📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 49

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 49 >>

യിരെമ്യാവ് 49:1
അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്നു പുത്രന്മാരില്ലയോ? അവന്നു അവകാശിയില്ലയോ? പിന്നെ മല്‍ക്കോം ഗാദിനെ കൈവശമാക്കി, അവന്‍റെ ജനം അതിലെ പട്ടണങ്ങളില്‍ പാര്‍ക്കുന്നതെന്തു?(Add Ref)|(Add Notes)
യിരെമ്യാവ് 49:2
ആകയാല്‍ ഞാന്‍ അമ്മോന്യരുടെ രബ്ബയില്‍ യുദ്ധത്തിന്‍റെ ആര്‍പ്പുവിളി കേള്‍പ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അന്നു അതു ശൂന്യമായി കലക്കുന്നാകും; അതിന്‍റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേല്‍ തന്നേ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 49:3
ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിന്‍ ; രട്ടുടുത്തുകൊള്‍വിന്‍ ; വിലപിച്ചുകൊണ്ടു വേലികള്‍ക്കരികെ ഉഴന്നുനടപ്പിന്‍ ! മല്‍ക്കോമും അവന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.(Add Ref)|(Add Notes)
യിരെമ്യാവ് 49:4
ആര്‍ എന്‍റെ നേരെ വരും എന്നു പറഞ്ഞു തന്‍റെ ഭണ്ഡാരങ്ങളില്‍ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളില്‍ നീ പ്രശംസിക്കുന്നതെന്തിന്നു? നിന്‍റെ താഴ്വരകള്‍ ഒഴുകിപ്പോകുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 49:5
ഇതാ നിന്‍റെ ചുറ്റുമുള്ള എല്ലാവരാലും ഞാന്‍ നിനക്കു ഭയം വരുത്തും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ ചൊവ്വിന്നു ചിതറിപ്പോകും; ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരും ഉണ്ടാകയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 49:6
എന്നാല്‍ ഒടുക്കം ഞാന്‍ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 49:7
എദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനില്‍ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?(Add Ref)|(Add Notes)
യിരെമ്യാവ് 49:8
ദെദാന്‍ നിവാസികളേ, ഓടിപ്പോകുവിന്‍ ; പിന്തിരിഞ്ഞു കുഴികളില്‍ പാര്‍ത്തുകൊള്‍വിന്‍ ; ഞാന്‍ ഏശാവിന്‍റെ ആപത്തു, അവന്‍റെ ദര്‍ശനകാലം തന്നേ, അവന്നു വരുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 49:9
മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ കാലാ പറിപ്പാന്‍ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയില്‍ കള്ളന്മാര്‍ വന്നാല്‍ തങ്ങള്‍ക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നതു?(Add Ref)|(Add Notes)
യിരെമ്യാവ് 49:10
എന്നാല്‍ ഏശാവിനെ ഞാന്‍ നഗ്നമാക്കി അവന്‍റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന്നു ഒളിച്ചുകൊള്‍വാന്‍ കഴികയില്ല; അവന്‍റെ സന്തതിയും സഹോദരന്മാരും അയല്‍ക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 49:11
നിന്‍റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാന്‍ അവരെ ജീവനോടെ രക്ഷിക്കും; നിന്‍റെ വിധവമാര്‍ എന്നില്‍ ആശ്രയിക്കട്ടെ.(Add Ref)|(Add Notes)
യിരെമ്യാവ് 49:12
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാന്‍ അര്‍ഹതയില്ലാത്തവര്‍ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും.(Add Ref)|(Add Notes)
യിരെമ്യാവ് 49:13
ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്‍റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായ്തീരും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 49:14
നിങ്ങള്‍ ഒരുമിച്ചുകൂടി അതിന്‍റെ നേരെ ചെല്ലുവിന്‍ ; യുദ്ധത്തിന്നായി എഴുന്നേല്പിന്‍ ! എന്നിങ്ങനെ വിളിച്ചുപറവാന്‍ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു എന്നൊരു വര്‍ത്തമാനം ഞാന്‍ യഹോവയിങ്കല്‍നിന്നു കേട്ടു.(Add Ref)|(Add Notes)
യിരെമ്യാവ് 49:15
ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ ചെറിയവനും മനുഷ്യരുടെ ഇടയില്‍ നിന്ദിതനും ആക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 49:16
പാറപ്പിളര്‍പ്പുകളില്‍ പാര്‍ത്തു കുന്നുകളുടെ മുകള്‍ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്‍റെ ഭയങ്കരത്വം വിചാരിച്ചാല്‍ നിന്‍റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്‍റെ കൂടു ഉയരത്തില്‍ വെച്ചാലും അവിടെനിന്നു ഞാന്‍ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 49:17
എദോം സ്തംഭനവിഷയമായ്തീരും; അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്‍റെ സകലബാധകളും നിമിത്തം ചൂളകുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 49:18
സൊദോമിന്‍റെയും ഗൊമോരയുടെയും അവയുടെ അയല്‍പട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 49:19
യോര്‍ദ്ദാന്‍റെ വന്‍ കാട്ടില്‍നിന്നു ഒരു സിംഹം എന്നപോലെ അവന്‍ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചല്‍പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടന്നു അതില്‍നിന്നു ഓടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവന്‍ ആര്‍ ‍? എനിക്കു നേരം കുറിക്കുന്നവന്‍ ആര്‍ ‍? എന്‍റെ മുമ്പാകെ നില്‍ക്കാകുന്ന ഇടയന്‍ ആര്‍ ?(Add Ref)|(Add Notes)
യിരെമ്യാവ് 49:20
അതുകൊണ്ടു യഹോവ[46] എദോമിനെക്കുറിച്ചു ആലോചിച്ച ആലോചനയും തേമാന്‍ നിവാസികളെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേള്‍പ്പിന്‍ ; ആട്ടിന്‍ കൂട്ടത്തില്‍ ചെറിയവരെ അവര്‍ ഇഴെച്ചുകൊണ്ടുപോകും; അവന്‍ അവരുടെ മേച്ചല്‍പുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 49:21
അവരുടെ വീഴ്ചയുടെ മുഴക്കത്തിങ്കല്‍ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്‍റെ ഒച്ച ചെങ്കടലില്‍ കേള്‍ക്കുന്നു!(Add Ref)|(Add Notes)
യിരെമ്യാവ് 49:22
അവന്‍ കഴുകനെപ്പോലെ പൊങ്ങി പറന്നു വന്നു ബൊസ്രയുടെമേല്‍ ചിറകു വിടര്‍ക്കും; അന്നാളില്‍ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.(Add Ref)|(Add Notes)
യിരെമ്യാവ് 49:23
ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാടു. ഹമാത്തും അര്‍പ്പാദും ദോഷവര്‍ത്തമാനം കേട്ടതു കൊണ്ടു ലജ്ജിച്ചു ഉരുകിപ്പോയിരിക്കുന്നു; കടല്‍വരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴിവില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 49:24
ദമ്മേശെക്‍ ക്ഷീണിച്ചു ഓടിപ്പോകുവാന്‍ തിരിയുന്നു; നടുക്കം അതിന്നു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്കു എന്നപോലെ അതിന്നു അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 49:25
കീര്‍ത്തിയുള്ള പട്ടണം എന്‍റെ ആനന്ദപുരം ഉപേക്ഷിക്കാതിരിക്കുന്നതെങ്ങനെ?(Add Ref)|(Add Notes)
യിരെമ്യാവ് 49:26
അതുകൊണ്ടു അതിലെ യൌവനക്കാര്‍ അതിന്‍റെ വീഥികളില്‍ വീഴുകയും സകലയോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 49:27
ഞാന്‍ ദമ്മേശെക്കിന്‍റെ മതിലുകള്‍ക്കു തീവെക്കും; അതു ബെന്‍ -ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 49:28
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ജയിച്ചടക്കിയ കേദാരിനെയും ഹാസോര്‍രാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാടു. യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ പുറപ്പെട്ടു കേദാരില്‍ ചെന്നു കിഴക്കരെ നശിപ്പിച്ചുകളവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 49:29
അവരുടെ കൂടാരങ്ങളെയും ആട്ടിന്‍ കൂട്ടങ്ങളെയും അവര്‍ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകലഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവര്‍ കൊണ്ടുപോകും; സര്‍വ്വത്രഭീതി എന്നു അവര്‍ അവരോടു വിളിച്ചുപറയും.(Add Ref)|(Add Notes)
യിരെമ്യാവ് 49:30
ഹാസോര്‍നിവാസികളേ, ഓടിപ്പോകുവിന്‍ ; അതിദൂരത്തു ചെന്നു കുഴിയില്‍ പാര്‍ത്തുകൊള്‍വിന്‍ എന്നു യഹോവയുടെ അരുളപ്പാടു; ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ നിങ്ങളെക്കുറിച്ചു ഒരു ആലേചന ആലോചിച്ചു ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 49:31
വാതിലുകളും ഓടാമ്പലുകളും എല്ലാതെ തനിച്ചു പാര്‍ക്കുന്നവരും സ്വൈരവും നിര്‍ഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കല്‍ പുറപ്പെട്ടു ചെല്ലുവിന്‍ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 49:32
അവരുടെ ഒട്ടകങ്ങള്‍ കവര്‍ച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങള്‍ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചുവരെ ഞാന്‍ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവര്‍ക്കും ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 49:33
ഹാസോര്‍ കുറുനരികളുടെ പാര്‍പ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 49:34
യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 49:35
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഏലാമിന്‍റെ മുഖ്യബലമായ അവരുടെ വില്ലു ഒടിച്ചുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 49:36
ഞാന്‍ ഏലാമിന്‍റെ നേരെ ആകാശത്തിന്‍റെ നാലു ദിക്കില്‍നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാകാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്‍റെ ഭ്രഷ്ടന്മാര്‍ ചെല്ലാത്ത ഒരു ജാതികയും ഉണ്ടായിരിക്കയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 49:37
ഞാന്‍ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവര്‍ക്കും പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാന്‍ അവര്‍ക്കും അനര്‍ത്ഥം, എന്‍റെ ഉഗ്രകോപം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു ഞാന്‍ അവരുടെ പിന്നാലെ വാള്‍ അയച്ചു അവരെ മുടിച്ചുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 49:38
ഞാന്‍ എന്‍റെ സിംഹാസനത്തെ ഏലാമില്‍ സ്ഥാപിച്ചു അവിടെ നിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 49:39
എന്നാല്‍ ഒടുക്കം ഞാന്‍ ഏലാമിന്‍റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)