📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 23 >>

ഇയ്യോബ് 23:1
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 23:2
ഇന്നും എന്‍റെ സങ്കടം കൊടിയതാകുന്നു; അവന്‍റെ കൈ എന്‍റെ ഞരക്കത്തിന്മേല്‍ ഭാരമാകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 23:3
അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കില്‍ കൊള്ളായിരുന്നു; അവന്‍റെ ന്യായാസനത്തിങ്കല്‍ ഞാന്‍ ചെല്ലുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 23:4
ഞാന്‍ അവന്‍റെ മുമ്പില്‍ എന്‍റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 23:5
അവന്‍റെ ഉത്തരം അറിയാമായിരുന്നു; അവന്‍ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 23:6
അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളു.(Add Ref)|(Add Notes)
ഇയ്യോബ് 23:7
അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്‍റെ ന്യായാധിപന്‍റെ കയ്യില്‍നിന്നു രക്ഷപ്പെടുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 23:8
ഞാന്‍ കിഴക്കോട്ടു ചെന്നാല്‍ അവന്‍ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാല്‍ അവനെ കാണുകയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 23:9
വടക്കു അവന്‍ പ്രവര്‍ത്തിക്കയില്‍ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവന്‍ തിരിയുന്നു; അവനെ കാണുന്നില്ലതാനും.(Add Ref)|(Add Notes)
ഇയ്യോബ് 23:10
എന്നാല്‍ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു; എന്നെ ശോധന കഴിച്ചാല്‍ ഞാന്‍ പൊന്നുപോലെ പുറത്തു വരും.(Add Ref)|(Add Notes)
ഇയ്യോബ് 23:11
എന്‍റെ കാലടി അവന്‍റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്‍റെ വഴി പ്രമാണിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 23:12
ഞാന്‍ അവന്‍റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്‍റെ വായലിലെ വചനങ്ങളെ എന്‍റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 23:13
അവനോ അനന്യന്‍ ; അവനെ തടുക്കുന്നതു ആര്‍ ? തിരുവുള്ളത്തിന്‍റെ താല്പര്യം അവന്‍ അനുഷ്ഠിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 23:14
എനിക്കു നിയമിച്ചിരിക്കുന്നതു അവന്‍ നിവര്‍ത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്‍റെ പക്കല്‍ ഉണ്ടു.(Add Ref)|(Add Notes)
ഇയ്യോബ് 23:15
അതുകൊണ്ടു ഞാന്‍ അവന്‍റെ സാന്നിദ്ധ്യത്തിങ്കല്‍ ഭ്രമിക്കുന്നു; ഓര്‍ത്തുനോക്കുമ്പോള്‍ ഞാന്‍ അവനെ ഭയപ്പെടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 23:16
ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സര്‍വ്വശക്തന്‍ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 23:17
ഞാന്‍ പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്‍റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.(Add Ref)|(Add Notes)