📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 29

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 29 >>

യിരെമ്യാവ് 29:1
യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടു പോയശേഷം,(Add Ref)|(Add Notes)
യിരെമ്യാവ് 29:2
യിരെമ്യാപ്രവാചകന്‍ ബദ്ധന്മാരുടെ മൂപ്പന്മാരില്‍ ശേഷിപ്പുള്ളവര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും നെബൂഖദ്നേസര്‍ യെരൂശലേമില്‍ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിന്നും(Add Ref)|(Add Notes)
യിരെമ്യാവ് 29:3
യെഹൂദാരാജാവായ സിദെക്കീയാവു ബാബേല്‍രാജാവായ നെബൂഖദ്നേസരിന്‍റെ അടുക്കല്‍ ബാബേലിലേക്കു അയച്ച ശാഫാന്‍റെ മകനായ എലാസയുടെയും ഹില്‍ക്കീയാവിന്‍റെ മകനായ ഗെമര്യാവിന്‍റെയും കൈവശം യെരൂശലേമില്‍നിന്നു കൊടുത്തയച്ചു ലേഖനത്തിലെ വിവരം എന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 29:4
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46], താന്‍ യെരൂശലേമില്‍നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യിരെമ്യാവ് 29:5
നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍ ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 29:6
ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിന്‍ ; നിങ്ങള്‍ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാര്‍ക്കും ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാര്‍ക്കും കൊടുക്കയും ചെയ്‍വിന്‍ ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.(Add Ref)|(Add Notes)
യിരെമ്യാവ് 29:7
ഞാന്‍ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്‍റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; അതിന്നു നന്മ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും നന്മ ഉണ്ടാകും.(Add Ref)|(Add Notes)
യിരെമ്യാവ് 29:8
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു; നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു.(Add Ref)|(Add Notes)
യിരെമ്യാവ് 29:9
അവര്‍ എന്‍റെ നാമത്തില്‍ നിങ്ങളോടു ഭോഷ്ക്കു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 29:10
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്‍റെ വചനം ഞാന്‍ നിവര്‍ത്തിക്കയുള്ളു.(Add Ref)|(Add Notes)
യിരെമ്യാവ് 29:11
നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 29:12
നിങ്ങള്‍ എന്നോടു അപേക്ഷിച്ചു എന്‍റെ സന്നിധിയില്‍വന്നു പ്രാര്‍ത്ഥിക്കയും ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കയും ചെയ്യും(Add Ref)|(Add Notes)
യിരെമ്യാവ് 29:13
നിങ്ങള്‍ എന്നെ അന്വെഷിക്കും; പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 29:14
നിങ്ങള്‍ എന്നെ കണ്ടെത്തുവാന്‍ ഞാന്‍ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളുടെ പ്രവാസം മാറ്റും; ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളില്‍നിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാന്‍ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 29:15
യഹോവ[46] ഞങ്ങള്‍ക്കു ബാബേലില്‍ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 29:16
ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തില്‍ പാര്‍ക്കുന്ന സകലജനത്തേയുംകുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 29:17
അതേ, സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ അവര്‍ക്കും വാളും ക്ഷമവും മഹാമാരിയും അയച്ചു, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തപ്പഴത്തിന്നു അവരെ സമമാക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 29:18
ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകലരാജ്യങ്ങള്‍ക്കും ഭയഹേതുവും ഞാന്‍ അവരെ നീക്കിക്കളഞ്ഞ സകലജാതികളുടെയും ഇടയില്‍ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 29:19
പ്രവാചകന്മാരായ എന്‍റെ ദാസന്മാര്‍മുഖാന്തരം ഞാന്‍ പറഞ്ഞയച്ച വചനങ്ങളെ അവര്‍ കേള്‍ക്കായ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങള്‍ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 29:20
അതുകൊണ്ടു ഞാന്‍ യെരൂശലേമില്‍നിന്നു ബാബേലിലേക്കു അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍ !(Add Ref)|(Add Notes)
യിരെമ്യാവ് 29:21
എന്‍റെ നാമത്തില്‍ നിങ്ങളോടു ഭോഷ്ക്കു പ്രവചിക്കുന്ന കോലായാവിന്‍റെ മകനായ ആഹാബിനെക്കുറിച്ചും, മയസേയാവിന്‍റെ മകനായ സിദെക്കിയാവെക്കുറിച്ചും, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ ബാബേല്‍ രാജാവായ നെബൂഖദ്നേസരിന്‍റെ കയ്യില്‍ ഏല്പിക്കും; നിങ്ങള്‍ കാണ്‍കെ അവന്‍ അവരെ കൊന്നുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 29:22
ബാബേല്‍രാജാവു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ[46] നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും.(Add Ref)|(Add Notes)
യിരെമ്യാവ് 29:23
അവര്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാന്‍ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്‍റെ നാമത്തില്‍ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാന്‍ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 29:24
നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു:(Add Ref)|(Add Notes)
യിരെമ്യാവ് 29:25
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്‍റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാര്‍ക്കും നിന്‍റെ പേരുവെച്ചു അയച്ച എഴുത്തുകളില്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 29:26
നിങ്ങള്‍ യഹോവയുടെ ആലയത്തില്‍ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ചു ആമത്തിലും വിലങ്ങിലും ഇടേണ്ടതിന്നു യഹോവ[46] നിന്നെ യഹോയാദാപുരോഹിതന്നു പകരം പുരോഹിതനാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 29:27
ആകയാല്‍ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്തു?(Add Ref)|(Add Notes)
യിരെമ്യാവ് 29:28
അതുകൊണ്ടല്ലോ അവന്‍ ബാബേലില്‍ ഞങ്ങള്‍ക്കു ആളയച്ചു: ഈ പ്രവാസം ദീര്‍ഘം ആയിരക്കും; നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍ ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍ എന്നു പറയിച്ചതു? എന്നു പ്രസ്താവിച്ചുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 29:29
ഈ എഴുത്തു സെഫന്യാപുരോഹിതന്‍ യിരെമ്യാപ്രവാചകന്‍ കേള്‍ക്കെ വായിച്ചിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 29:30
അപ്പോള്‍ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 29:31
നീ സകലപ്രവാസികള്‍ക്കും ആളയച്ചു, നെഹെലാമ്യനായ ശെമയ്യാവെക്കുറിച്ചു പറയിക്കേണ്ടതു; യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവെ ഞാന്‍ അയക്കാതെ ഇരുന്നിട്ടും അവന്‍ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്ക്കില്‍ ആശ്രയിക്കുമാറാക്കിയതുകൊണ്ടു(Add Ref)|(Add Notes)
യിരെമ്യാവ് 29:32
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നെഹെലാമ്യനായ ശെമയ്യാവെയും അവന്‍റെ സന്തതിയെയും സന്ദര്‍ശിക്കും; ഈ ജനത്തിന്‍റെ മദ്ധ്യേ പാര്‍പ്പാന്‍ അവന്നു ആരും ഉണ്ടാകയില്ല; എന്‍റെ ജനത്തിന്നു ഞാന്‍ വരുത്തുവാനിരിക്കുന്ന നന്മ അവന്‍ അനുഭവിക്കയുമില്ല; അവന്‍ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)