📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 14 >>

യിരെമ്യാവ് 14:1
വര്‍ള്‍ച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.(Add Ref)|(Add Notes)
യിരെമ്യാവ് 14:2
യെഹൂദാ ദുഃഖിക്കുന്നു; അതിന്‍റെ പടിവാതില്‍ക്കല്‍ ഇരിക്കുന്നവന്‍ ക്ഷീണിച്ചിരിക്കുന്നു; അവര്‍ കറുപ്പുടുത്തു നിലത്തിരിക്കുന്നു; യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:3
അവരുടെ കുലീനന്മാര്‍ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവര്‍ കുളങ്ങളുടെ അടുക്കല്‍ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവര്‍ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:4
ദേശത്തു മഴയില്ലായ്കയാല്‍ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാര്‍ ലജ്ജിച്ചു തല മൂടുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:5
മാന്‍ പേട വയലില്‍ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാല്‍ കുട്ടിയെ ഉപേക്ഷിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:6
കാട്ടുകഴുത മൊട്ടക്കുന്നിന്മേല്‍ നിന്നു കൊണ്ടു കുറുനരികളെപ്പോലെ കിഴെക്കുന്നു; സസ്യങ്ങള്‍ ഇല്ലായ്കകൊണ്ടു അതിന്‍റെ കണ്ണു മങ്ങിപ്പോകുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:7
യഹോവ[46], ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കില്‍ നിന്‍റെ നാമംനിമിത്തം പ്രവര്‍ത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങള്‍ വളരെയാകുന്നു; ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:8
യിസ്രായേലിന്‍റെ പ്രത്യാശയും കഷ്ടകാലത്തു അവന്‍റെ രക്ഷിതാവും ആയുള്ളോവേ, നീ ദേശത്തു പരദേശിയെപ്പോലെയും ഒരു രാപാര്‍പ്പാന്‍ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്തു?(Add Ref)|(Add Notes)
യിരെമ്യാവ് 14:9
ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാന്‍ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്തു? എന്നാലും യഹോവേ, നീ ഞങ്ങളുടെ മദ്ധ്യേ ഉണ്ടു; നിന്‍റെ നാമം ഞങ്ങള്‍ക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.(Add Ref)|(Add Notes)
യിരെമ്യാവ് 14:10
അവര്‍ ഇങ്ങനെ ഉഴന്നു നടപ്പാന്‍ ഇഷ്ടപ്പെട്ടു, കാല്‍ അടക്കിവെച്ചതുമില്ല എന്നു യഹോവ[46] ഈ ജനത്തെക്കുറിച്ചു അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവെക്കു അവരില്‍ പ്രസാദമില്ല; അവന്‍ ഇപ്പോള്‍ തന്നെ അവരുടെ അകൃത്യത്തെ ഓര്‍ത്തു അവരുടെ പാപങ്ങളെ സന്ദര്‍ശിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 14:11
യഹോവ[46] എന്നോടു: നീ ഈ ജനത്തിന്നുവേണ്ടി അവരുടെ നന്മെക്കായി പ്രാര്‍ത്ഥിക്കരുതു;(Add Ref)|(Add Notes)
യിരെമ്യാവ് 14:12
അവര്‍ ഉപവസിക്കുമ്പോള്‍ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കയില്ല; അവര്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കുമ്പോള്‍ ഞാന്‍ അവയില്‍ പ്രസാദിക്കയില്ല; ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 14:13
അതിന്നു ഞാന്‍ : അയ്യോ, യഹോവയായ കര്‍ത്താവേ, നിങ്ങള്‍ വാള്‍ കാണുകയില്ല, നിങ്ങള്‍ക്കു ക്ഷാമം ഉണ്ടാകയില്ല, ഞാന്‍ ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങള്‍ക്കു നലകും എന്നു പ്രവാചകന്മാര്‍ അവരോടു പറയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 14:14
യഹോവ[46] എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാര്‍ എന്‍റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവര്‍ വ്യാജദര്‍ശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:15
അതുകൊണ്ടു യഹോവ[46]: ഞാന്‍ അയക്കാതെ എന്‍റെ നാമത്തില്‍ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: വാള്‍കൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാര്‍ മുടിഞ്ഞുപോകും;(Add Ref)|(Add Notes)
യിരെമ്യാവ് 14:16
അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്‍റെ വീഥികളില്‍ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാന്‍ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാന്‍ അവരുടെ ദുഷ്ടത അവരുടെമേല്‍ പകരും.(Add Ref)|(Add Notes)
യിരെമ്യാവ് 14:17
നീ ഈ വചനം അവരോടു പറയേണം: എന്‍റെ കണ്ണില്‍നിന്നു രാവും പകലും ഇടവിടാതെ കണ്ണുനീര്‍ ഒഴുകട്ടെ; എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകര്‍ന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:18
വയലില്‍ ചെന്നാല്‍ ഇതാ, വാള്‍കൊണ്ടു പട്ടുപോയവര്‍ ; പട്ടണത്തില്‍ ചെന്നാല്‍ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവര്‍ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങള്‍ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:19
നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്നു; ഞങ്ങള്‍ സമാധാനത്തിന്നായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാല്‍ ഇതാ, ഭീതി!(Add Ref)|(Add Notes)
യിരെമ്യാവ് 14:20
യഹോവേ ഞങ്ങള്‍ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 14:21
നിന്‍റെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്‍റെ മഹത്വമുള്ള സിംഹാസനത്തിന്നു ഹീനത വരുത്തരുതേ; ഓര്‍ക്കേണമേ, ഞങ്ങളോടുള്ള നിന്‍റെ നിയമത്തിന്നു ഭംഗം വരുത്തരുതേ.(Add Ref)|(Add Notes)
യിരെമ്യാവ് 14:22
ജാതികളുടെ മിത്ഥ്യാമൂര്‍ത്തികളില്‍ മഴ പെയ്യിക്കുന്നവര്‍ ഉണ്ടോ? അല്ല, ആകാശമോ വര്‍ഷം നലക്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.(Add Ref)|(Add Notes)