യിരെമ്യാവ് 5:1
ന്യായം പ്രവര്‍ത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവന്‍ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്‍റെ വീഥികളില്‍ ചുറ്റിനടന്നു അന്വേഷിക്കയും അതിന്‍റെ വിശാലസ്ഥലങ്ങളില്‍ തിരഞ്ഞു അറികയും ചെയ്‍വിന്‍ ; കണ്ടു എങ്കില്‍ ഞാന്‍ അതിനോടു ക്ഷമിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 5:2
യഹോവയാണ എന്നു പറഞ്ഞാലും അവര്‍ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.(Add Ref)|(Add Notes)
യിരെമ്യാവ് 5:3
യഹോവേ, നിന്‍റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു? നീ അവരെ അടിച്ചു എങ്കിലും അവര്‍ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവര്‍ക്കും ബോധം കൈക്കൊള്‍വാന്‍ മനസ്സില്ലായിരുന്നു; അവര്‍ തങ്ങളുടെ മുഖം പാറയെക്കാള്‍ കടുപ്പമാക്കി; മടങ്ങിവരുവാന്‍ അവര്‍ക്കും മനസില്ലായിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 5:4
അതുകൊണ്ടു ഞാന്‍ : ഇവര്‍ അല്പന്മാര്‍ , ബുദ്ധിഹീനര്‍ തന്നേ; അവര്‍ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയുന്നില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 5:5
ഞാന്‍ മഹാന്മാരുടെ അടുക്കല്‍ ചെന്നു അവരോടു സംസാരിക്കും; അവര്‍ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാല്‍ അവരും ഒരുപോലെ നുകം തകര്‍ത്തു കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 5:6
അതുകൊണ്ടു കാട്ടില്‍നിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കെതിരെ പതിയിരിക്കും; അവയില്‍ നിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങള്‍ വളരെയല്ലോ? അവരുടെ പിന്‍ മാറ്റങ്ങളും പെരുകിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 5:7
ഞാന്‍ നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്‍റെ മക്കള്‍ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാന്‍ അവരെ പോഷിപ്പിച്ച സമയത്തു അവര്‍ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളില്‍ കൂട്ടമായി ചെല്ലുകയും ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 5:8
തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവര്‍ മദിച്ചുനടന്നു, ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരന്‍റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 5:9
ഇവനിമിത്തം ഞാന്‍ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 5:10
അതിന്‍റെ മതിലുകളിന്മേല്‍ കയറി നശിപ്പിപ്പിന്‍ ; എങ്കിലും മുടിച്ചുകളയരുതു. അതിന്‍റെ കൊമ്പുകളെ നീക്കിക്കളവിന്‍ ; അവ യഹോവെക്കുള്ളവയല്ലല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 5:11
യിസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 5:12
അവര്‍ യഹോവയെ നിഷേധിച്ചു പറഞ്ഞതു: അതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 5:13
പ്രവാചകന്മാര്‍ കാറ്റായ്തീരും; അവര്‍ക്കും അരുളപ്പാടില്ല; അവര്‍ക്കും അങ്ങനെ ഭവിക്കട്ടെ.(Add Ref)|(Add Notes)
യിരെമ്യാവ് 5:14
അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഈ വാക്കു പറഞ്ഞതുകൊണ്ടു, ഇതാ, ഞാന്‍ നിന്‍റെ വായില്‍ എന്‍റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും; അവര്‍ അതിന്നു ഇരയായി തീരും.(Add Ref)|(Add Notes)
യിരെമ്യാവ് 5:15
യിസ്രായേല്‍ഗൃഹമേ, ഞാന്‍ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടു: അതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;(Add Ref)|(Add Notes)
യിരെമ്യാവ് 5:16
അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവര്‍ എല്ലാവരും വീരന്മാരത്രേ.(Add Ref)|(Add Notes)
യിരെമ്യാവ് 5:17
നിന്‍റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടുന്ന നിന്‍റെ വിളവും നിന്‍റെ ആഹാരവും അവര്‍ ഭക്ഷിച്ചുകളയും; അവര്‍ നിന്‍റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവര്‍ നിന്‍റെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും തിന്നുകളയും; നീ ആശ്രയിക്കുന്ന നിന്‍റെ ഉറപ്പുള്ള പട്ടണങ്ങളെ അവര്‍ വാള്‍ കൊണ്ടു ശൂന്യമാക്കിക്കളയും.(Add Ref)|(Add Notes)
യിരെമ്യാവ് 5:18
എന്നാല്‍ അന്നാളിലും ഞാന്‍ നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 5:19
നമ്മുടെ ദൈവമായ യഹോവ[46] ഇവയൊക്കെയും നമ്മോടു ചെയ്‍വാന്‍ സംഗതി എന്തെന്നു ചോദിക്കുമ്പോള്‍ നീ അവരോടു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്തു അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങള്‍ക്കുള്ളതല്ലാത്ത ദേശത്തു നിങ്ങള്‍ അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം.(Add Ref)|(Add Notes)
യിരെമ്യാവ് 5:20
നിങ്ങള്‍ യാക്കോബ്ഗൃഹത്തില്‍ പ്രസ്താവിച്ചു യെഹൂദയില്‍ പ്രസിദ്ധമാക്കേണ്ടതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 5:21
കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേള്‍ക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേള്‍പ്പിന്‍ !(Add Ref)|(Add Notes)
യിരെമ്യാവ് 5:22
നിങ്ങള്‍ എന്നെ ഭയപ്പെടുകയില്ലയോ? എന്‍റെ സന്നിധിയില്‍ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണല്‍ അതിരാക്കി വെച്ചിരിക്കുന്നു; തിരകള്‍ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിര്‍ കടക്കയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 5:23
ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവര്‍ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു(Add Ref)|(Add Notes)
യിരെമ്യാവ് 5:24
മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടു മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവര്‍ ഹൃദയത്തില്‍ പറയുന്നതുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 5:25
ഇവ മാറിപ്പോകുവാന്‍ നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാല്‍ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 5:26
എന്‍റെ ജനത്തിന്‍റെ ഇടയില്‍ ദുഷ്ടന്മാരെ കാണുന്നു; അവര്‍ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 5:27
കൂട്ടില്‍ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവര്‍ മഹാന്മാരും ധനവാന്മാരും ആയിത്തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 5:28
അവര്‍ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളില്‍ അവര്‍ കവിഞ്ഞിരിക്കുന്നു; അവര്‍ അനാഥന്മാര്‍ക്കും ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാര്‍ക്കും ന്യായപാലനം ചെയ്യുന്നതുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 5:29
ഇവനിമിത്തം ഞാന്‍ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 5:30
വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 5:31
പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്‍റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാല്‍ ഒടുക്കം നിങ്ങള്‍ എന്തു ചെയ്യും.(Add Ref)|(Add Notes)