📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 41

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 41 >>

യിരെമ്യാവ് 41:1
എന്നാല്‍ ഏഴാം മാസത്തില്‍ രാജവംശക്കാരനും രാജാവിന്‍റെ മഹത്തുക്കളില്‍ ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്‍റെ മകന്‍ യിശ്മായേല്‍ പത്തു ആളുമായി മിസ്പയില്‍ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കല്‍ വന്നു; അവിടെ മിസ്പയില്‍വെച്ചു അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 41:2
നെഥന്യാവിന്‍റെ മകന്‍ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളും എഴുന്നേറ്റു, ബാബേല്‍രാജാവു ദേശാധിപതിയാക്കിയിരുന്ന ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ വാള്‍കൊണ്ടു വെട്ടിക്കൊന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 41:3
മിസ്പയില്‍ ഗെദല്യാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അവിടെ കണ്ട കല്ദയപടയാളികളെയും യിശ്മായേല്‍ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 41:4
ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അതു ആരും അറിയാതിരിക്കുമ്പോള്‍ തന്നേ,(Add Ref)|(Add Notes)
യിരെമ്യാവ് 41:5
ശെഖേമില്‍നിന്നും ശീലോവില്‍നിന്നും ശമര്‍യ്യയില്‍നിന്നും എണ്പതു പുരുഷന്മാര്‍ താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.(Add Ref)|(Add Notes)
യിരെമ്യാവ് 41:6
നെഥന്യാവിന്‍റെ മകന്‍ യിശ്മായേല്‍ മിസ്പയില്‍നിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോള്‍ അവന്‍ അവരോടു: അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 41:7
അവര്‍ പട്ടണത്തിന്‍റെ നടുവില്‍ എത്തിയപ്പോള്‍ നെഥന്യാവിന്‍റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 41:8
എന്നാല്‍ അവരില്‍ പത്തുപേ‍ര്‍ യിശ്മായേലിനോടു: ഞങ്ങളെ കൊല്ലരുതേ; വയലില്‍ കോതമ്പു, യവം, എണ്ണ, തേന്‍ എന്നീവക സംഭാരങ്ങള്‍ ഞങ്ങള്‍ ഒളിച്ചുവെച്ചിട്ടുണ്ടു എന്നു പറഞ്ഞു; അതുകൊണ്ടു അവന്‍ സമ്മതിച്ചു അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 41:9
യിശ്മായേല്‍ ഗെദല്യാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി ആസാരാജാവു യിസ്രായേല്‍ രാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്‍റെ മകനായ യിശ്മായേല്‍ അതിനെ നിഹതന്മാരെക്കൊണ്ടു നിറെച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 41:10
പിന്നെ യിശ്മായേല്‍ മിസ്പയില്‍ ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയില്‍ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്‍റെ മകന്‍ യിശ്മായേല്‍ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കല്‍ കൊണ്ടു പോകുവാന്‍ യാത്ര പുറപ്പെട്ടു.(Add Ref)|(Add Notes)
യിരെമ്യാവ് 41:11
നെഥന്യാവിന്‍റെ മകന്‍ യിശ്മായേല്‍ ചെയ്ത ദോഷം ഒക്കെയും കാരേഹിന്‍റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോള്‍(Add Ref)|(Add Notes)
യിരെമ്യാവ് 41:12
അവര്‍ സകലപുരുഷന്മാരെയും കൂട്ടിക്കൊണ്ടു നെഥന്യാവിന്‍റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്‍വാന്‍ ചെന്നു, ഗിബെയോനിലെ പെരിങ്കളങ്ങരെ വെച്ചു അവനെ കണ്ടെത്തി.(Add Ref)|(Add Notes)
യിരെമ്യാവ് 41:13
യിശ്മായേലിനോടു കൂടെ ഉണ്ടായിരുന്ന ജനമൊക്കെയും കാരേഹിന്‍റെ മകനായ യോഹാനാനെയും കൂടെയുണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോള്‍ സന്തോഷിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 41:14
യിശ്മായേല്‍ മിസ്പയില്‍നിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സര്‍വ്വജനവും തിരിഞ്ഞു, കാരേഹിന്‍റെ മകനായ യോഹാനാന്‍റെ അടുക്കല്‍ ചേര്‍ന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 41:15
നെഥന്യാവിന്‍റെ മകന്‍ യിശ്മായേലോ എട്ടു ആളുമായി യോഹാനാനെ വിട്ടു തെറ്റി അമ്മോന്യരുടെ അടുക്കല്‍ പൊയ്ക്കളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 41:16
നെഥന്യാവിന്‍റെ മകന്‍ യിശ്മായേല്‍ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ കൊന്നുകളഞ്ഞശേഷം, അവന്‍റെ കയ്യില്‍നിന്നു കാരേഹിന്‍റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാപടത്തലവന്മാരും വിടുവിച്ച ജനശിഷ്ടത്തെ ഒക്കെയും, ഗിബെയോനില്‍നിന്നു തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും തന്നേ, അവര്‍ മിസ്പയില്‍നിന്നു കൂട്ടിക്കൊണ്ടു,(Add Ref)|(Add Notes)
യിരെമ്യാവ് 41:17
കല്ദയരെ പേടിച്ചിട്ടു മിസ്രയീമില്‍ പോകുവാന്‍ യാത്രപുറപ്പെട്ടു ബേത്ത്ളേഹെമിന്നു സമീപത്തുള്ള ഗേരൂത്ത്--കിംഹാമില്‍ ചെന്നു താമസിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 41:18
ബാബേല്‍രാജാവു ദേശാധിപതിയാക്കിയ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ നെഥന്യാവിന്‍റെ മകന്‍ യിശ്മായേല്‍ കൊന്നുകളകകാരണത്താല്‍ ആയിരുന്നു അവര്‍ കല്ദയരെ പേടിച്ചതു.(Add Ref)|(Add Notes)