ഇയ്യോബ് 6:1
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 6:2
അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കില്‍ ! എന്‍റെ വിപത്തു സ്വരൂപിച്ചു തുലാസില്‍ വെച്ചെങ്കില്‍ ,!(Add Ref)|(Add Notes)
ഇയ്യോബ് 6:3
അതു കടല്പുറത്തെ മണലിനെക്കാള്‍ ഭാരമേറുന്നതു. അതുകൊണ്ടു എന്‍റെ വാക്കു തെറ്റിപ്പോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:4
സര്‍വ്വശക്തന്‍റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്‍റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്‍റെ ഘോരത്വങ്ങള്‍ എന്‍റെ നേരെ അണിനിരന്നിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:5
പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോള്‍ കാള മുക്കുറയിടുമോ?(Add Ref)|(Add Notes)
ഇയ്യോബ് 6:6
രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?(Add Ref)|(Add Notes)
ഇയ്യോബ് 6:7
തൊടുവാന്‍ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:8
അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കില്‍ ! എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കല്‍ !(Add Ref)|(Add Notes)
ഇയ്യോബ് 6:9
എന്നെ തകര്‍ക്കുംവാന്‍ ദൈവം പ്രസാദിച്ചെങ്കില്‍ ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കില്‍ !(Add Ref)|(Add Notes)
ഇയ്യോബ് 6:10
അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയില്‍ ഞാന്‍ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്‍റെ വചനങ്ങളെ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ;(Add Ref)|(Add Notes)
ഇയ്യോബ് 6:11
ഞാന്‍ കാത്തിരിക്കേണ്ടതിന്നു എന്‍റെ ശക്തി എന്തുള്ളു? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന്നു എന്‍റെ അന്തം എന്തു?(Add Ref)|(Add Notes)
ഇയ്യോബ് 6:12
എന്‍റെ ബലം കല്ലിന്‍റെ ബലമോ? എന്‍റെ മാംസം താമ്രമാകുന്നുവോ?(Add Ref)|(Add Notes)
ഇയ്യോബ് 6:13
ഞാന്‍ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?(Add Ref)|(Add Notes)
ഇയ്യോബ് 6:14
ദുഃഖിതനോടു സ്നേഹിതന്‍ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാല്‍ അവന്‍ സര്‍വ്വശക്തന്‍റെ ഭയം ത്യജിക്കും.(Add Ref)|(Add Notes)
ഇയ്യോബ് 6:15
എന്‍റെ സഹോദരന്മാര്‍ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാല്‍പോലെ തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 6:16
നീര്‍ക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയില്‍ ഉരുകി കാണാതെപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:17
ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള്‍ അവ അവിടെനിന്നു പൊയ്പോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:18
സ്വാര്‍ത്ഥങ്ങള്‍ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയില്‍ ചെന്നു നശിച്ചുപോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:19
തേമയുടെ സ്വാര്‍ത്ഥങ്ങള്‍ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:20
പ്രതീക്ഷിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:21
നിങ്ങളും ഇപ്പോള്‍ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍ പേടിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:22
എനിക്കു കൊണ്ടുവന്നു തരുവിന്‍ ; നിങ്ങളുടെ സമ്പത്തില്‍നിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍ ;(Add Ref)|(Add Notes)
ഇയ്യോബ് 6:23
വൈരിയുടെ കയ്യില്‍നിന്നു എന്നെ വിടുവിപ്പിന്‍ ; നിഷ്ഠൂരന്മാരുടെ കയ്യില്‍നിന്നു എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?(Add Ref)|(Add Notes)
ഇയ്യോബ് 6:24
എന്നെ ഉപദേശിപ്പിന്‍ ; ഞാന്‍ മിണ്ടാതെയിരിക്കാം; ഏതില്‍ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിന്‍ .(Add Ref)|(Add Notes)
ഇയ്യോബ് 6:25
നേരുള്ള വാക്കുകള്‍ക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?(Add Ref)|(Add Notes)
ഇയ്യോബ് 6:26
വാക്കുകളെ ആക്ഷേപിപ്പാന്‍ വിചാരിക്കുന്നുവോ? ആശയറ്റവന്‍റെ വാക്കുകള്‍ കാറ്റിന്നു തുല്യമത്രേ.(Add Ref)|(Add Notes)
ഇയ്യോബ് 6:27
അനാഥന്നു നിങ്ങള്‍ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 6:28
ഇപ്പോള്‍ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിന്‍ ; ഞാന്‍ നിങ്ങളുടെ മുഖത്തു നോക്കി ഭോഷകുപറയുമോ?(Add Ref)|(Add Notes)
ഇയ്യോബ് 6:29
ഒന്നുകൂടെ നോക്കുവിന്‍ ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിന്‍ ; എന്‍റെ കാര്യം നീതിയുള്ളതു തന്നേ.(Add Ref)|(Add Notes)
ഇയ്യോബ് 6:30
എന്‍റെ നാവില്‍ അനീതിയുണ്ടോ? എന്‍റെവായി അനര്‍ത്ഥം തിരിച്ചറികയില്ലയോ?(Add Ref)|(Add Notes)