യിരെമ്യാവ് 1:1
ബെന്യാമീന്‍ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരില്‍ ഹില്‍ക്കീയാവിന്‍റെ മകനായ യിരെമ്യാവിന്‍റെ വചനങ്ങള്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 1:2
അവന്നു യെഹൂദാരാജാവായി ആമോന്‍റെ മകനായ യോശീയാവിന്‍റെ കാലത്തു, അവന്‍റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടില്‍, യഹോവയുടെ അരുളപ്പാടുണ്ടായി.(Add Ref)|(Add Notes)
യിരെമ്യാവ് 1:3
യെഹൂദാരാജാവായി യോശീയാവിന്‍റെ മകനായ യെഹോയാക്കീമിന്‍റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്‍റെ മകനായ സിദെക്കീയാവിന്‍റെ പതിനൊന്നാം ആണ്ടിന്‍റെ അവസാനംവരെയും അഞ്ചാം മാസത്തില്‍ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നേ അങ്ങനെ ഉണ്ടായി.(Add Ref)|(Add Notes)
യിരെമ്യാവ് 1:4
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 1:5
നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിന്നു മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞു; നീ ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു, ജാതികള്‍ക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 1:6
എന്നാല്‍ ഞാന്‍ : അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു സംസാരിപ്പാന്‍ അറിഞ്ഞുകൂടാ; ഞാന്‍ ബാലനല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 1:7
അതിന്നു യഹോവ[46] എന്നോടു അരുളിച്ചെയ്തതു: ഞാന്‍ ബാലന്‍ എന്നു നീ പറയരുതു; ഞാന്‍ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കല്‍ നീ പോകയും ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.(Add Ref)|(Add Notes)
യിരെമ്യാവ് 1:8
നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാന്‍ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 1:9
പിന്നെ യഹോവ[46] കൈ നീട്ടി എന്‍റെ വായെ തൊട്ടു: ഞാന്‍ എന്‍റെ വചനങ്ങളെ നിന്‍റെ വായില്‍ തന്നിരിക്കുന്നു;(Add Ref)|(Add Notes)
യിരെമ്യാവ് 1:10
നോക്കുക; നിര്‍മ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാന്‍ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ[46] എന്നോടു കല്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 1:11
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്‍റെ ഒരു കൊമ്പു കാണുന്നു എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 1:12
യഹോവ[46] എന്നോടു: നീ കണ്ടതു ശരി തന്നേ; എന്‍റെ വചനം നിവര്‍ത്തിക്കേണ്ടതിന്നു ഞാന്‍ ജാഗരിച്ചുകൊള്ളും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 1:13
യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കാലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 1:14
യഹോവ[46] എന്നോടു: വടക്കുനിന്നു ദേശത്തിലെ സര്‍വ്വനിവാസികള്‍ക്കും അനര്‍ത്ഥം വരും.(Add Ref)|(Add Notes)
യിരെമ്യാവ് 1:15
ഞാന്‍ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു; അവര്‍ വന്നു, ഓരോരുത്തന്‍ താന്താന്‍റെ സിംഹാസനം യെരൂശലേമിന്‍റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്‍റെ എല്ലാ മതിലുകള്‍ക്കും നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങള്‍ക്കും നേരെയും വെക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 1:16
അവര്‍ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാര്‍ക്കും ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാന്‍ അവരോടു ന്യായവദം കഴിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 1:17
ആകയാല്‍ നീ അരകെട്ടി എഴുന്നേറ്റു ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാന്‍ നിന്നെ അവരുടെ മുമ്പില്‍ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന്നു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുതു.(Add Ref)|(Add Notes)
യിരെമ്യാവ് 1:18
ഞാന്‍ ഇന്നു നിന്നെ സര്‍വ്വദേശത്തിന്നും യെഹൂദാരാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 1:19
അവര്‍ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)