📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 28

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 28 >>

ഇയ്യോബ് 28:1
വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാന്‍ ഒരു സ്ഥലവും ഉണ്ടു.(Add Ref)|(Add Notes)
ഇയ്യോബ് 28:2
ഇരിമ്പു മണ്ണില്‍നിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:3
മനുഷ്യന്‍ അന്ധകാരത്തിന്നു ഒരതിര്‍ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:4
പാര്‍പ്പുള്ളേടത്തുനിന്നു ദൂരെ അവര്‍ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവര്‍ മറന്നു പോയവര്‍ തന്നേ; മനുഷ്യര്‍ക്കും അകലെ അവര്‍ തൂങ്ങി ആടുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:5
ഭൂമിയില്‍നിന്നു ആഹാരം ഉണ്ടാകുന്നു; അതിന്‍റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:6
അതിലെ പാറകള്‍ നീലരത്നത്തിന്‍റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതില്‍ ഉണ്ടു.(Add Ref)|(Add Notes)
ഇയ്യോബ് 28:7
അതിന്‍റെ പാത കഴുകന്‍ അറിയുന്നില്ല; പരുന്തിന്‍റെ കണ്ണു അതിനെ കണ്ടിട്ടില്ല.(Add Ref)|(Add Notes)
ഇയ്യോബ് 28:8
പുളെച്ച കാട്ടുമൃഗങ്ങള്‍ അതില്‍ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 28:9
അവര്‍ തീക്കല്‍പാറയിലേക്കു കൈനീട്ടുന്നു; പര്‍വ്വതങ്ങളെ അവര്‍ വേരോടെ മറിച്ചുകളയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:10
അവര്‍ പാറകളുടെ ഇടയില്‍കൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:11
അവര്‍ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിര്‍ത്തുന്നു; ഗുപ്തമായിരിക്കുന്നതു അവര്‍ വെളിച്ചത്തു കൊണ്ടുവരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:12
എന്നാല്‍ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ?(Add Ref)|(Add Notes)
ഇയ്യോബ് 28:13
അതിന്‍റെ വില മനുഷ്യന്‍ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.(Add Ref)|(Add Notes)
ഇയ്യോബ് 28:14
അതു എന്നില്‍ ഇല്ല എന്നു ആഴി പറയുന്നു; അതു എന്‍റെ പക്കല്‍ ഇല്ല എന്നു സമുദ്രവും പറയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:15
തങ്കം കൊടുത്താല്‍ അതു കിട്ടുന്നതല്ല; അതിന്‍റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 28:16
ഓഫീര്‍പൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;(Add Ref)|(Add Notes)
ഇയ്യോബ് 28:17
സ്വര്‍ണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങള്‍ക്കു അതിനെ മാറിക്കൊടുപ്പാറില്ല.(Add Ref)|(Add Notes)
ഇയ്യോബ് 28:18
പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേ‍ര്‍ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്‍റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.(Add Ref)|(Add Notes)
ഇയ്യോബ് 28:19
കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്‍റെ വില മതിക്കാകുന്നതുമല്ല.(Add Ref)|(Add Notes)
ഇയ്യോബ് 28:20
പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ?(Add Ref)|(Add Notes)
ഇയ്യോബ് 28:21
അതു സകലജീവികളുടെയും കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികള്‍ക്കു അതു ഗുപ്തമായിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:22
ഞങ്ങളുടെ ചെവികൊണ്ടു അതിന്‍റെ കേള്‍വി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:23
ദൈവം അതിന്‍റെ വഴി അറിയുന്നു; അതിന്‍റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.(Add Ref)|(Add Notes)
ഇയ്യോബ് 28:24
അവന്‍ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്‍റെ കീഴിലൊക്കെയും കാണുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:25
അവന്‍ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്‍റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 28:26
അവന്‍ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോള്‍(Add Ref)|(Add Notes)
ഇയ്യോബ് 28:27
അവന്‍ അതു കണ്ടു വര്‍ണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.(Add Ref)|(Add Notes)
ഇയ്യോബ് 28:28
കര്‍ത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവന്‍ മനുഷ്യനോടു അരുളിച്ചെയ്തു.(Add Ref)|(Add Notes)