📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 23 >>

യിരെമ്യാവ് 23:1
എന്‍റെ മേച്ചല്‍പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്‍ക്കും അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:2
അതുകൊണ്ടു, തന്‍റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍റെ ആട്ടിന്‍ കൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചുഓടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:3
എന്‍റെ ആട്ടിന്‍ കൂട്ടത്തില്‍ ശേഷിച്ചിരിക്കുന്നവയെ ഞാന്‍ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളില്‍നിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വര്‍ദ്ധിച്ചു പെരുകും.(Add Ref)|(Add Notes)
യിരെമ്യാവ് 23:4
അവയെ മേയിക്കേണ്ടതിന്നു ഞാന്‍ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:5
ഞാന്‍ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവന്‍ രാജാവായി വാണു ബുദ്ധിയോടെ പ്രവര്‍ത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 23:6
അവന്‍റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേല്‍ നിര്‍ഭയമായി വസിക്കും; അവന്നു യഹോവ[46] നമ്മുടെ നീതി എന്നു പേ‍ര്‍ പറയും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:7
ആകയാല്‍ യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,(Add Ref)|(Add Notes)
യിരെമ്യാവ് 23:8
യിസ്രായേല്‍ ഗൃഹത്തിന്‍റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്‍നിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവര്‍ തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:9
പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്‍റെ ഹൃദയം എന്‍റെ ഉള്ളില്‍ നുറുങ്ങിയിരിക്കുന്നു; എന്‍റെ അസ്ഥികള്‍ ഒക്കെയും ഇളകുന്നു; യഹോവ[46] നിമിത്തവും അവന്‍റെ വിശുദ്ധവചനങ്ങള്‍ നിമിത്തവും ഞാന്‍ , മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 23:10
ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങള്‍ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഔട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 23:11
പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്‍റെ ആലയത്തിലും ഞാന്‍ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:12
അതുകൊണ്ടു അവരുടെ വഴി അവര്‍ക്കും ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവര്‍ അതില്‍ കാല്‍തെറ്റി വീഴും; ഞാന്‍ അവര്‍ക്കും അനര്‍ത്ഥം, അവരുടെ സന്ദര്‍ശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:13
ശമര്യയിലെ പ്രവാചകന്മാരില്‍ ഞാന്‍ ഭോഷത്വം കണ്ടിരിക്കുന്നു; അവര്‍ ബാലിന്‍റെ നാമത്തില്‍ പ്രവചിച്ചു എന്‍റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 23:14
യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാന്‍ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവര്‍ വ്യഭിചാരം ചെയ്തു വ്യാജത്തില്‍ നടക്കുന്നു; ആരും തന്‍റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവര്‍ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികള്‍ ഗൊമോറ പോലെയും ഇരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 23:15
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ[46] പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരില്‍നിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.(Add Ref)|(Add Notes)
യിരെമ്യാവ് 23:16
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായില്‍നിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നതു.(Add Ref)|(Add Notes)
യിരെമ്യാവ് 23:17
എന്നെ നിരസിക്കുന്നവരോടു അവര്‍ : നിങ്ങള്‍ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ[46] അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങള്‍ക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 23:18
യഹോവയുടെ വചനം ദര്‍ശിച്ചുകേള്‍പ്പാന്‍ തക്കവണ്ണം അവന്‍റെ ആലോചനസഭയില്‍ നിന്നവന്‍ ആര്‍ ? അവന്‍റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവന്‍ ആര്‍ ?(Add Ref)|(Add Notes)
യിരെമ്യാവ് 23:19
യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേല്‍ ചുറ്റിയടിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 23:20
തന്‍റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതിനെ പൂര്‍ണ്ണമായി ഗ്രഹിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 23:21
ഞാന്‍ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവര്‍ ഓടി; ഞാന്‍ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവര്‍ പ്രവചിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 23:22
അവര്‍ എന്‍റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍ , എന്‍റെ വചനങ്ങളെ എന്‍റെ ജനത്തെ കേള്‍പ്പിച്ചു അവരെ അവരുടെ ആകാത്തവഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 23:23
ഞാന്‍ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:24
ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്തു ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:25
ഞാന്‍ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്‍റെ നാമത്തില്‍ ഭോഷ്ക്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാന്‍ കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 23:26
സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷ്ക്കു പ്രവചിക്കുന്ന പ്രവാചകന്മാര്‍ക്കും ഈ താല്പര്യം എത്രത്തോളം ഉണ്ടായിരിക്കും?(Add Ref)|(Add Notes)
യിരെമ്യാവ് 23:27
അവരുടെ പിതാക്കന്മാര്‍ ബാല്‍ നിമിത്തം എന്‍റെ നാമം മറന്നുകളഞ്ഞതുപോലെ ഇവര്‍ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങള്‍കൊണ്ടു എന്‍റെ ജനം എന്‍റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാന്‍ വിചാരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 23:28
സ്വപ്നംകണ്ട പ്രവാചകന്‍ സ്വപ്നം വിവരിക്കട്ടെ; എന്‍റെ വചനം ലഭിച്ചിരിക്കുന്നവന്‍ എന്‍റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മില്‍ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:29
എന്‍റെ വചനം തീ പോലെയും പാറയെ തകര്‍ക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:30
അതുകൊണ്ടു ഒരുത്തനോടു ഒരുത്തന്‍ എന്‍റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:31
തങ്ങളുടെ നാവെടുത്തു അരുളപ്പാടു എന്നു പറയുന്ന പ്രവാചകന്മാര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:32
വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്ക്കുകൊണ്ടു വ്യര്‍ത്ഥപ്രശംസകൊണ്ടും എന്‍റെ ജനത്തെ തെറ്റിച്ചുകളയുന്നവര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവര്‍ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 23:33
ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കില്‍ , നീ അവരോടു; നിങ്ങള്‍ ആകുന്നു ഭാരം; ഞാന്‍ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.(Add Ref)|(Add Notes)
യിരെമ്യാവ് 23:34
പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കില്‍ ഞാന്‍ ആ മനുഷ്യനെയും അവന്‍റെ ഭവനത്തെയും സന്ദര്‍ശിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 23:35
യഹോവ[46] എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ[46] എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടും താന്താന്‍റെ സഹോദരനോടും ചോദിക്കേണ്ടതു.(Add Ref)|(Add Notes)
യിരെമ്യാവ് 23:36
യഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കില്‍ അവനവന്‍റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] എന്ന ജീവനുള്ള ദൈവത്തിന്‍റെ വചനങ്ങളെ നിങ്ങള്‍ മറിച്ചുകളഞ്ഞുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 23:37
യഹോവ[46] നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ[46] എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടതു.(Add Ref)|(Add Notes)
യിരെമ്യാവ് 23:38
യഹോവയുടെ ഭാരം എന്നു നിങ്ങള്‍ പറയുന്നുവെങ്കിലോ യഹോവ[46] ഇപ്രാകരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുതു എന്നു ഞാന്‍ നിങ്ങളുടെ അടുക്കല്‍ പറഞ്ഞയച്ചിട്ടും നിങ്ങള്‍ യഹോവയുടെ ഭാരം എന്നീ വാക്കു പറകകൊണ്ടു(Add Ref)|(Add Notes)
യിരെമ്യാവ് 23:39
ഞാന്‍ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിട്ടുള്ള നഗരത്തെയും എന്‍റെ മുമ്പില്‍ നിന്നു എറിഞ്ഞുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 23:40
അങ്ങനെ ഞാന്‍ നിങ്ങള്‍ക്കു നിത്യനിന്ദയം മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.(Add Ref)|(Add Notes)