📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 22

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 22 >>

യിരെമ്യാവ് 22:1
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെഹൂദാരാജാവിന്‍റെ അരമനയില്‍ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്ക:(Add Ref)|(Add Notes)
യിരെമ്യാവ് 22:2
ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്‍റെ ഭൃത്യന്മാരും ഈ വാതിലുകളില്‍കൂടി കടക്കുന്ന നിന്‍റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍ !(Add Ref)|(Add Notes)
യിരെമ്യാവ് 22:3
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നീതിയും ന്യായവും നടത്തി, കവര്‍ച്ചയായി ഭവിച്ചവനെ പീഡകന്‍റെ കയ്യില്‍നിന്നു വിടുവിപ്പിന്‍ ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്‍ക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുതു.(Add Ref)|(Add Notes)
യിരെമ്യാവ് 22:4
നിങ്ങള്‍ ഈ വചനം അനുഷ്ഠിച്ചാല്‍ ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളില്‍കൂടി കടക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 22:5
ഈ വചനം കേട്ടനുസരിക്കയില്ലെങ്കിലോ, ഈ അരമന ശൂന്യമായ്പോകുമെന്നു ഞാന്‍ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 22:6
യെഹൂദാരാജാവിന്‍റെ അരമനയോടു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്‍റെ ശിഖരവും ആകുന്നു; എങ്കിലും ഞാന്‍ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 22:7
ഞാന്‍ ആയുധപാണികളായ സംഹാരകന്മാരെ നിന്‍റെ നേരെ സംഭരിക്കും; അവര്‍ നിന്‍റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയില്‍ ഇട്ടുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 22:8
അനേകം ജാതികളും ഈ നഗരംവഴി കടന്നു പോകുമ്പോള്‍ , ഓ‍രോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു: ഈ മഹാനഗരത്തോടു യഹോവ[46] ഇങ്ങനെ ചെയ്തതെന്തു എന്നു ചോദിക്കയും(Add Ref)|(Add Notes)
യിരെമ്യാവ് 22:9
അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ചു അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടുതന്നേ എന്നുത്തരം പറകയും ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 22:10
മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നേ കരവിന്‍ ; അവന്‍ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 22:11
തന്‍റെ അപ്പനായ യോശീയാവിന്നു പകരം വാണിട്ടു ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്‍റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്‍ ഇവിടേക്കു മടങ്ങിവരികയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 22:12
അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വെച്ചു തന്നേ അവന്‍ മരിക്കും; ഈ ദേശം അവന്‍ ഇനി കാണുകയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 22:13
നീതികേടുകൊണ്ടു അരമനയും അന്യായം കൊണ്ടു മാളികയും പണിതു, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും(Add Ref)|(Add Notes)
യിരെമ്യാവ് 22:14
ഞാന്‍ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയില്‍ തീര്‍ക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!(Add Ref)|(Add Notes)
യിരെമ്യാവ് 22:15
ദേവദാരുകൊണ്ടു മികെച്ചവനാകുവാന്‍ ശ്രമിക്കുന്നതിനാല്‍ നീ രാജാവായി വാഴുമോ? നിന്‍റെ അപ്പനും ഭക്ഷണപാനീയങ്ങള്‍ കഴിച്ചില്ലയോ? എന്നാല്‍ അവന്‍ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 22:16
അവന്‍ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 22:17
എന്നാല്‍ നിന്‍റെ കണ്ണും മനസ്സും അത്യാഗ്രഹം നിവര്‍ത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 22:18
അതുകൊണ്ടു യഹോവ[46] യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ചു അവര്‍ : അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ചു: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 22:19
യെരൂശലേമിന്‍റെ പടിവാതിലുകള്‍ക്കു പുറത്തു അവനെ വലിച്ചെറിഞ്ഞു ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.(Add Ref)|(Add Notes)
യിരെമ്യാവ് 22:20
ലെബാനോനില്‍ കയറിച്ചെന്നു നിലവിളിക്ക; ബാശാനില്‍നിന്നു നിന്‍റെ ശബ്ദം ഉയര്‍ത്തുക; അബാരീമില്‍നിന്നു നിലവിളിക്ക; നിന്‍റെ സകല സ്നേഹിയതന്മാരും തകര്‍ന്നുകിടക്കുന്നുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 22:21
നിന്‍റെ ശുഭകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; നീയോ: ഞാന്‍ കേള്‍ക്കയില്ല എന്നു പറഞ്ഞു; എന്‍റെ വാക്കു അനുസരിക്കാതിരിക്കുന്നതു ബാല്യംമുതല്‍ നിനക്കുള്ള ശീലം.(Add Ref)|(Add Notes)
യിരെമ്യാവ് 22:22
നിന്നെ മേയിക്കുന്നവരെ ഒക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്‍റെ സ്നേഹിതന്മാര്‍ പ്രവാസത്തിലേക്കു പോകും. അപ്പോള്‍ നീ നിന്‍റെ സകലദുഷ്ടതയുംനിമിത്തം ലജ്ജിച്ചു അമ്പരന്നുപോകും.(Add Ref)|(Add Notes)
യിരെമ്യാവ് 22:23
ദേവദാരുക്കളിന്മേല്‍ കൂടുവെച്ചു ലെബാനോനില്‍ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോള്‍ നീ എത്ര ഞരങ്ങും.(Add Ref)|(Add Notes)
യിരെമ്യാവ് 22:24
എന്നാണ, യെഹോയാക്കീമിന്‍റെ മകനായി യെഹൂദാരാജാവായ കൊന്യാവു എന്‍റെ വലങ്കൈക്കു ഒരു മുദ്രമോതിരം ആയിരുന്നാലും ഞാന്‍ നിന്നെ ഊരി എറിഞ്ഞുകളയും എന്നു യഹോയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 22:25
ഞാന്‍ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും നീ ഭയപ്പെടുന്നവരുടെ കയ്യിലും ഏല്പിക്കും; ബാബേല്‍രാജാവായ നെബൂഖദ് നേസരിന്‍റെ കയ്യിലും കല്ദയരുടെ കയ്യിലും തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 22:26
ഞാന്‍ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങള്‍ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവെച്ചു നിങ്ങള്‍ മരിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 22:27
അവര്‍ മടങ്ങിവരുവാന്‍ ആഗ്രഹിക്കുന്ന ദേശത്തേക്കു അവര്‍ മടങ്ങിവരികയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 22:28
കൊന്യാവു എന്ന ഈ ആള്‍ , സാരമില്ല എന്നുവെച്ചു ഉടെച്ചുകളഞ്ഞൊരു കലമോ? ആര്‍ക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്‍റെ സന്തതിയെയും ത്യജിച്ചു, അവര്‍ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാന്‍ സംഗതി എന്തു?(Add Ref)|(Add Notes)
യിരെമ്യാവ് 22:29
ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേള്‍ക്ക!(Add Ref)|(Add Notes)
യിരെമ്യാവ് 22:30
ഈ ആളെ മക്കളില്ലാത്തവന്‍ എന്നും ആയുഷ്കാലത്തു ഒരിക്കലും ശുഭം വരാത്തവന്‍ എന്നും എഴുതുവിന്‍ ; ഇനി ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുന്നു യെഹൂദയില്‍ വാഴുവാന്‍ അവന്‍റെ സന്തതിയില്‍ യാതൊരുത്തന്നും ശുഭം വരികയില്ല എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)