📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 39

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 39 >>

യിരെമ്യാവ് 39:1
യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ ഒമ്പതാം ആണ്ടില്‍ പത്താം മാസത്തില്‍ ബാബേല്‍രാജാവായ നെബൂഖദ്നേസരും അവന്‍റെ സകലസൈന്യവും യെരൂശലേമിന്‍റെ നേരെ വന്നു അതിനെ നിരോധിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 39:2
സിദെക്കീയാവിന്‍റെ പതിനൊന്നാം ആണ്ടില്‍ നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിന്‍റെ മതില്‍ ഒരിടം ഇടിച്ചുതുറന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 39:3
ബാബേല്‍രാജാവിന്‍റെ സകലപ്രഭുക്കന്മാരുമായ നേര്‍ഗ്ഗല്‍--ശരേസരും സംഗര്‍-നെബോവും സര്‍-സെഖീമും രബ്-സാരീസും നേര്‍ഗ്ഗല്‍-ശരേസരും രബ്-മാഗും ബാബേല്‍രാജാവിന്‍റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതില്‍ക്കല്‍ ഇരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 39:4
യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോള്‍ ഓടിപ്പോയി; അവര്‍ രാത്രിയില്‍ രാജാവിന്‍റെ തോട്ടം വഴിയായി രണ്ടു മതിലുകള്‍ക്കും നടുവിലുള്ള വാതില്‍ക്കല്‍കൂടി നഗരത്തില്‍നിന്നു പുറപ്പെട്ടു അരാബവഴിക്കുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 39:5
കല്ദയരുടെ സൈന്യം അവരെ പിന്തുടര്‍ന്നു, യെരീഹോ സമഭൂമിയില്‍വെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയില്‍ ബാബേല്‍രാജാവായ നെബൂഖദ്നേസരിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്‍ അവന്നു വിധി കല്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 39:6
ബാബേല്‍ രാജാവു രിബ്ളയില്‍വെച്ചു സിദെക്കീയാവിന്‍റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേല്‍ രാജാവു കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 39:7
അവന്‍ സിദെക്കീയാവിന്‍റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 39:8
കല്ദയര്‍ രാജഗൃഹത്തെയും ജനത്തിന്‍റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്‍റെ മതിലുകളെ ഇടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 39:9
നഗരത്തില്‍ ശേഷിച്ച ജനത്തെയും തന്‍റെ പക്ഷം ചേരുവാന്‍ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 39:10
ജനത്തില്‍ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസര്‍-അദാന്‍ യെഹൂദാദേശത്തു പാര്‍പ്പിച്ചു, അവര്‍ക്കും അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.(Add Ref)|(Add Notes)
യിരെമ്യാവ് 39:11
യിരെമ്യാവെക്കുറിച്ചു ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ അകമ്പടിനായകനായ നെബൂസര്‍-അദാനോടു:(Add Ref)|(Add Notes)
യിരെമ്യാവ് 39:12
നീ അവനെ വരുത്തി, അവന്‍റെമേല്‍ ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവന്‍ നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 39:13
അങ്ങനെ അകമ്പടിനായകനായ നെബൂസര്‍-അദാനും നെബൂശസ്ബാനും രബ്-സാരീസും നേര്‍ഗ്ഗല്‍-ശരേസരും രബ്-മാഗും ബാബേല്‍രാജാവിന്‍റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു,(Add Ref)|(Add Notes)
യിരെമ്യാവ് 39:14
യിരെമ്യാവെ കാവല്‍പുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവന്‍ ജനത്തിന്‍റെ ഇടയില്‍ പാര്‍ത്തു.(Add Ref)|(Add Notes)
യിരെമ്യാവ് 39:15
യിരെമ്യാവു കാവല്‍പുരമുറ്റത്തു അടെക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാടു അവന്നുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 39:16
നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതു: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എന്‍റെ വചനങ്ങളെ ഈ നഗരത്തിന്മേല്‍ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാണ്‍കെ അവ നിവൃത്തിയാകും.(Add Ref)|(Add Notes)
യിരെമ്യാവ് 39:17
അന്നു ഞാന്‍ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യില്‍ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 39:18
ഞാന്‍ നിന്നെ വിടുവിക്കും; നീ വാളാല്‍ വീഴുകയില്ല; നിന്‍റെ ജീവന്‍ നിനക്കു കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നില്‍ ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)