📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 31

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 31 >>

യിരെമ്യാവ് 31:1
ആ കാലത്തു ഞാന്‍ യിസ്രായേലിന്‍റെ സകലവംശങ്ങള്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 31:2
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിന്നു തെറ്റി ശേഷിച്ച ജനം മരുഭൂമിയില്‍ കൃപ കണ്ടെത്തി; ഞാന്‍ യിസ്രായേലിന്നു വിശ്രാമം വരുത്തുവാന്‍ പോകുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 31:3
യഹോവ[46] ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിനക്കു ദയ ദീര്‍ഘമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 31:4
യിസ്രായേല്‍കന്യകേ, ഞാന്‍ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയില്‍ പുറപ്പെടും.(Add Ref)|(Add Notes)
യിരെമ്യാവ് 31:5
നീ ഇനിയും ശമര്യപര്‍വ്വതങ്ങളില്‍ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാര്‍ കൃഷിചെയ്തു ഫലം അനുഭവിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 31:6
എഴുന്നേല്പിന്‍ ; നാം സീയോനിലേക്കു, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു, കയറിപ്പോക എന്നു കാവല്‍ക്കാര്‍ എഫ്രയീംമലനാട്ടില്‍ വിളിച്ചുപറയുന്ന നാള്‍ വരും.(Add Ref)|(Add Notes)
യിരെമ്യാവ് 31:7
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന്‍ ! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ചു ആര്‍പ്പിടുവിന്‍ ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ടു: യഹോവേ, യിസ്രായേലിന്‍റെ ശേഷിപ്പായിരിക്കുന്ന നിന്‍റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിന്‍ !(Add Ref)|(Add Notes)
യിരെമ്യാവ് 31:8
ഞാന്‍ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളില്‍നിന്നു അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗര്‍ഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയോരു സംഘം ഇവിടേക്കു മടങ്ങിവരും.(Add Ref)|(Add Notes)
യിരെമ്യാവ് 31:9
അവര്‍ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാന്‍ അവരെ കൊണ്ടുവരും; അവര്‍ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയില്‍ ഞാന്‍ അവരെ നീര്‍ത്തോടുകള്‍ക്കരികെ നടത്തും; ഞാന്‍ യിസ്രായേലിന്നു പിതാവും എഫ്രയീം എന്‍റെ ആദ്യജാതനുമല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 31:10
ജാതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ! ദൂരദ്വീപുകളില്‍ അതിനെ പ്രസ്താവിപ്പിന്‍ ! യിസ്രായേലിനെ ചിതറിച്ചവന്‍ അവനെ കൂട്ടിച്ചേര്‍ത്തു, ഒരിടയന്‍ തന്‍റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 31:11
യഹോവ[46] യാക്കോബിനെ വീണ്ടെടുത്തു അവനെക്കാള്‍ ബലവാനായവന്‍റെ കയ്യില്‍നിന്നു അവനെ രക്ഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 31:12
അവര്‍ വന്നു സീയോന്‍ മുകളില്‍ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞു, എണ്ണ, കുഞ്ഞാടുകള്‍ , കാളക്കുട്ടികള്‍ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്കു ഓടിവരും; അവരുടെ പ്രാണന്‍ നനഞ്ഞിരിക്കുന്ന തോട്ടം പോലെയാകും; അവര്‍ ഇനി ക്ഷീണിച്ചു പോകയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 31:13
അന്നു കന്യകയും യൌവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തംചെയ്തു സന്തോഷിക്കും; ഞാന്‍ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാന്‍ അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 31:14
ഞാന്‍ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ടു തണുപ്പിക്കും; എന്‍റെ ജനം എന്‍റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:15
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേല്‍ തന്‍റെ മക്കളെക്കുറിച്ചു കരയുന്നു; അവര്‍ ഇല്ലായ്കയാല്‍ അവരെച്ചൊല്ലി ആശ്വാസം കൈക്കൊള്‍വാന്‍ അവള്‍ക്കു മനസ്സില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 31:16
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്‍റെ ശബ്ദവും കണ്ണുനീര്‍ വാര്‍ക്കാതെ നിന്‍റെ കണ്ണും അടക്കിക്കൊള്‍ക; നിന്‍റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവര്‍ ശത്രുവിന്‍റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:17
നിന്‍റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ടു; നിന്‍റെ മക്കള്‍ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:18
നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാന്‍ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാന്‍ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്‍റെ ദൈവമായ യഹോവയല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 31:19
ഞാന്‍ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേല്‍ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്‍റെ യൌവനത്തിലെ നിന്ദയല്ലോ ഞാന്‍ വഹിക്കുന്നതു എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാന്‍ നല്ലവണ്ണം കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 31:20
എഫ്രയീം എന്‍റെ വാത്സല്യപുത്രനോ? ഔമനക്കുട്ടിയോ? ഞാന്‍ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്‍റെ മനസ്സില്‍ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാന്‍ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:21
നിനക്കു അടയാളങ്ങളെ വെക്കുക; കൈചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സില്‍ വെച്ചുകൊള്‍ക; യിസ്രായേല്‍കന്യകേ, മടങ്ങിവരിക; നിന്‍റെ ഈ പട്ടണങ്ങളിലേക്കു തന്നേ മടങ്ങിവരിക.(Add Ref)|(Add Notes)
യിരെമ്യാവ് 31:22
വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം ഉഴന്നുനടക്കും? യഹോവ[46] ദേശത്തു ഒരു പുതുമ സൃഷ്ടിക്കുന്നു: സ്ത്രീ പുരുഷനെ ചുറി പരിപാലിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 31:23
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള്‍ അവര്‍ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതി നിവാസമേ, വിശുദ്ധപര്‍വ്വതമേ, യഹോവ[46] നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും.(Add Ref)|(Add Notes)
യിരെമ്യാവ് 31:24
അതില്‍ യെഹൂദയും അതിന്‍റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിന്‍ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാര്‍ക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 31:25
ദാഹിച്ചിരിക്കുന്നവനെ ഞാന്‍ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാന്‍ തൃപ്തി വരുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 31:26
ഇതിങ്കല്‍ ഞാന്‍ ഉണര്‍ന്നു എന്‍റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:27
ഞാന്‍ യിസ്രായേല്‍ഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതെക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:28
അന്നു ഞാന്‍ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേല്‍ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെ മേല്‍ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:29
അപ്പന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവര്‍ അന്നാളില്‍ ഇനി പറകയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 31:30
ഓ‍രോരുത്തന്‍ താന്താന്‍റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്‍റെ പല്ലേ പുളിക്കുകയുള്ളു.(Add Ref)|(Add Notes)
യിരെമ്യാവ് 31:31
ഞാന്‍ യിസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:32
ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാന്‍ അവര്‍ക്കും ഭര്‍ത്താവായിരുന്നിട്ടും അവര്‍ എന്‍റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:33
എന്നാല്‍ ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:34
ഇനി അവരില്‍ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാന്‍ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഔര്‍ക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:35
സൂര്യനെ പകല്‍ വെളിച്ചത്തിന്നും ചന്ദ്രന്‍റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകള്‍ അലറുവാന്‍ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ[46] എന്നു നാമമുള്ളവനുമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യിരെമ്യാവ് 31:36
ഈ വ്യവസ്ഥ എന്‍റെ മുമ്പില്‍ നിന്നു മാറിപ്പോകുന്നുവെങ്കില്‍ , യിസ്രായേല്‍ സന്തതിയും സദാകാലം എന്‍റെ മുമ്പില്‍ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:37
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധന ചെയ്‍വാനും കഴിയുമെങ്കില്‍, ഞാനും യിസ്രായേല്‍സന്തതിയെ ഒക്കെയും അവര്‍ ചെയ്ത സകലവുംനിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:38
ഈ നഗരം ഹനനേല്‍ഗോപുരംമുതല്‍ കോണ്‍വാതില്‍വരെ യഹോവെക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 31:39
അളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും.(Add Ref)|(Add Notes)
യിരെമ്യാവ് 31:40
ശവങ്ങള്‍ക്കും വെണ്ണീരിന്നും ഉള്ള താഴ്വര മുഴുവനും കിദ്രോന്‍ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്‍റെ കോണുവരെയും ഉള്ള നിലങ്ങള്‍ മുഴുവനും യഹോവെക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളയുമില്ല.(Add Ref)|(Add Notes)