Ref)|(Add Notes)
ഇയ്യോബ് 4:15
ഒരാത്മാവു എന്‍റെ മുഖത്തിന്നെതിരെ കടന്നു എന്‍റെ ദേഹത്തിന്നു രോമഹര്‍ഷം ഭവിച്ചു.(Add Ref)|(Add Notes)
ഇയ്യോബ് 4:16
ഒരു പ്രതിമ എന്‍റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്‍റെ രൂപം ഞാന്‍ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാന്‍ കേട്ടതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 4:17
മര്‍ത്യന്‍ ദൈവത്തിലും നീതിമാന്‍ ആകുമോ? നരന്‍ സ്രഷ്ടാവിലും നിര്‍മ്മലനാകുമോ?(Add Ref)|(Add Notes)
ഇയ്യോബ് 4:18
ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്‍റെ ദൂതന്മാരിലും അവന്‍ കുറ്റം ആരോപിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 4:19
പൊടിയില്‍നിന്നുത്ഭവിച്ചു മണ്പുരകളില്‍ പാര്‍ത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരില്‍ എത്ര അധികം!(Add Ref)|(Add Notes)
ഇയ്യോബ് 4:20
ഉഷസ്സിന്നും സന്ധ്യെക്കും മദ്ധ്യേ അവര്‍ തകര്‍ന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവര്‍ എബ്നേക്കും നശിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 4:21
അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവര്‍ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?(Add Ref)|(Add Notes)