📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 33

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 33 >>

ഇയ്യോബ് 33:1
എങ്കിലോ ഇയ്യോബേ, എന്‍റെ ഭാഷണം കേട്ടുകൊള്‍ക; എന്‍റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്‍ക.(Add Ref)|(Add Notes)
ഇയ്യോബ് 33:2
ഇതാ, ഞാന്‍ ഇപ്പോള്‍ എന്‍റെ വായ്തുറക്കുന്നു; എന്‍റെ വായില്‍ എന്‍റെ നാവു സംസാരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:3
എന്‍റെ വചനങ്ങള്‍ എന്‍റെ ഉള്ളിലെ നേര്‍ ഉച്ചരിക്കും. എന്‍റെ അധരങ്ങള്‍ അറിയുന്നതു അവ പരമാര്‍ത്ഥമായി പ്രസ്താവിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 33:4
ദൈവത്തിന്‍റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സര്‍വ്വശക്തന്‍റെ ശ്വാസം എനിക്കു ജീവനെ തരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:5
നിനക്കു കഴിയുമെങ്കില്‍ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്‍റെ മുമ്പാകെ നിന്നുകൊള്‍ക.(Add Ref)|(Add Notes)
ഇയ്യോബ് 33:6
ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവന്‍ ; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:7
എന്‍റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്‍റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 33:8
ഞാന്‍ കേള്‍ക്കെ നീ പറഞ്ഞതും നിന്‍റെ വാക്കു ഞാന്‍ കേട്ടതും എന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 33:9
ഞാന്‍ ലംഘനം ഇല്ലാത്ത നിര്‍മ്മലന്‍ ; ഞാന്‍ നിര്‍ദ്ദോഷി; എന്നില്‍ അകൃത്യവുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 33:10
അവന്‍ എന്‍റെ നേരെ വിരുദ്ധങ്ങളെ കണ്ടു പിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:11
അവന്‍ എന്‍റെ കാലുകളെ ആമത്തില്‍ ഇടുന്നു; എന്‍റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:12
ഇതിന്നു ഞന്‍ നിന്നോടു ഉത്തരം പറയാം: ഇതില്‍ നീ നീതിമാന്‍ അല്ല; ദൈവം മനുഷ്യനെക്കാള്‍ വലിയവനല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 33:13
നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്‍റെ കാര്യങ്ങളില്‍ ഒന്നിന്നും അവന്‍ കാരണം പറയുന്നില്ലല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 33:14
ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന്‍ അതു കൂട്ടാക്കുന്നില്ലതാനും.(Add Ref)|(Add Notes)
ഇയ്യോബ് 33:15
ഗാഢനിദ്ര മനുഷ്യര്‍ക്കുംണ്ടാകുമ്പോള്‍ , അവര്‍ ശയ്യമേല്‍ നിദ്രകൊള്ളുമ്പോള്‍ , സ്വപ്നത്തില്‍ , രാത്രിദര്‍ശനത്തില്‍ തന്നേ,(Add Ref)|(Add Notes)
ഇയ്യോബ് 33:16
അവന്‍ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:17
മനുഷ്യനെ അവന്‍റെ ദുഷ്കര്‍മ്മത്തില്‍നിന്നു അകറ്റുവാനും പുരുഷനെ ഗര്‍വ്വത്തില്‍നിന്നു രക്ഷിപ്പാനും തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 33:18
അവന്‍ കുഴിയില്‍നിന്നു അവന്‍റെ പ്രാണനെയും വാളാല്‍ നശിക്കാതവണ്ണം അവന്‍റെ ജീവനെയും കാക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:19
തന്‍റെ കിടക്കമേല്‍ അവന്‍ വേദനയാല്‍ ശിക്ഷിക്കപ്പെടുന്നു; അവന്‍റെ അസ്ഥികളില്‍ ഇടവിടാതെ പോരാട്ടം ഉണ്ടു.(Add Ref)|(Add Notes)
ഇയ്യോബ് 33:20
അതുകൊണ്ടു അവന്‍റെ ജീവന്‍ അപ്പവും അവന്‍റെ പ്രാണന്‍ സ്വാദുഭോജനവും വെറുക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:21
അവന്‍റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്‍റെ അസ്ഥികള്‍ പൊങ്ങിനില്ക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:22
അവന്‍റെ പ്രാണന്‍ ശവകുഴിക്കും അവന്‍റെ ജീവന്‍ നാശകന്മാര്‍ക്കും അടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:23
മനുഷ്യനോടു അവന്‍റെ ധര്‍മ്മം അറിയിക്കേണ്ടതിന്നു ആയിരത്തില്‍ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതന്‍ അവന്നു വേണ്ടി ഉണ്ടെന്നുവരികില്‍(Add Ref)|(Add Notes)
ഇയ്യോബ് 33:24
അവന്‍ അവങ്കല്‍ കൃപ വിചാരിച്ചു: കുഴിയില്‍ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാന്‍ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും(Add Ref)|(Add Notes)
ഇയ്യോബ് 33:25
അപ്പോള്‍ അവന്‍റെ ദേഹം യൌവനചൈതന്യത്താല്‍ പുഷ്ടിവെക്കും; അവന്‍ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.(Add Ref)|(Add Notes)
ഇയ്യോബ് 33:26
അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കും; അവന്‍ അവങ്കല്‍ പ്രസാദിക്കും; തിരുമുഖത്തെ അവന്‍ സന്തോഷത്തോടെ കാണും; അവന്‍ മനുഷ്യന്നു അവന്‍റെ നീതിയെ പകരം കൊടുക്കും.(Add Ref)|(Add Notes)
ഇയ്യോബ് 33:27
അവന്‍ മനുഷ്യരുടെ മുമ്പില്‍ പാടി പറയുന്നതു: ഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.(Add Ref)|(Add Notes)
ഇയ്യോബ് 33:28
അവന്‍ എന്‍റെ പ്രാണനെ കുഴിയില്‍ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്‍റെ ജീവന്‍ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:29
ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 33:30
അവന്‍റെ പ്രാണനെ കുഴിയില്‍നിന്നു കരേറ്റേണ്ടതിന്നും ജീവന്‍റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 33:31
ഇയ്യോബേ, ശ്രദ്ധവെച്ചു കേള്‍ക്ക; മിണ്ടാതെയിരിക്ക; ഞാന്‍ സംസാരിക്കാം.(Add Ref)|(Add Notes)
ഇയ്യോബ് 33:32
നിനക്കു ഉത്തരം പറവാനുണ്ടെങ്കില്‍ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാന്‍ ആകുന്നു എന്‍റെ താല്പര്യം.(Add Ref)|(Add Notes)
ഇയ്യോബ് 33:33
ഇല്ലെന്നുവരികില്‍ , നീ എന്‍റെ വാക്കു കേള്‍ക്ക; മിണ്ടാതിരിക്ക; ഞാന്‍ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.(Add Ref)|(Add Notes)