📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 47

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 47 >>

യിരെമ്യാവ് 47:1
ഫറവോന്‍ ഗസ്സയെ തോല്പിച്ചതിന്നു മുമ്പെ ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 47:2
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അതു ദേശത്തിന്മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്മേലും അതില്‍ പാര്‍ക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോള്‍ മനുഷ്യര്‍ നിലവിളിക്കും; ദേശനിവാസികള്‍ ഒക്കെയും മുറയിടും.(Add Ref)|(Add Notes)
യിരെമ്യാവ് 47:3
അവന്‍റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്‍റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ടു അപ്പന്മാര്‍ മക്കളെ തിരിഞ്ഞുനോക്കുകയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 47:4
ഫെലിസ്ത്യരെ ഒക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടുതന്നേ; കഫ്തോര്‍കടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ[46] നശിപ്പിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 47:5
ഗസ്സെക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോന്‍ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നേ മുറിവേല്പിക്കും?(Add Ref)|(Add Notes)
യിരെമ്യാവ് 47:6
അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്‍റെ ഉറയില്‍ കടക്ക; വിശ്രമിച്ചു അടങ്ങിയിരിക്ക.(Add Ref)|(Add Notes)
യിരെമ്യാവ് 47:7
അസ്കലോന്നും സമുദ്രതീരത്തിന്നും വിരോധമായി യഹോവ[46] കല്പന കൊടുത്തിരിക്കെ, അടങ്ങിയിരിപ്പാന്‍ അതിന്നു എങ്ങനെ കഴിയും? അവിടേക്കു അവന്‍ അതിനെ നിയോഗിച്ചുവല്ലോ.(Add Ref)|(Add Notes)