📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 48

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 48 >>

യിരെമ്യാവ് 48:1
മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്യാത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയര്‍ന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:2
മോവാബിന്‍റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനില്‍ അവര്‍ അതിന്‍റെ നേരെ അനര്‍ത്ഥം നിരൂപിക്കുന്നു; വരുവിന്‍ , അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാള്‍ നിന്നെ പിന്തുടരും.(Add Ref)|(Add Notes)
യിരെമ്യാവ് 48:3
ഹോരോനയീമില്‍നിന്നു: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേള്‍ക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:4
മോവാബ് തകര്‍ന്നിരിക്കുന്നു; അതിന്‍റെ കുഞ്ഞുകള്‍ നിലവിളി കൂട്ടുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:5
ലൂഹീതിലേക്കുള്ള കയറ്റത്തില്‍കൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തില്‍ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേള്‍ക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:6
ഓടിപ്പോകുവിന്‍ ! പ്രാണനെ രക്ഷിപ്പിന്‍ ! മരുഭൂമിയിലെ ചൂരല്‍ചെടിപോലെ ആയിത്തീരുവിന്‍ !(Add Ref)|(Add Notes)
യിരെമ്യാവ് 48:7
നിന്‍റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്‍റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.(Add Ref)|(Add Notes)
യിരെമ്യാവ് 48:8
കൊള്ളയിടുന്നവന്‍ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ[46] അരുളിച്ചെയ്തതുപോലെ തഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും.(Add Ref)|(Add Notes)
യിരെമ്യാവ് 48:9
മോവാബ് പറന്നുപോകേണ്ടതിന്നു അതിന്നു ചിറകു കൊടുപ്പിന്‍ ; അതിന്‍റെ പട്ടണങ്ങള്‍ നിവാസികള്‍ ഇല്ലാതെ ശൂന്യമായ്പോകും.(Add Ref)|(Add Notes)
യിരെമ്യാവ് 48:10
യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍ ; രക്തം ചൊരിയാതെ വാള്‍ അടക്കിവെക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ ;(Add Ref)|(Add Notes)
യിരെമ്യാവ് 48:11
മോവാബ് ബാല്യംമുതല്‍ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തില്‍നിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്‍റെ സ്വാദു അവനില്‍ തന്നേ ഇരിക്കുന്നു; അവന്‍റെ മണം പോയ്പോയിട്ടുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 48:12
ആകയാല്‍ പകരുന്നവരെ ഞാന്‍ അവന്‍റെ അടുക്കല്‍ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവര്‍ അവനെ പകര്‍ന്നുകളകയും അവന്‍റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകളകയും ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 48:13
യിസ്രായേല്‍ഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കല്‍ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കല്‍ ലജ്ജിച്ചുപോകും.(Add Ref)|(Add Notes)
യിരെമ്യാവ് 48:14
ഞങ്ങള്‍ വീരന്മാരും യുദ്ധസമര്‍ത്ഥന്മാരും ആകുന്നു എന്നു നിങ്ങള്‍ പറയുന്നതെങ്ങിനെ?(Add Ref)|(Add Notes)
യിരെമ്യാവ് 48:15
മോവാബ് നശിച്ചു; അതിന്‍റെ പട്ടണങ്ങള്‍ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്‍റെ ശ്രേഷ്ഠയുവാക്കള്‍ കുലനിലത്തേക്കു ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ[46] എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 48:16
മോവാബിന്നു ആപത്തു വരുവാന്‍ അടുത്തിരിക്കുന്നു; അവന്‍റെ അനര്‍ത്ഥം ഏറ്റവും ബദ്ധപ്പെടുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:17
അവന്‍റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ. അവനെക്കുറിച്ചു വിലപിപ്പിന്‍ ! അവന്‍റെ പേ‍ര്‍ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള, കോല്‍ എങ്ങനെ ഒടിഞ്ഞു എന്നു പറവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 48:18
ദീബോന്‍ നിവാസിനിയായ പുത്രീ, നിന്‍റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവന്‍ നിന്‍റെ നേരെ വന്നു നിന്‍റെ കോട്ടകളെ നശിപ്പിക്കുമല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 48:19
അരോവേര്‍നിവാസനിയേ, നീ വഴിയില്‍ നിന്നുകൊണ്ടു നോക്കുക; ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്തു എന്നു ചോദിക്ക.(Add Ref)|(Add Notes)
യിരെമ്യാവ് 48:20
മോവാബ് തകര്‍ന്നിരിക്കയാല്‍ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിന്‍ ; മോവാബ് ശൂന്യമായിരിക്കുന്നു എന്നു അര്‍ന്നോനിങ്കല്‍ അറിയിപ്പിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 48:21
സമഭൂമിക്കു ന്യായവിധി വന്നിരിക്കുന്നു; ഹോലോന്നും യഹ്സെക്കും മേഫാഥിന്നും(Add Ref)|(Add Notes)
യിരെമ്യാവ് 48:22
ദീബോന്നും നെബോവിന്നും ബേത്ത്-ദിബ്ളാത്തയീമിന്നും കിര്യത്തയീമിന്നും(Add Ref)|(Add Notes)
യിരെമ്യാവ് 48:23
ബേത്ത്--ഗാമൂലിന്നും ബേത്ത്-മെയോന്നും(Add Ref)|(Add Notes)
യിരെമ്യാവ് 48:24
കെരീയോത്തിന്നും ബൊസ്രെക്കും മോവാബ് ദേശത്തു ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങള്‍ക്കും തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 48:25
മോവാബിന്‍റെ കൊമ്പു വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്‍റെ ഭുജം തകര്‍ന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 48:26
മോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിന്‍ ; മോവാബ് തന്‍റെ ഛര്‍ദ്ദിയില്‍ കിടന്നുരുളും; അവന്‍ പരിഹാസവിഷയമായ്തീരും.(Add Ref)|(Add Notes)
യിരെമ്യാവ് 48:27
അല്ല, യിസ്രായേല്‍ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെയും തല കുലുക്കുവാന്‍ അവന്‍ കള്ളന്മാരുടെ കൂട്ടത്തില്‍ പിടിക്കപ്പെട്ടിരുന്നുവോ?(Add Ref)|(Add Notes)
യിരെമ്യാവ് 48:28
മോവാബ് നിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാര്‍ക്കുവിന്‍ ; ഗുഹയുടെ പാര്‍ശ്വങ്ങളില്‍ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 48:29
മോവാബ് മഹാഗര്‍വ്വി; അവന്‍റെ ഗര്‍വ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടുണ്ടു.(Add Ref)|(Add Notes)
യിരെമ്യാവ് 48:30
അവന്‍റെ ക്രോധം ഞാന്‍ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്‍റെ സംസാരം അസത്യം; അസത്യമായതു അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:31
അതുകൊണ്ടു ഞാന്‍ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാ മോവാബിനെയും കുറിച്ചു ഞാന്‍ നിലവിളിക്കും; കീര്‍ഹേരെസിലെ ജനങ്ങളെക്കുറിച്ചു അവര്‍ വിലപിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 48:32
സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാന്‍ നിന്നെക്കുറിച്ചു കരയും; നിന്‍റെ വള്ളികള്‍ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേര്‍കടല്‍വരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവന്‍ നിന്‍റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:33
സന്തോഷവും ഉല്ലാസവും വിളഭൂമിയില്‍നിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളില്‍നിന്നു വീഞ്ഞു ഞാന്‍ ഇല്ലാതാക്കിയിരിക്കുന്നു; ആര്‍പ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല; ആര്‍പ്പല്ലാത്ത ആര്‍പ്പുണ്ടാകുംതാനും.(Add Ref)|(Add Notes)
യിരെമ്യാവ് 48:34
ഹെശ്ബോനിലെ നിലവിളി ഹേതുവാല്‍ അവര്‍ എലയാലെവരെയും യഹസ്വരെയും സോവാര്‍മുതല്‍ ഹോരോനയീംവരെയും എഗ്ളത്ത്--ശെലീശിയവരെയും നിലവിളിക്കുട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായ്തീരുമല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 48:35
പൂജാഗിരിയില്‍ ബലികഴിക്കുന്നവനെയും ദേവന്മാര്‍ക്കും ധൂപം കാട്ടുന്നവനെയും ഞാന്‍ മോവാബില്‍ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 48:36
മോവാബ് സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാല്‍ അവനെക്കുറിച്ചു എന്‍റെ ഹൃദയം കുഴല്‍പോലെ ധ്വനിക്കുന്നു; കീര്‍ഹേരെസിലെ ജനങ്ങളെക്കുറിച്ചു എന്‍റെ ഹൃദയം കുഴല്‍പോലെ ധ്വനിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:37
എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളില്‍ രട്ടും കാണുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:38
ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാന്‍ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാല്‍ മോവാബിലെ എല്ലാ പുരമുകളുകളിലും അതിന്‍റെ തെരുക്കളില്‍ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 48:39
അതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിന്‍ ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്‍റെ ചുറ്റുമുള്ളവര്‍ക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.(Add Ref)|(Add Notes)
യിരെമ്യാവ് 48:40
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്‍ കഴുകനെപ്പോലെ പറന്നു മോവാബിന്മേല്‍ ചിറകു വിടര്‍ക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 48:41
കെരീയോത്ത് പിടിക്കപ്പെട്ടു; ദുര്‍ഗ്ഗങ്ങള്‍ കീഴടങ്ങിപ്പോയി; അന്നാളില്‍ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.(Add Ref)|(Add Notes)
യിരെമ്യാവ് 48:42
യഹോവയുടെ നേരെ വമ്പുകാണിക്കയാല്‍ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചു പോകും.(Add Ref)|(Add Notes)
യിരെമ്യാവ് 48:43
മോവാബ് നിവാസിയേ, പേടിയും കുഴിയും കണിയും നിനക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 48:44
പേടി ഒഴിഞ്ഞോടുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന്‍ കണിയില്‍ അകപ്പെടും; ഞാന്‍ അതിന്നു, മോവാബിന്നു തന്നേ, അവരുടെ സന്ദര്‍ശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 48:45
ഓടിപ്പോയവര്‍ ബലമില്ലാതെ ഹെശ്ബോന്‍റെ നിഴലില്‍ നില്ക്കുന്നു; എന്നാല്‍ ഹെശ്ബോനില്‍നിന്നു തീയും സീഹോന്‍റെ നടുവില്‍നിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്‍റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 48:46
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്‍റെ ജനം നശിച്ചിരിക്കുന്നു; നിന്‍റെ പുത്രന്മാരെ ബദ്ധന്മാരായും നിന്‍റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 48:47
എങ്കിലും ഒടുക്കം ഞാന്‍ മോവാബിന്‍റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.(Add Ref)|(Add Notes)