📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 4 >>

യിരെമ്യാവ് 4:1
യിസ്രായേലേ, നീ മനംതിരിയുമെങ്കില്‍ എന്‍റെ അടുക്കലേക്കു മടങ്ങി വന്നുകൊള്‍ക എന്നു യഹോവയുടെ അരുളപ്പാടു; നിന്‍റെ മ്ളേച്ഛവിഗ്രഹങ്ങളെ എന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുമെങ്കില്‍ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 4:2
യഹോവയാണ എന്നു നീ പരമാര്‍ത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികള്‍ അവനില്‍ തങ്ങളെത്തന്നെ അനുഗ്രഹിച്ചു അവനില്‍ പുകഴുകയും ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 4:3
യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ മുള്ളുകളുടെ ഇടയില്‍ വിതെക്കാതെ തരിശുനിലം ഉഴുവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 4:4
യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം എന്‍റെ കോപം തീപോലെ ജ്വലിച്ചു ആര്‍ക്കും കൊടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്‍റെ അഗ്രചര്‍മ്മം നീക്കിക്കളവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 4:5
യെഹൂദയില്‍ അറിയിച്ചു യെരൂശലേമില്‍ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാന്‍ പറവിന്‍ ; കൂടിവരുവിന്‍ ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചു പറവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 4:6
സീയോന്നു കൊടി ഉയര്‍ത്തുവിന്‍ ; നില്‍ക്കാതെ ഓടിപ്പോകുവിന്‍ ; ഞാന്‍ വടക്കുനിന്നു അനര്‍ത്ഥവും വലിയ നാശവും വരുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 4:7
സിംഹം പള്ളക്കാട്ടില്‍ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകന്‍ ഇതാ, നിന്‍റെ ദേശത്തെ ശൂന്യമാക്കുവാന്‍ തന്‍റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്‍റെ പട്ടണങ്ങളെ നിവാസികള്‍ ഇല്ലാതവണ്ണം നശിപ്പിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 4:8
ഇതു നിമിത്തം രട്ടുടുപ്പിന്‍ ; വിലപിച്ചു മുറയിടുവിന്‍ ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 4:9
അന്നാളില്‍ രാജാവിന്‍റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാര്‍ ഭ്രമിച്ചും പ്രവാചകന്മാര്‍ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 4:10
അതിന്നു ഞാന്‍ : അയ്യോ, യഹോവയായ കര്‍ത്താവേ, പ്രാണനില്‍ വാള്‍ കടന്നിരിക്കെ നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 4:11
ആ കാലത്തു ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാല്‍: മരുഭൂമിയിലെ മൊട്ടക്കുന്നുകളില്‍നിന്നു ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല കൊഴിപ്പാനുമല്ല എന്‍റെ ജനത്തിന്‍റെ പുത്രിക്കു നേരെ ഊതും.(Add Ref)|(Add Notes)
യിരെമ്യാവ് 4:12
ഇതിലും കൊടുതായൊരു കാറ്റു എന്‍റെ കല്പനയാല്‍ വരും; ഞാന്‍ ഇപ്പോള്‍ തന്നേ അവരോടു ന്യായവാദം കഴിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 4:13
ഇതാ, അവന്‍ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്‍റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്‍റെ കുതിരകള്‍ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 4:14
യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്‍റെ ഹൃദയത്തിന്‍റെ ദുഷ്ടത കഴുകിക്കളക; നിന്‍റെ ദുഷ്ടവിചാരങ്ങള്‍ എത്രത്തോളം നിന്‍റെ ഉള്ളില്‍ ഇരിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 4:15
ദാനില്‍നിന്നു ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയില്‍നിന്നു അനര്‍ത്ഥത്തെ പ്രസിദ്ധമാക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 4:16
ജാതികളോടു പ്രസ്താവിപ്പിന്‍ ; ഇതാ, കോട്ടവളയുന്നവര്‍ ദൂരദേശത്തു നിന്നു വന്നു യെഹൂദാപട്ടണങ്ങള്‍ക്കു നേരെ ആര്‍പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 4:17
അവള്‍ എന്നോടു മത്സരിച്ചിരിക്കകൊണ്ടു അവര്‍ വയലിലെ കാവല്‍ക്കാരെപ്പോലെ അവളുടെ നേരെ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 4:18
നിന്‍റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നതു; ഇത്ര കൈപ്പായിരിപ്പാനും നിന്‍റെ ഹൃദയത്തിന്നു തട്ടുവാനും കാരണം നിന്‍റെ ദുഷ്ടത തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 4:19
അയ്യോ എന്‍റെ ഉദരം, എന്‍റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്‍റെ ഹൃദയഭിത്തികള്‍! എന്‍റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആര്‍പ്പുവിളിയും കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 4:20
നാശത്തിന്മേല്‍ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്നു എന്‍റെ കൂടാരങ്ങളും ഒരു ക്ഷണത്തില്‍ എന്‍റെ തിരശ്ശീലകളും കവര്‍ച്ചയായ്പോയി.(Add Ref)|(Add Notes)
യിരെമ്യാവ് 4:21
എത്രത്തോളം ഞാന്‍ കൊടി കണ്ടു കാഹളധ്വനി കേള്‍ക്കേണ്ടിവരും?(Add Ref)|(Add Notes)
യിരെമ്യാവ് 4:22
എന്‍റെ ജനം ഭോഷന്മാര്‍ ; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധികെട്ട മക്കള്‍ ; അവര്‍ക്കും ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാന്‍ അവര്‍ സമര്‍ത്ഥന്മാര്‍ ; നന്മ ചെയ്‍വാനോ അവര്‍ക്കും അറിഞ്ഞുകൂടാ.(Add Ref)|(Add Notes)
യിരെമ്യാവ് 4:23
ഞാന്‍ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യമായി കണ്ടു; ഞാന്‍ ആകാശത്തെ നോക്കി; അതിന്നു പ്രകാശം ഇല്ലാതെയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 4:24
ഞാന്‍ പര്‍വ്വതങ്ങളെ നോക്കി; അവ വിറെക്കുന്നതു കണ്ടു; കുന്നുകള്‍ എല്ലാം ആടിക്കൊണ്ടിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 4:25
ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികള്‍ ഒക്കെയും പറന്നു പോയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 4:26
ഞാന്‍ നോക്കി ഉദ്യാനം മരുഭൂമിയായ്തീര്‍ന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാല്‍ അവന്‍റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 4:27
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാന്‍ മുഴുവനായി മുടിച്ചുകളകയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 4:28
ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തു പോകും; ഞാന്‍ നിര്‍ണ്ണയിച്ചു അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അനുതപിക്കയില്ല, പിന്‍മാറുകയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 4:29
കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവര്‍ പള്ളക്കാടുകളില്‍ ചെന്നു പാറകളിന്മേല്‍ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാര്‍ക്കുന്നതുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 4:30
ഇങ്ങനെ ശൂന്യമായ്പോകുമ്പോള്‍ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്‍റെ കണ്ണില്‍ മഷി എഴുതിയാലും വ്യര്‍ത്ഥമായി നിനക്കു സൌന്ദര്യം വരുത്തുന്നു; നിന്‍റെ ജാരന്മാര്‍ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 4:31
ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂല്‍കുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാന്‍ കേട്ടു; നെടുവീര്‍പ്പിട്ടും കൈമലര്‍ത്തിയുംകൊണ്ടു: അയ്യോ കഷ്ടം! എന്‍റെ പ്രാണന്‍ കുലപാതകന്മാരുടെ മുമ്പില്‍ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോന്‍ പുത്രിയുടെ ശബ്ദം തന്നേ.(Add Ref)|(Add Notes)