📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 37

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 37 >>

യിരെമ്യാവ് 37:1
യെഹോയാക്കീമിന്‍റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്‍റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 37:2
എന്നാല്‍ അവനാകട്ടെ അവന്‍റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ[46] അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 37:3
സിദെക്കീയാരാജാവു ശെലെമ്യാവിന്‍റെ മകനായ യെഹൂഖലിനെയും മയസേയാവിന്‍റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്‍റെ അടുക്കല്‍ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 37:4
യിരെമ്യാവിന്നോ ജനത്തിന്‍റെ ഇടയില്‍ വരത്തുപോകൂണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 37:5
ഫറവോന്‍റെ സൈന്യം മിസ്രയീമില്‍നിന്നു പുറപ്പെട്ടു എന്ന വര്‍ത്തമാനം യെരൂശലേമിനെ നിരോധിച്ചുപാര്‍ത്ത കല്ദയര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമിനെ വിട്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 37:6
അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 37:7
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാന്‍ നിങ്ങളെ എന്‍റെ അടുക്കല്‍ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടതു: നിങ്ങള്‍ക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്‍റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.(Add Ref)|(Add Notes)
യിരെമ്യാവ് 37:8
കല്ദയരോ മടങ്ങിവന്നു ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 37:9
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: കല്ദയര്‍ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവര്‍ വിട്ടുപോകയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 37:10
നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സര്‍വ്വ സൈന്യത്തേയും നിങ്ങള്‍ തോല്പിച്ചിട്ടു, മുറിവേറ്റ ചിലര്‍ മാത്രം ശേഷിച്ചിരുന്നാലും അവര്‍ ഓ‍രോരുത്തന്‍ താന്താന്‍റെ കൂടാരത്തില്‍ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 37:11
ഫറവോന്‍റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോള്‍(Add Ref)|(Add Notes)
യിരെമ്യാവ് 37:12
യിരെമ്യാവു ബെന്യാമീന്‍ ദേശത്തു ചെന്നു സ്വജനത്തിന്‍റെ ഇടയില്‍ തന്‍റെ ഓഹരി വാങ്ങുവാന്‍ യെരൂശലേമില്‍നിന്നു പുറപ്പെട്ടു.(Add Ref)|(Add Notes)
യിരെമ്യാവ് 37:13
അവന്‍ ബെന്യാമീന്‍ വാതില്‍ക്കല്‍ എത്തിയപ്പോള്‍ , അവിടത്തെ കാവല്‍ക്കാരുടെ അധിപതിയായി ഹനന്യാവിന്‍റെ മകനായ ശെലെമ്യാവിന്‍റെ മകന്‍ യിരീയാവു എന്നു പേരുള്ളവന്‍ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാന്‍ പോകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 37:14
അതിന്നു യിരെമ്യാവു: അതു നേരല്ല, ഞാന്‍ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 37:15
പ്രഭുക്കന്മാര്‍ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്‍റെ വീട്ടില്‍ തടവില്‍ വെച്ചു; അതിനെ അവര്‍ കാരാഗൃഹമാക്കിയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 37:16
അങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളില്‍ ആയി അവിടെ ഏറെനാള്‍ പാര്‍ക്കേണ്ടിവന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 37:17
അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തി: യഹോവയിങ്കല്‍നിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയില്‍വെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവു: ഉണ്ടു; നീ ബാബേല്‍രാജാവിന്‍റെ കയ്യില്‍ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 37:18
പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതു: നിങ്ങള്‍ എന്നെ കാരാഗൃഹത്തില്‍ ആക്കുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടോ നിന്‍റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 37:19
ബാബേല്‍രാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്‍റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാര്‍ ഇപ്പോള്‍ എവിടെ?(Add Ref)|(Add Notes)
യിരെമ്യാവ് 37:20
ആകയാല്‍ യജമാനനായ രാജാവേ, കേള്‍ക്കേണമേ! എന്‍റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാന്‍ രായസക്കാരനായ യോനാഥാന്‍റെ വീട്ടില്‍ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.(Add Ref)|(Add Notes)
യിരെമ്യാവ് 37:21
അപ്പോള്‍ സിദെക്കീയാരാജാവു: യിരെമ്യാവെ കാവല്‍പുരമുറ്റത്തു ഏല്പിപ്പാനും നഗരത്തില്‍ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവില്‍നിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു.(Add Ref)|(Add Notes)