യിരെമ്യാവ് 45:1
യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ നാലാം ആണ്ടില്‍ , നേര്യാവിന്‍റെ മകനായ ബാരൂക്‍ ഈ വചനങ്ങളെ യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തില്‍ എഴുതിയപ്പോള്‍ യിരെമ്യാപ്രവാചകന്‍ അവനോടു പറഞ്ഞ വചനം എന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 45:2
ബാരൂക്കേ, നിന്നോടു യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യിരെമ്യാവ് 45:3
യഹോവ[46] എന്‍റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാന്‍ എന്‍റെ ഞരക്കംകൊണ്ടു തളര്‍ന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 45:4
ഞാന്‍ പണിതതു ഞാന്‍ തന്നേ ഇടിച്ചുകളയുന്നു; ഞാന്‍ നട്ടതു ഞാന്‍ തന്നേ പറിച്ചുകളയുന്നു; ഭൂമിയില്‍ എങ്ങും അതു അങ്ങനെ തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 45:5
എന്നാല്‍ നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാന്‍ സര്‍വ്വജഡത്തിന്നും അനര്‍ത്ഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാന്‍ നിന്‍റെ ജീവനെ നിനക്കു കൊള്ളപോലെ തരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)