📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 11 >>

ഇയ്യോബ് 11:1
അതിന്നു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 11:2
വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായന്‍ നീതിമാനായിരിക്കുമോ?(Add Ref)|(Add Notes)
ഇയ്യോബ് 11:3
നിന്‍റെ വായ്പട കേട്ടിട്ടു പുരുഷന്മാര്‍ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിപ്പാന്‍ ആരുമില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 11:4
എന്‍റെ ഉപദേശം നിര്‍മ്മലം എന്നും തൃക്കണ്ണിന്നു ഞാന്‍ വെടിപ്പുള്ളവന്‍ എന്നും നീ പറഞ്ഞുവല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 11:5
അയ്യോ ദൈവം അരുളിച്ചെയ്കയും നിന്‍റെ നേരെ അധരം തുറക്കയും(Add Ref)|(Add Notes)
ഇയ്യോബ് 11:6
ജ്ഞാനമര്‍മ്മങ്ങള്‍ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കില്‍! അപ്പോള്‍ നിന്‍റെ അകൃത്യം ഓ‍രോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 11:7
ദൈവത്തിന്‍റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്‍റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ?(Add Ref)|(Add Notes)
ഇയ്യോബ് 11:8
അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?(Add Ref)|(Add Notes)
ഇയ്യോബ് 11:9
അതിന്‍റെ പരിമാണം ഭൂമിയെക്കാള്‍ നീളവും സമുദ്രത്തെക്കാള്‍ വീതിയും ഉള്ളതു.(Add Ref)|(Add Notes)
ഇയ്യോബ് 11:10
അവന്‍ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താല്‍ അവനെ തടുക്കുന്നതു ആര്‍ ?(Add Ref)|(Add Notes)
ഇയ്യോബ് 11:11
അവന്‍ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവന്‍ ദ്രോഹം കാണുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 11:12
പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;(Add Ref)|(Add Notes)
ഇയ്യോബ് 11:13
നീ നിന്‍റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലര്‍ത്തുമ്പോള്‍(Add Ref)|(Add Notes)
ഇയ്യോബ് 11:14
നിന്‍റെ കയ്യില്‍ ദ്രോഹം ഉണ്ടെങ്കില്‍ അതിനെ അകറ്റുക; നീതികേടു നിന്‍റെ കൂടാരങ്ങളില്‍ പാര്‍പ്പിക്കരുതു.(Add Ref)|(Add Notes)
ഇയ്യോബ് 11:15
അപ്പോള്‍ നീ കളങ്കംകൂടാതെ മുഖം ഉയര്‍ത്തും; നീ ഉറെച്ചുനിലക്കും; ഭയപ്പെടുകയുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 11:16
അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഔര്‍ക്കും.(Add Ref)|(Add Notes)
ഇയ്യോബ് 11:17
നിന്‍റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാള്‍ പ്രകാശിക്കും; ഇരുള്‍ പ്രഭാതംപോലെയാകും.(Add Ref)|(Add Notes)
ഇയ്യോബ് 11:18
പ്രത്യാശയുള്ളതുകൊണ്ടു നീ നിര്‍ഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;(Add Ref)|(Add Notes)
ഇയ്യോബ് 11:19
നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്‍റെ മമത അന്വേഷിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 11:20
എന്നാല്‍ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവര്‍ക്കും പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവര്‍ക്കുള്ള പ്രത്യാശ.(Add Ref)|(Add Notes)