യിരെമ്യാവ് 52:1
സിദെക്കീയാവു വാണുതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്‍റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍ ; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്‍റെ മകള്‍ ആയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:2
യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 52:3
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവന്‍ ഒടുവില്‍ അവരെ തന്‍റെ സന്നിധിയില്‍നിന്നു തള്ളിക്കളഞ്ഞു; എന്നാല്‍ സിദെക്കീയാവു ബാബേല്‍ രാജാവിനോടു മത്സരിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 52:4
അവന്‍റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ പത്താം മാസം പത്താം തിയ്യതി, ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ തന്‍റെ സര്‍വ്വസൈന്യവുമായി യെരൂശലേമിന്‍റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങള്‍ പണിതു.(Add Ref)|(Add Notes)
യിരെമ്യാവ് 52:5
അങ്ങനെ സിദെക്കീയാരാജാവിന്‍റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:6
നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തില്‍ കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 52:7
അപ്പോള്‍ നഗരത്തിന്‍റെ മതില്‍ ഒരിടം പൊളിച്ചുതുറന്നു; കല്ദയര്‍ നഗരം വളഞ്ഞിരിക്കെ പടയാളികള്‍ ഒക്കെയും രാത്രിസമയത്തു രാജാവിന്‍റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതില്‍ക്കല്‍ കൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.(Add Ref)|(Add Notes)
യിരെമ്യാവ് 52:8
എന്നാല്‍ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടര്‍ന്നു, യെരീഹോസമഭൂമിയില്‍വെച്ചു സിദെക്കീയാവോടു എത്തി; അവന്‍റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.(Add Ref)|(Add Notes)
യിരെമ്യാവ് 52:9
അവര്‍ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയില്‍ ബാബേല്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്‍ അവന്നു വിധി കല്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 52:10
ബാബേല്‍രാജാവു സിദെക്കീയാവിന്‍റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെ ഒക്കെയും അവന്‍ രിബ്ളയില്‍വെച്ചു കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 52:11
പിന്നെ അവന്‍ സിദെക്കീയാവിന്‍റെ കണ്ണു പൊട്ടിച്ചു; ബാബേല്‍രാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തില്‍ ആക്കി.(Add Ref)|(Add Notes)
യിരെമ്യാവ് 52:12
അഞ്ചാം മാസം പത്താം തിയ്യതി, ബാബേല്‍രാജാവായ നെബൂഖദ്നേസരിന്‍റെ പത്തൊമ്പതാം ആണ്ടില്‍ തന്നേ, ബാബേല്‍രാജാവിന്‍റെ തിരുമുമ്പില്‍ നില്ക്കുന്നവനും അകമ്പടിനായകനുമായ നെബൂസര്‍ -അദാന്‍ യെരൂശലേമിലേക്കു വന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:13
അവന്‍ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 52:14
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്‍റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 52:15
ജനത്തില്‍ എളിയവരായ ചിലരെയും നഗരത്തില്‍ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേല്‍രാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തില്‍ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ബദ്ധരാക്കി കൊണ്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 52:16
എന്നാല്‍ അകമ്പടിനായകനായ നെബൂസര്‍ -അദാന്‍ ദേശത്തെ എളിയവരില്‍ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 52:17
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയര്‍ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 52:18
കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 52:19
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായകന്‍ കൊണ്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 52:20
ശലോമോന്‍ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:21
സ്തംഭങ്ങളോ, ഓരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിരല്‍ കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:22
അതിന്മേല്‍ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേല്‍ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:23
നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയില്‍ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:24
അകമ്പടിനായകന്‍ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതില്‍കാവല്‍ക്കാരെയും പിടിച്ചുകൊണ്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 52:25
നഗരത്തില്‍നിന്നു അവന്‍ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 52:26
ഇവരെ അകമ്പടിനായകനായ നെബൂസര്‍-അദാന്‍ പിടിച്ചു രിബ്ളയില്‍ ബാബേല്‍രാജാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:27
ബാബേല്‍രാജാവു ഹമാത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:28
നെബൂഖദ്നേസര്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടില്‍ മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാര്‍ ;(Add Ref)|(Add Notes)
യിരെമ്യാവ് 52:29
നെബൂഖദ്നേസരിന്‍റെ പതിനെട്ടാം ആണ്ടില്‍ അവന്‍ യെരൂശലേമില്‍നിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേര്‍ ;(Add Ref)|(Add Notes)
യിരെമ്യാവ് 52:30
നെബൂഖദ്നേസരിന്‍റെ ഇരുപത്തുമൂന്നാം ആണ്ടില്‍ , അകമ്പടിനായകനായ നെബൂസര്‍ -അദാന്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാര്‍ എഴുനൂറ്റി നാല്പത്തഞ്ചുപേര്‍ ; ഇങ്ങനെ ആകെ നാലായിരത്തറുനൂറു പേരായിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:31
യെഹൂദാരാജാവായ യെഹോയാഖീന്‍റെ പ്രവാസത്തിന്‍റെ മുപ്പത്തേഴാമാണ്ടില്‍ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേല്‍രാജാവായ എവീല്‍-മെരോദക്‍ തന്‍റെ വാഴ്ചയുടെ ഒന്നാം ആണ്ടില്‍ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്‍നിന്നു വിടുവിച്ചു,(Add Ref)|(Add Notes)
യിരെമ്യാവ് 52:32
അവനോടു ആദരവായി സംസാരിച്ചു, അവന്‍റെ ആസനത്തെ തന്നോടു കൂടെ ബാബേലില്‍ ഉള്ള രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായി വെച്ചു,(Add Ref)|(Add Notes)
യിരെമ്യാവ് 52:33
അവന്‍റെ കാരാഗൃഹവസ്ത്രം മാറ്റി, അവന്‍ ജീവപര്യന്തം നിത്യവും അവന്‍റെ സന്നിധിയില്‍ ഭക്ഷണം കഴിച്ചുപോന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 52:34
അവന്‍റെ അഹോവൃത്തിയോ ബാബേല്‍രാജാവു അവന്നു അവന്‍റെ മരണദിവസംവരെ അവന്‍റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.(Add Ref)|(Add Notes)