📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 42

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 42 >>

യിരെമ്യാവ് 42:1
അനന്തരം എല്ലാപടത്തലവന്മാരും കാരേഹിന്‍റെ മകനായ യോഹാനാനും ഹോശയ്യാവിന്‍റെ മകനായ യെസന്യാവും ആബാലവൃദ്ധം സര്‍വ്വജനവും അടുത്തുവന്നു യിരെമ്യാപ്രവാചകനോടു:(Add Ref)|(Add Notes)
യിരെമ്യാവ് 42:2
നിന്‍റെ ദൈവമായ യഹോവ[46] ഞങ്ങള്‍ നടക്കേണ്ടുന്ന വഴിയും ഞങ്ങള്‍ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങള്‍ക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.(Add Ref)|(Add Notes)
യിരെമ്യാവ് 42:3
അസംഖ്യജനമായിരുന്ന ഞങ്ങളില്‍ അല്പംപേ‍ര്‍ മാത്രമേ ശേഷിപ്പുള്ളു എന്നു നീ സ്വന്ത കണ്ണാല്‍ കാണുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 42:4
യിരെമ്യാപ്രവാചകന്‍ അവരോടു: ഞാന്‍ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കും; യഹോവ[46] നിങ്ങള്‍ക്കു ഉത്തരമരുളുന്നതെല്ലാം ഞന്‍ നിങ്ങളെ അറിയിക്കും; ഒന്നും മറെച്ചുവെക്കയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 42:5
അവര്‍ യിരെമ്യാവോടു: നീ മുഖാന്തരം നിന്‍റെ ദൈവമായ യഹോവ[46] ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങള്‍ ചെയ്യാതെ ഇരുന്നാല്‍ . യഹോവ[46] നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.(Add Ref)|(Add Notes)
യിരെമ്യാവ് 42:6
ഞങ്ങള്‍ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങള്‍ക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങള്‍ കേട്ടനുസരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 42:7
പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.(Add Ref)|(Add Notes)
യിരെമ്യാവ് 42:8
അവന്‍ കാരേഹിന്‍റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു:(Add Ref)|(Add Notes)
യിരെമ്യാവ് 42:9
നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാന്‍ നിങ്ങള്‍ എന്നെ പറഞ്ഞയച്ച യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യിരെമ്യാവ് 42:10
നിങ്ങള്‍ ഈ ദേശത്തു പാര്‍ത്തുകൊണ്ടിരിക്കുമെങ്കില്‍ ഞാന്‍ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങള്‍ക്കു വരുത്തിയ അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 42:11
നിങ്ങള്‍ പേടിക്കുന്ന ബാബേല്‍രാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്‍റെ കയ്യില്‍നിന്നു നിങ്ങളെ വിടുവിപ്പാനും ഞാന്‍ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ടു അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 42:12
അവന്നു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്കു കരുണ കാണിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 42:13
എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു അനുസരിക്കാതെ ഞങ്ങള്‍ ഈ ദേശത്തു പാര്‍ക്കയില്ല;(Add Ref)|(Add Notes)
യിരെമ്യാവ് 42:14
യുദ്ധം കാണ്മാനില്ലാത്തതും കാഹളനാദം കേള്‍പ്പാനില്ലാത്തതും ആഹാരത്തിന്നു മുട്ടില്ലാത്തതുമായ, മിസ്രയീംദേശത്തു ചെന്നു പാര്‍ക്കും എന്നു പറയുന്നു എങ്കില്‍ ‍--യെഹൂദയില്‍ ശേഷിപ്പുള്ളവരേ,(Add Ref)|(Add Notes)
യിരെമ്യാവ് 42:15
ഇപ്പോള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍ ! യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ മിസ്രയീമിലേക്കു പോകുവാന്‍ മുഖം തിരിച്ചു അവിടെ ചെന്നു പാര്‍ക്കേണ്ടതിന്നു ഭാവിക്കുന്നു എങ്കില്‍ ‍--(Add Ref)|(Add Notes)
യിരെമ്യാവ് 42:16
നിങ്ങള്‍ പേടിക്കുന്ന വാള്‍ അവിടെ മിസ്രയീംദേശത്തുവെച്ചു നിങ്ങളെ പിടിക്കും; നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമില്‍വെച്ചു നിങ്ങളെ ബാധിക്കും; അവിടെവെച്ചു നിങ്ങള്‍ മരിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 42:17
മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകുവാന്‍ മുഖം തിരിച്ചിരിക്കുന്ന ഏവരും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാന്‍ അവര്‍ക്കും വരുത്തുന്ന അനര്‍ത്ഥത്തില്‍ അകപ്പെടാതെ അവരില്‍ ആരും ശേഷിക്കയോ ഒഴിഞ്ഞുപോകയോ ചെയ്കയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 42:18
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ കോപവും എന്‍റെ ക്രോധവും യെരൂശലേംനിവാസികളുടെ മേല്‍ പകര്‍ന്നിരിക്കുന്നതുപോലെ തന്നേ, നിങ്ങള്‍ മിസ്രയീമില്‍ ചെല്ലുമ്പോള്‍ എന്‍റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങള്‍ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും; ഈ സ്ഥലം നിങ്ങള്‍ ഇനി കാണുകയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 42:19
യെഹൂദയില്‍ ശേഷിപ്പുള്ളവരേ, നിങ്ങള്‍ മിസ്രയീമില്‍ പോകരുതു എന്നു യഹോവ[46] കല്പിക്കുന്നു; ഞാന്‍ അതു ഇന്നു നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 42:20
നീ ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണം; ഞങ്ങളുടെ ദൈവമായ യഹോവ[46] കല്പിക്കുന്നതൊക്കെയും നീ ഞങ്ങളോടു അറിയിക്കേണം; ഞങ്ങള്‍ അതുപോലെ ചെയ്യും എന്നു പറഞ്ഞു നിങ്ങള്‍ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കല്‍ അയച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 42:21
ഞാന്‍ ഇന്നു അതു നിങ്ങളോടു അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു, ഞാന്‍ മുഖാന്തരം അവന്‍ നിങ്ങളോടു അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതില്‍ നിങ്ങള്‍ നിങ്ങളെത്തന്നേ ചതിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 42:22
ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെന്നു പാര്‍പ്പാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തുവെച്ചു നിങ്ങള്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്നു അറിഞ്ഞുകൊള്‍വിന്‍ .(Add Ref)|(Add Notes)