📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 27

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 27 >>

യിരെമ്യാവ് 27:1
യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍ ,(Add Ref)|(Add Notes)
യിരെമ്യാവ് 27:2
യഹോവ[46] എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ കയറും നുകവും ഉണ്ടാക്കി നിന്‍റെ കഴുത്തില്‍ വെക്കുക.(Add Ref)|(Add Notes)
യിരെമ്യാവ് 27:3
പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ അടുക്കല്‍ വരുന്ന ദൂതന്മാരുടെ കയ്യില്‍ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോര്‍രാജാവിന്നും സീദോന്‍ രാജാവിന്നും കൊടുത്തയച്ചു,(Add Ref)|(Add Notes)
യിരെമ്യാവ് 27:4
തങ്ങളുടെ യജമാനന്മാരോടു പറവാന്‍ നീ അവരോടു കല്പിക്കേണ്ടതു: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രാകരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രാകരം പറവിന്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 27:5
ഞാന്‍ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്‍റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാന്‍ അതു കൊടുക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 27:6
ഇപ്പോഴോ ഞാന്‍ ഈ ദേശങ്ങളെ ഒക്കെയും എന്‍റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ്നേസരിന്‍റെ കയ്യില്‍ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 27:7
സകലജാതികളും അവനെയും അവന്‍റെ മകനെയും മകന്‍റെ മകനെയും അവന്‍റെ ദേശത്തിന്‍റെ കാലാവധിയാകുവോളം സേവിക്കും; അതിന്‍റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 27:8
ബാബേല്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേല്‍രാജാവിന്‍റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാന്‍ അവന്‍റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 27:9
നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവികൊടുക്കരുതു.(Add Ref)|(Add Notes)
യിരെമ്യാവ് 27:10
നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷ്ക്കു പ്രവചിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 27:11
എന്നാല്‍ ബാബേല്‍രാജാവിന്‍റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാന്‍ അവരുടെ ദേശത്തു തന്നേ വസിക്കുമാറാക്കും; അവര്‍ അതില്‍ കൃഷിചെയ്തു അവിടെ പാര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 27:12
ഞാന്‍ അങ്ങനെ തന്നേ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാല്‍ : നിങ്ങള്‍ ബാബേല്‍രാജാവിന്‍റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തി അവനെയും അവന്‍റെ ജനത്തെയും സേവിച്ചു ജീവിച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 27:13
ബാബേല്‍രാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ[46] അരുളിച്ചെയ്തതു പോലെ നീയും നിന്‍റെ പ്രജകളും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നതു എന്തിനു?(Add Ref)|(Add Notes)
യിരെമ്യാവ് 27:14
നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്ക്കുത്രേ നിങ്ങളോടു പ്രവചിക്കുന്നതു.(Add Ref)|(Add Notes)
യിരെമ്യാവ് 27:15
ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്‍റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 27:16
പിന്നെ ഞാന്‍ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാല്‍ : യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയംവക ഉപകരണങ്ങള്‍ ഇപ്പോള്‍ ക്ഷണത്തില്‍ ബാബേലില്‍നിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു: അവര്‍ ഭോഷ്ക്കുത്രേ നിങ്ങളോടു പ്രവചിക്കുന്നതു.(Add Ref)|(Add Notes)
യിരെമ്യാവ് 27:17
അവര്‍ക്കും ചെവികൊടുക്കരുതു; ബോബേല്‍രാജാവിനെ സേവിച്ചു ജീവിച്ചുകൊള്‍വിന്‍ ; ഈ നഗരം ശൂന്യമായ്തീരുന്നതെന്തിന്നു?(Add Ref)|(Add Notes)
യിരെമ്യാവ് 27:18
അവര്‍ പ്രവാചകന്മാരാകുന്നു എങ്കില്‍ , യഹോവയുടെ അരുളപ്പാടു അവര്‍ക്കുംണ്ടെങ്കില്‍ , യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്‍റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവര്‍ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.(Add Ref)|(Add Notes)
യിരെമ്യാവ് 27:19
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ . യെഹോയാക്കീമിന്‍റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദയിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 27:20
അവന്‍ എടുക്കാതെ വെച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യിരെമ്യാവ് 27:21
അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്‍റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചു തന്നേ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യിരെമ്യാവ് 27:22
അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന നാള്‍വരെ, അവ അവിടെ ഇരിക്കും; പിന്നത്തേതില്‍ ഞാന്‍ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)