📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 51

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 51 >>

യിരെമ്യാവ് 51:1
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ബാബേലിന്‍റെ നേരെയും എന്‍റെ എതിരാളികളുടെ ഹൃദയത്തിന്‍റെ നേരെയും സംഹാരകന്‍റെ മനസ്സു ഉണര്‍ത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 51:2
പാറ്റുന്നവരെ ഞാന്‍ ബാബേലിലേക്കു അയക്കും; അവര്‍ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനര്‍ത്ഥദിവസത്തില്‍ അവര്‍ അതിനെ നാലുപുറവും വളയും.(Add Ref)|(Add Notes)
യിരെമ്യാവ് 51:3
വില്ലാളി വില്ലു കുലെക്കാതിരിക്കട്ടെ; അവന്‍ കവചം ധരിച്ചു നിവിര്‍ന്നുനില്‍ക്കാതിരിക്കട്ടെ; അതിലെ യൌവനക്കാരെ ആദരിക്കാതെ സര്‍വ്വസൈന്യത്തെയും നിര്‍മ്മൂലമാക്കിക്കളവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 51:4
അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്‍റെ വീഥികളില്‍ കുത്തിത്തുളക്കപ്പെട്ടവരും വീഴും.(Add Ref)|(Add Notes)
യിരെമ്യാവ് 51:5
യിസ്രായേലിന്‍റെയും യെഹൂദയുടെയും ദേശങ്ങള്‍ യിസ്രായേലിന്‍റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 51:6
ബാബേലിന്‍റെ നടുവില്‍നിന്നു ഓടി ഓ‍രോരുത്തന്‍ താന്താന്‍റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ അതിന്‍റെ അകൃത്യത്തില്‍ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അവന്‍ അതിനോടു പകരം ചെയ്യും;(Add Ref)|(Add Notes)
യിരെമ്യാവ് 51:7
ബാബേല്‍ യഹോവയുടെ കയ്യില്‍ സര്‍വ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊന്‍ പാനപാത്രം ആയിരുന്നു; ജാതികള്‍ അതിലെ വീഞ്ഞു കുടിച്ചിട്ടു അവര്‍ക്കും ഭ്രാന്തു പിടിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 51:8
പെട്ടെന്നു ബാബേല്‍ വീണു തകര്‍ന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിന്‍ ; അതിന്‍റെ വേദനെക്കു തൈലം കൊണ്ടുവരുവിന്‍ ; പക്ഷേ അതിന്നു സൌഖ്യം വരും.(Add Ref)|(Add Notes)
യിരെമ്യാവ് 51:9
ഞങ്ങള്‍ ബാബേലിന്നു ചികിത്സ ചെയ്തു എങ്കിലും സൌഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിന്‍ ; നാം ഓ‍രോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്‍റെ ശിക്ഷാവിധി സ്വര്‍ഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:10
യഹോവ[46] നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിന്‍ , നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനില്‍ പ്രസ്താവിക്കുക.(Add Ref)|(Add Notes)
യിരെമ്യാവ് 51:11
അമ്പു മിനുക്കുവിന്‍ ; പരിച ധരിപ്പിന്‍ ; യഹോവ[46] മേദ്യരാജാക്കന്മാരുടെ മനസ്സു ഉണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്‍റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 51:12
ബാബേലിന്‍റെ മതിലുകള്‍ക്കു നേരെ കൊടി ഉയര്‍ത്തുവിന്‍ ; കാവല്‍ ഉറപ്പിപ്പിന്‍ ; കാവല്‍ക്കാരെ നിര്‍ത്തുവിന്‍ ; പതിയിരിപ്പുകാരെ ഒരുക്കുവിന്‍ ; യഹോവ[46] ബാബേല്‍നിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിര്‍ണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:13
വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങള്‍ ഉള്ളവളേ, നിന്‍റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:14
ഞാന്‍ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറെക്കും; അവന്‍ നിന്‍റെ നേരെ ആര്‍പ്പിടും എന്നു സൈന്യങ്ങളുടെ യഹോവ[46] തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:15
അവന്‍ തന്‍റെ ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചു; തന്‍റെ ജ്ഞാനത്താല്‍ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്‍റെ വിവേകത്താല്‍ ആകാശത്തെ വിരിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 51:16
അവന്‍ തന്‍റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു അവന്‍ ആവി കയറ്റുന്നു; മഴെക്കു മിന്നല്‍ ഉണ്ടാക്കി തന്‍റെ ഭണ്ഡാരത്തില്‍നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:17
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാര്‍ ഒക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ.(Add Ref)|(Add Notes)
യിരെമ്യാവ് 51:18
അവയില്‍ ശ്വാസവും ഇല്ല. അവ മായയും വ്യര്‍ത്ഥപ്രവൃത്തിയും തന്നേ; സന്ദര്‍ശനകാലത്തു അവ നശിച്ചുപോകും.(Add Ref)|(Add Notes)
യിരെമ്യാവ് 51:19
യാക്കോബിന്‍റെ ഓഹരിയായവന്‍ ഇവയെപ്പോലെയല്ല; അവന്‍ സര്‍വ്വത്തെയും നിര്‍മ്മിച്ചവന്‍ ; യിസ്രായേല്‍ അവന്‍റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ[46] എന്നാകുന്നു അവന്‍റെ നാമം.(Add Ref)|(Add Notes)
യിരെമ്യാവ് 51:20
നീ എന്‍റെ വെണ്മഴുവും യുദ്ധത്തിന്നുള്ള ആയുധങ്ങളും ആകുന്നു; ഞാന്‍ നിന്നെക്കൊണ്ടു ജാതികളെ തകര്‍ക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 51:21
നിന്നെക്കൊണ്ടു ഞാന്‍ കുതിരയെയും അതിന്‍റെ പുറത്തു കയറിയിരിക്കുന്നവനെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ രഥത്തെയും അതില്‍ ഇരിക്കുന്നവനെയും തകര്‍ക്കും;(Add Ref)|(Add Notes)
യിരെമ്യാവ് 51:22
നിന്നെക്കൊണ്ടു ഞാന്‍ പുരുഷനെയും സ്ത്രീയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ വൃദ്ധനെയും ബാലനെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ യുവാവിനെയും യുവതിയെയും തകര്‍ക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 51:23
നിന്നെക്കൊണ്ടു ഞാന്‍ ഇടയനെയും ആട്ടിന്‍ കൂട്ടത്തെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ കൃഷിക്കാരനെയും അവന്‍റെ ഏര്‍കാളയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ ദേശാധിപതികളെയും സ്ഥാനാപതികളെയും തകര്‍ക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 51:24
നിങ്ങള്‍ കാണ്‍കെ ഞാന്‍ ബാബേലിന്നും സകല കല്ദയനിവാസികള്‍ക്കും അവര്‍ സീയോനില്‍ ചെയ്തിരിക്കുന്ന സകലദോഷത്തിന്നും തക്കവണ്ണം പകരം വീട്ടുമെന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 51:25
സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപര്‍വ്വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്‍റെ മേല്‍ കൈ നീട്ടി നിന്നെ പാറകളില്‍നിന്നു ഉരുട്ടി ദഹനപര്‍വ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 51:26
നിന്നില്‍നിന്നു അവര്‍ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 51:27
ദേശത്തു ഒരു കൊടി ഉയര്‍ത്തുവിന്‍ ; ജാതികളുടെ ഇടയില്‍ കാഹളം ഊതുവിന്‍ ; ജാതികളെ അതിന്‍റെ നേരെ സംസ്കരിപ്പിന്‍ ; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിന്‍ ; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിന്‍ ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 51:28
മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്‍റെ ആധിപത്യത്തില്‍ ഉള്‍പ്പെട്ട സകലദേശക്കാരുമായ ജാതികളെ അതിന്നു വിരോധമായി സംസ്കരിപ്പിന്‍ ;(Add Ref)|(Add Notes)
യിരെമ്യാവ് 51:29
ബാബേല്‍ദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്നു ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങള്‍ നിവൃത്തിയായ്‍വരുന്നതുകൊണ്ടു ദേശം നടുങ്ങി സങ്കടപ്പെടുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:30
ബാബേലിലെ വീരന്മാര്‍ യുദ്ധം മതിയാക്കി കോട്ടകളില്‍ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവര്‍ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകള്‍ക്കു തീ വെച്ചുകളഞ്ഞു; അതിന്‍റെ ഓടാമ്പലുകള്‍ തകര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:31
പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകള്‍ ശത്രുവശമായി, കളങ്ങള്‍ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കള്‍ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേല്‍രാജാവിനോടു അറിയിക്കേണ്ടതിന്നു(Add Ref)|(Add Notes)
യിരെമ്യാവ് 51:32
ഓട്ടാളന്‍ ഓട്ടാളന്നും ദൂതന്‍ ദൂതന്നും എതിരെ ഓടുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:33
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേല്‍പുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു അതിന്‍റെ കൊയ്ത്തുകാലം വരും.(Add Ref)|(Add Notes)
യിരെമ്യാവ് 51:34
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവന്‍ എന്നെ വെറുമ്പാത്രമാക്കി, മഹാസര്‍പ്പം എന്നപോലെ അവന്‍ എന്നെ വിഴുങ്ങിക്കളഞ്ഞു, എന്‍റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറെച്ചു, എന്നെ തള്ളിക്കളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 51:35
ഞാന്‍ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേല്‍ വരട്ടെ എന്നു സീയോന്‍ നിവാസിനി പറയും; എന്‍റെ രക്തം കല്ദയ നിവാസികളുടെമേല്‍ വരട്ടെ എന്നു യെരൂശലേം പറയും.(Add Ref)|(Add Notes)
യിരെമ്യാവ് 51:36
അതുകൊണ്ടു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിന്‍റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്‍റെ കടല്‍ ഞാന്‍ ഉണക്കി, അതിന്‍റെ ഉറവുകള്‍ വറ്റിച്ചുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 51:37
ബാബേല്‍, നിവാസികള്‍ ഇല്ലാതെ കലക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും.(Add Ref)|(Add Notes)
യിരെമ്യാവ് 51:38
അവര്‍ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗര്‍ജ്ജിക്കും; അവര്‍ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.(Add Ref)|(Add Notes)
യിരെമ്യാവ് 51:39
അവര്‍ ജയമത്തരായിരിക്കുമ്പോള്‍ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാന്‍ അവര്‍ക്കും ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 51:40
ഞാന്‍ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കുലനിലത്തേക്കു ഇറക്കിക്കൊണ്ടു വരും.(Add Ref)|(Add Notes)
യിരെമ്യാവ് 51:41
ശേശക്‍ പിടിക്കപ്പെട്ടുപോയതെങ്ങനെ? സര്‍വ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയില്‍ ബാബേല്‍ ഒരു സ്തംഭനവിഷയമായ്തീര്‍ന്നതെങ്ങനെ?(Add Ref)|(Add Notes)
യിരെമ്യാവ് 51:42
ബാബേലിന്മേല്‍ കടല്‍ കവിഞ്ഞുവന്നിരിക്കുന്നു; അതിന്‍റെ തിരകളുടെ പെരുപ്പംകൊണ്ടു അതു മൂടിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:43
അതിന്‍റെ പട്ടണങ്ങള്‍ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാര്‍ക്കാത്തതും വഴനടക്കാത്തതും ആയ ദേശവും ആയിത്തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:44
ഞാന്‍ ബാബേലില്‍വെച്ചു ബേലിനെ സന്ദര്‍ശിച്ചു, അവന്‍ വിഴുങ്ങിയതിനെ അവന്‍റെ വായില്‍നിന്നു പുറത്തിറക്കും; ജാതികള്‍ ഇനി അവന്‍റെ അടുക്കല്‍ ഓടിച്ചെല്ലുകയില്ല; ബാബേലിന്‍റെ മതില്‍ വീണുപോകും.(Add Ref)|(Add Notes)
യിരെമ്യാവ് 51:45
എന്‍റെ ജനമേ, അതിന്‍റെ നടുവില്‍നിന്നു പുറപ്പെടുവിന്‍ ; യഹോവയുടെ ഉഗ്രകോപത്തില്‍നിന്നു നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 51:46
ദേശത്തു കേള്‍ക്കുന്ന വര്‍ത്തമാനംകൊണ്ടും ഒരു ആണ്ടില്‍ ഒരു വര്‍ത്തമാനവും പിറ്റെയാണ്ടില്‍ മറ്റൊരു വര്‍ത്തമാനവും കേള്‍ക്കുമ്പോഴും സാഹസകൃത്യങ്ങള്‍ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേലക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുതു; നിങ്ങള്‍ ഭയപ്പെടുകയും അരുതു.(Add Ref)|(Add Notes)
യിരെമ്യാവ് 51:47
അതുകൊണ്ടു ഞാന്‍ ബാബേലിലെ വിഗ്രഹങ്ങളെ സന്ദര്‍ശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാര്‍ ഒക്കെയും അതിന്‍റെ നടുവില്‍ വീഴും.(Add Ref)|(Add Notes)
യിരെമ്യാവ് 51:48
ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാര്‍ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 51:49
യിസ്രായേല്‍ നിഹതന്മാരേ, ബാബേല്‍ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സര്‍വ്വദേശവും തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 51:50
വാളിന്നു ഒഴിഞ്ഞുപോയവരേ, നില്‍ക്കാതെ ചെല്ലുവിന്‍ ; ദൂരത്തുനിന്നു യഹോവയെ ഓര്‍പ്പിന്‍ ; യെരൂശലേം നിങ്ങള്‍ക്കു ഓര്‍മ്മ വരട്ടെ!(Add Ref)|(Add Notes)
യിരെമ്യാവ് 51:51
ഞങ്ങള്‍ നിന്ദ കേട്ടു ലജ്ജിച്ചിരിക്കുന്നു; അന്യന്മാര്‍ യഹോവയുടെ ആലയത്തിന്‍റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാല്‍ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:52
അതുകൊണ്ടു ഞാന്‍ അതിലെ വിഗ്രഹങ്ങളെ സന്ദര്‍ശിപ്പാനുള്ള കാലം വരും എാന്നു യഹോവയുടെ അരുളപ്പാടു; അന്നു ദേശത്തെല്ലാടവും നിഹതന്മാര്‍ കിടന്നു ഞരങ്ങും.(Add Ref)|(Add Notes)
യിരെമ്യാവ് 51:53
ബാബേല്‍ ആകാശത്തോളം കയറിയാലും കോട്ട ഉയര്‍ത്തി ഉറപ്പിച്ചാലും, ഞാന്‍ വിനാശകന്മാരെ അതിലേക്കു അയക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 51:54
ബാബേലില്‍നിന്നു നിലവിളിയും കല്ദയദേശത്തുനിന്നു മഹാനാശവും കേള്‍ക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:55
യഹോവ[46] ബാബേലിനെ നശിപ്പിച്ചു അതില്‍ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകള്‍ പെരുവെള്ളംപോലെ ഇരെക്കുന്നു; അവരുടെ ആരവത്തിന്‍റെ മുഴക്കം കേള്‍ക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 51:56
അതിന്‍റെ നേരെ, ബാബേലിന്‍റെ നേരെ തന്നേ, വിനാശകന്‍ വന്നിരിക്കുന്നു; അതിലെ വീരന്മാര്‍ പിടിപെട്ടിരിക്കുന്നു; അവരുടെ വില്ലു എല്ലാം ഒടിഞ്ഞുപോയി; യഹോവ[46] പ്രതികാരത്തിന്‍റെ ദൈവമാകുന്നു; അവന്‍ പകരം ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 51:57
ഞാന്‍ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവര്‍ ഉണരാതവണ്ണം നിത്യനിദ്രകൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ[46] എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 51:58
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്‍റെ വിശാലമായ മതിലുകള്‍ അശേഷം ഇടിഞ്ഞുപോകും; അതിന്‍റെ ഉയര്‍ന്ന വാതിലുകള്‍ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യര്‍ത്ഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവര്‍ ക്ഷീണിച്ചുപോകയും ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 51:59
യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ നാലം ആണ്ടില്‍, അവനോടുകൂടെ മഹ്സേയാവിന്‍റെ മകനായ നേര്യാവിന്‍റെ മകനായ സെരായാവു പ്രയാണാദ്ധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോള്‍ യിരെമ്യാപ്രവാചകന്‍ സെരായാവോടു കല്പിച്ചു വചനം--(Add Ref)|(Add Notes)
യിരെമ്യാവ് 51:60
ബാബേലിന്നു വരുവാനിരിക്കുന്ന അനര്‍ത്ഥമൊക്കെയും, ബാബേലിനെക്കുറിച്ചു എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നേ, യിരെമ്യാവു ഒരു പുസ്തകത്തില്‍ എഴുതി --(Add Ref)|(Add Notes)
യിരെമ്യാവ് 51:61
യിരെമ്യാവു സെരായാവോടു പറഞ്ഞതു: നീ ബാബേലില്‍ എത്തിയശേഷം ഈ വചനങ്ങള്‍ ഒക്കെയും നോക്കി വായിച്ചിട്ടു:(Add Ref)|(Add Notes)
യിരെമ്യാവ് 51:62
യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്നു അതിനെക്കുറിച്ചു അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.(Add Ref)|(Add Notes)
യിരെമ്യാവ് 51:63
പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്നു ഒരു കല്ലു കെട്ടി ഫ്രാത്തിന്‍റെ നടുവിലേക്കു എറിഞ്ഞു;(Add Ref)|(Add Notes)
യിരെമ്യാവ് 51:64
ഇങ്ങനെ ബാബേല്‍ ആണ്ടുപോകും; ഞാന്‍ അതിന്നു വരുത്തുന്ന അനര്‍ത്ഥത്തില്‍നിന്നു അതു പൊങ്ങിവരികയില്ല; അവര്‍ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്‍റെ വചനങ്ങള്‍ .(Add Ref)|(Add Notes)