📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 50

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 50 >>

യിരെമ്യാവ് 50:1
യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ[46] ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാടു:(Add Ref)|(Add Notes)
യിരെമ്യാവ് 50:2
ജാതികളുടെ ഇടയില്‍ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിന്‍ ; കൊടി ഉയര്‍ത്തുവിന്‍ ; മറെച്ചുവെക്കാതെ ഘോഷിപ്പിന്‍ ; ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; ബേല്‍ ലജ്ജിച്ചുപോയി, മേരോദാക്‍ തകര്‍ന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങള്‍ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങള്‍ തകര്‍ന്നിരിക്കുന്നു എന്നു പറവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 50:3
വടക്കുനിന്നു ഒരു ജാതി അതിന്‍റെ നേരെ പുറപ്പെട്ടുവരുന്നു; അതു ആ ദേശത്തെ ശൂന്യമാക്കുന്നു; അതില്‍ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോയ്ക്കളയുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 50:4
ആ നാളുകളില്‍ , ആ കാലത്തു, യിസ്രായേല്‍മക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞുംകൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 50:5
അവര്‍ സീയോനിലേക്കു മുഖം തിരിച്ചു അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടു: വരുവിന്‍ ; മറന്നുപോകാത്തതായ ഒരു ശാശ്വത നിയമത്താല്‍ നമുക്കു യഹോവയോടു ചേര്‍ന്നുകൊള്ളാം എന്നു പറയും.(Add Ref)|(Add Notes)
യിരെമ്യാവ് 50:6
എന്‍റെ ജനം കാണാതെപോയ ആടുകള്‍ ആയീത്തീര്‍ന്നിരിക്കുന്നു; അവരുടെ ഇടയന്മാര്‍ അവരെ തെറ്റിച്ചു മലകളില്‍ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവര്‍ മലയില്‍നിന്നു കുന്നിന്മേല്‍ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 50:7
അവരെ കാണുന്നവരൊക്കെയും അവരെ തിന്നുകളയുന്നു; അവരുടെ വൈരികള്‍: നാം കുറ്റം ചെയ്യുന്നില്ല; അവര്‍ നീതിനിവാസമായ യഹോവയോടു, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നേ, പാപം ചെയ്തുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 50:8
ബാബേലില്‍നിന്നു ഓടി കല്ദയദേശം വിട്ടു പോകുവിന്‍ ; ആട്ടിന്‍ കൂട്ടത്തിന്നു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 50:9
ഞാന്‍ ബാബേലിന്‍റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണര്‍ത്തി വരുത്തും; അവര്‍ അതിന്‍റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകള്‍ വെറുതെ മടങ്ങാതെ സമര്‍ത്ഥവീരന്‍റെ അമ്പുകള്‍ പോലെ ഇരിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 50:10
കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവര്‍ക്കും ഏവര്‍ക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 50:11
എന്‍റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങള്‍ സന്തോഷിക്കുന്നതുകൊണ്ടു, നിങ്ങള്‍ ഉല്ലസിക്കുന്നതുകൊണ്ടു, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ടു, ബലമുള്ള കുതിരയെപ്പോലെ നിങ്ങള്‍ ചിറാലിക്കുന്നതുകൊണ്ടു,(Add Ref)|(Add Notes)
യിരെമ്യാവ് 50:12
നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും നിങ്ങളെ പ്രസവിച്ചവള്‍ നാണിച്ചുപോകും; അവള്‍ ജാതികളില്‍ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.(Add Ref)|(Add Notes)
യിരെമ്യാവ് 50:13
യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികള്‍ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിന്നരികത്തു കൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്‍റെ സകല ബാധകളും നിമിത്തം ചൂളുകുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 50:14
ബാബേലിന്‍റെ നേരെ ചുറ്റം അണിനിരത്തുവിന്‍ ; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്കു എയ്തുവിടുവിന്‍ ; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 50:15
അതിന്നുചുറ്റും നിന്നു ആര്‍പ്പിടുവിന്‍ ; അതു കീഴടങ്ങിയിരിക്കുന്നു; അതിന്‍റെ കൊത്തളങ്ങള്‍ വീണുപോയി; അതിന്‍റെ മതിലുകള്‍ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്‍വിന്‍ ; അതു ചെയ്തതുപോലെ അതിനോടും ചെയ്‍വിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 50:16
വിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാള്‍ പിടിക്കുന്നവനെയും ബാബേലില്‍നിന്നു ഛേദിച്ചുകളവിന്‍ ; നശിപ്പിക്കുന്ന വാള്‍ പേടിച്ചു ഓ‍രോരുത്തന്‍ സ്വജനത്തിന്‍റെ അടുക്കല്‍ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഓടിപ്പോകയും ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 50:17
യിസ്രായേല്‍ ചിന്നിപ്പോയ ആട്ടിന്‍ കൂട്ടം ആകുന്നു; സിംഹങ്ങള്‍ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂര്‍രാജാവു അതിനെ തിന്നു; ഒടുക്കം ഇപ്പോള്‍ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ അതിന്‍റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 50:18
അതുകൊണ്ടു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അശ്ശൂര്‍ രാജാവിനെ സന്ദര്‍ശിച്ചതുപോലെ ബാബേല്‍ രാജാവിനെയും അവന്‍റെ രാജ്യത്തെയും സന്ദര്‍ശിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 50:19
പിന്നെ ഞാന്‍ യിസ്രായേലിനെ അവന്‍റെ മേച്ചല്‍പുറത്തേക്കു മടക്കിവരുത്തും; അവന്‍ കര്‍മ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞു അവന്നു തൃപ്തിവരും.(Add Ref)|(Add Notes)
യിരെമ്യാവ് 50:20
ഞാന്‍ ശേഷിപ്പിച്ചുവെക്കുന്നവരോടു ക്ഷമിക്കയാല്‍ ആ നാളുകളില്‍ ആ കാലത്തു, യിസ്രായേലിന്‍റെ അകൃത്യം അന്വേഷിച്ചാല്‍ അതു ഇല്ലാതെ ഇരിക്കും; യെഹൂദയുടെ പാപങ്ങള്‍ അന്വേഷിച്ചാല്‍ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 50:21
ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്‍റെ നേരെ ചെല്ലുക; അതിന്‍റെ നേരെയും സന്ദര്‍ശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നേ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിര്‍മ്മൂലനാശം വരുത്തി ഞാന്‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 50:22
യുദ്ധത്തിന്‍റെ ആരവവും മഹാസംഹാരവും ദേശത്തില്‍ ഉണ്ടു.(Add Ref)|(Add Notes)
യിരെമ്യാവ് 50:23
സര്‍വ്വഭൂമിയുടെയും ചുറ്റിക പിളര്‍ന്നു തകര്‍ന്നുപോയതെങ്ങനെ? ജാതികളുടെ ഇടയില്‍ ബാബേല്‍ ശൂന്യമായിത്തീര്‍ന്നതെങ്ങനെ?(Add Ref)|(Add Notes)
യിരെമ്യാവ് 50:24
ബാബേലേ, ഞാന്‍ നിനക്കു കണിവെച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയതു.(Add Ref)|(Add Notes)
യിരെമ്യാവ് 50:25
യഹോവ[46] തന്‍റെ ആയുധശാല തുറന്നു തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങളെ എടുത്തു കൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്നു കല്ദയദേശത്തു ഒരു പ്രവൃത്തി ചെയ്‍വാനുണ്ടു.(Add Ref)|(Add Notes)
യിരെമ്യാവ് 50:26
സകലദിക്കുകളിലും നിന്നു അതിന്‍റെ നേരെ വന്നു അതിന്‍റെ കളപ്പുരകളെ തുറപ്പിന്‍ ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിന്‍ ; അതില്‍ ഒന്നും ശേഷിപ്പിക്കാതെ നിര്‍മ്മൂലനാശം വരുത്തുവിന്‍ ;(Add Ref)|(Add Notes)
യിരെമ്യാവ് 50:27
അതിലെ കാളയെ ഒക്കെയും കൊല്ലുവിന്‍ ; അവ കുലെക്കു ഇറങ്ങിപ്പോകട്ടെ; അവര്‍ക്കും അയ്യോ കഷ്ടം; അവരുടെ നാള്‍ ; അവരുടെ സന്ദര്‍ശനകാലം വന്നിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 50:28
നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ, സീയോനില്‍ അറിയിക്കേണ്ടതിന്നു ബാബേല്‍ദേശത്തുനിന്നു രക്ഷപ്പെട്ടു ഓടിപ്പോകുന്നവരുടെ ഘോഷം!(Add Ref)|(Add Notes)
യിരെമ്യാവ് 50:29
ബാബേലിന്‍റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിന്‍ ; വില്ലു കുലെക്കുന്ന ഏവരുമായുള്ളോരേ, അതിന്‍റെ നേരെ ചുറ്റും പാളയമിറങ്ങുവിന്‍ ; ആരും അതില്‍ നിന്നു ചാടിപ്പോകരുതു; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അതിന്നു പകരം കൊടുപ്പിന്‍ ; അതു ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്‍വിന്‍ ; അതു യഹോവയോടു, യിസ്രായേലിന്‍റെ പരിശുദ്ധനോടു തന്നേ, അഹങ്കാരം കാണിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 50:30
അതുകൊണ്ടു അതിലെ യൌവനക്കാര്‍ അതിന്‍റെ വീഥികളില്‍ വീഴും; അതിലെ യോദ്ധാക്കാള്‍ ഒക്കെയും അന്നു നശിച്ചുപോകും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 50:31
അഹങ്കാരിയോ, ഞാന്‍ നിനക്കു വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; നിന്‍റെ നാള്‍, ഞാന്‍ നിന്നെ സന്ദര്‍ശിക്കുന്ന കാലം, വന്നിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 50:32
അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാന്‍ അവന്‍റെ പട്ടണങ്ങള്‍ക്കു തീ വേക്കും; അതു അവന്‍റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 50:33
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍മക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരൊക്കെയും അവരെ വിട്ടയപ്പാന്‍ മനസ്സില്ലാതെ മുറുകെ പിടിച്ചുകൊള്ളുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 50:34
എന്നാല്‍ അവരുടെ വീണ്ടെടുപ്പുകാരന്‍ ശക്തിമാന്‍ ; സൈന്യങ്ങളുടെ യഹോവ[46] എന്നാകുന്നു അവന്‍റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിന്നും ബാബേല്‍നിവാസികള്‍ക്കു സ്വസ്ഥത വരുത്തേണ്ടതിന്നും അവരുടെ വ്യവഹാരം അവന്‍ ശ്രദ്ധയോടെ നടത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 50:35
കല്ദയരുടെ മേലും ബാബേല്‍നിവാസികളുടെമേലും അതിന്‍റെ പ്രഭുക്കന്മാരുടെ മേലും ജ്ഞാനികളുടെ മേലും വാള്‍ വരുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 50:36
വമ്പു പറയുന്നവര്‍ ഭോഷന്മാരാകത്തക്കവണ്ണം അവരുടെ മേല്‍ വാള്‍ വരും; അതിലെ വീരന്മാര്‍ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാള്‍ വരും.(Add Ref)|(Add Notes)
യിരെമ്യാവ് 50:37
അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്‍റെ നടുവിലെ സര്‍വ്വസമ്മിശ്രജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെ മേലും വാള്‍ വരും; അതിന്‍റെ ഭണ്ഡാരങ്ങള്‍ കവര്‍ന്നുപോകത്തക്കവണ്ണം അവയുടെ മേലും വാള്‍വരും.(Add Ref)|(Add Notes)
യിരെമ്യാവ് 50:38
അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാന്‍ അതിന്മേല്‍ വറുതി വരുത്തും; അതു വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങള്‍ നിമിത്തം അവര്‍ ഭ്രന്തന്മാരായിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 50:39
ആകയാല്‍ അവിടെ മരുമൃഗങ്ങള്‍ കുറുനരികളോടുകൂടെ പാര്‍ക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതില്‍ ഒരു നാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികള്‍ ഇല്ലാതെ കിടക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 50:40
ദൈവം സൊദോമും ഗൊമോരയും അവയുടെ അയല്‍ പട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 50:41
വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 50:42
അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍, കരുണയില്ലാത്തവര്‍ തന്നേ; അവരുടെ ആരവം കടല്‍പോലെ ഇരെക്കുന്നു; ബാബേല്‍ പുത്രീ, അവര്‍ യുദ്ധസന്നദ്ധരായി ഓ‍രോരുത്തനും കുതിരപ്പുറത്തു കയറി നിന്‍റെ നേരെ അണിനിരന്നു നില്ക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 50:43
ബാബേല്‍രാജാവു അവരുടെ വര്‍ത്തമാനം കേട്ടിട്ടു അവന്‍റെ ധൈര്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവനെ അതിവ്യസനവും വേദനയും പിടിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 50:44
യോര്‍ദ്ദാന്‍റെ വന്‍ കാട്ടില്‍നിന്നു ഒരു സിംഹം എന്നപോലെ അവന്‍ , എപ്പോഴും പച്ചയായിരിക്കുന്ന മേച്ചല്‍ പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടെന്നു അതില്‍നിന്നു ഓടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവന്‍ ആര്‍ ? എനിക്കു നേരം കുറിക്കുന്നവന്‍ ആര്‍ ? എന്‍റെ മുമ്പാകെ നില്‍ക്കാകുന്ന ഇടയന്‍ ആര്‍ ?(Add Ref)|(Add Notes)
യിരെമ്യാവ് 50:45
അതുകൊണ്ടു യഹോവ[46] ബാബേലിനെക്കുറിച്ചു ആലോചിച്ച ആലേചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേള്‍പ്പിന്‍ ! ആട്ടിന്‍ കൂട്ടത്തില്‍ ചെറിയവരെ അവര്‍ ഇഴെച്ചുകൊണ്ടുപോകും; അവന്‍ അവരുടെ മേച്ചല്‍പുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.(Add Ref)|(Add Notes)
യിരെമ്യാവ് 50:46
ബാബേല്‍ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്‍റെ നിലവിളി ജാതികളുടെ ഇടയില്‍ കേള്‍ക്കുന്നു.(Add Ref)|(Add Notes)