📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 25

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 25 >>

യിരെമ്യാവ് 25:1
യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ നാലാം ആണ്ടില്‍--ബാബേല്‍രാജാവായ നെബൂഖദ് നേസരിന്‍റെ ഒന്നാം ആണ്ടു തന്നേ--സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 25:2
യിരെമ്യാപ്രവാചകന്‍ അതു സകല യെഹൂദാജനത്തോടും സകലയെരൂശലേംനിവാസികളോടും പ്രസ്താവിച്ചതു എങ്ങനെ എന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 25:3
ആമോന്‍റെ മകനായി യെഹൂദാരാജാവായ യോശീയാവിന്‍റെ പതിമൂന്നാം ആണ്ടുമുതല്‍ ഇന്നുവരെ ഈ ഇരുപത്തുമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങള്‍ കേട്ടില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 25:4
യഹോവ[46] പ്രവാചകന്മാരായ തന്‍റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചിട്ടും നിങ്ങള്‍ കേട്ടില്ല; കേള്‍ക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 25:5
നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ ദുര്‍മ്മാര്‍ഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിന്‍ ; എന്നാല്‍ യഹോവ[46] നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ എന്നും എന്നേക്കും പാര്‍ക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 25:6
അന്യ ദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരരുതു; നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിക്കയും അരുതു; എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു അനര്‍ത്ഥം വരുത്തുകയില്ല എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 25:7
എങ്കിലും നിങ്ങള്‍ നിങ്ങളുടെ അനര്‍ത്ഥത്തിന്നായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ടു എന്നെ കോപിപ്പിപ്പാന്‍ തക്കവണ്ണം എന്‍റെ വാക്കു കേള്‍ക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 25:8
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍റെ വചനങ്ങളെ കേള്‍ക്കായ്കകൊണ്ടു(Add Ref)|(Add Notes)
യിരെമ്യാവ് 25:9
ഞാന്‍ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്‍റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ് നേസരിനെയും ഈ ദേശത്തിന്‍റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിര്‍ക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 25:10
ഞാന്‍ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്‍റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്‍റെ ഒച്ചയും വിളക്കിന്‍റെ വെളിച്ചവും അവരുടെ ഇടയില്‍നിന്നു നീക്കിക്കളയും.(Add Ref)|(Add Notes)
യിരെമ്യാവ് 25:11
ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികള്‍ ബാബേല്‍രാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 25:12
എഴുപതു സംവത്സരം തികയുമ്പോള്‍ , ഞാന്‍ ബാബേല്‍ രാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 25:13
അങ്ങനെ ഞാന്‍ ആ ദേശത്തെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവു സകലജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാന്‍ അതിന്നു വരുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 25:14
അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവചെയ്യിക്കും. ഞാന്‍ അവരുടെ ക്രിയകള്‍ക്കും അവരുടെ കൈകളുടെ പ്രവൃത്തികള്‍ക്കും തക്കവണ്ണം അവര്‍ക്കും പകരം ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 25:15
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: ഈ ക്രോധമദ്ധ്യം നിറഞ്ഞ പാനപാത്രം എന്‍റെ കയ്യില്‍നിന്നു വാങ്ങി ഞാന്‍ നിന്നെ അയക്കുന്ന ജാതികളെ ഒക്കെയും കുടിപ്പിക്ക.(Add Ref)|(Add Notes)
യിരെമ്യാവ് 25:16
അവര്‍ കുടിച്ചു ഞാന്‍ അവരുടെ ഇടയില്‍ അയക്കുന്ന വാള്‍നിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരും.(Add Ref)|(Add Notes)
യിരെമ്യാവ് 25:17
അങ്ങനെ ഞാന്‍ പാനപാത്രം യഹോവയുടെ കയ്യില്‍നിന്നു വാങ്ങി, യഹോവ[46] എന്നെ അയച്ച സകലജാതികളെയും കുടിപ്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 25:18
ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന്നു യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും(Add Ref)|(Add Notes)
യിരെമ്യാവ് 25:19
പ്രഭുക്കന്മാരെയും മിസ്രയീംരാജാവായ ഫറവോനെയും അവന്‍റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും(Add Ref)|(Add Notes)
യിരെമ്യാവ് 25:20
സകലപ്രജകളെയും സര്‍വ്വസമ്മിശ്രജാതിയെയും ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദില്‍ ശേഷിപ്പുള്ളവരെയും(Add Ref)|(Add Notes)
യിരെമ്യാവ് 25:21
ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സോര്‍ രാജാക്കന്മാരെയും(Add Ref)|(Add Notes)
യിരെമ്യാവ് 25:22
സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിന്നക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും(Add Ref)|(Add Notes)
യിരെമ്യാവ് 25:23
ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികുവടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും(Add Ref)|(Add Notes)
യിരെമ്യാവ് 25:24
മരുവാസികളായ സമ്മിശ്രജാതിയുടെ സകല രാജാക്കന്മാരെയും(Add Ref)|(Add Notes)
യിരെമ്യാവ് 25:25
സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും തമ്മില്‍ അടുത്തും അകന്നും ഇരിക്കുന്ന(Add Ref)|(Add Notes)
യിരെമ്യാവ് 25:26
എല്ലാ വടക്കെരാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നേ; ശേശക്ക് രാജാവോ അവരുടെ ശേഷം കുടിക്കേണം.(Add Ref)|(Add Notes)
യിരെമ്യാവ് 25:27
നീ അവരോടു പറയേണ്ടതു: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ കുടിച്ചു ലഹരിപിടിച്ചു ഛര്‍ദ്ദിച്ചു, ഞാന്‍ നിങ്ങളുടെ ഇടയില്‍ അയക്കുന്ന വാളുകൊണ്ടു ഇനി എഴുന്നേല്‍ക്കാതവണ്ണം വീഴുവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 25:28
എന്നാല്‍ പാനപാത്രം നിന്‍റെ കയ്യില്‍നിന്നു വാങ്ങി കുടിപ്പാന്‍ അവര്‍ക്കും മനസ്സില്ലാഞ്ഞാല്‍ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ[46] ഇപ്രാകരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യിരെമ്യാവ് 25:29
നിങ്ങള്‍ കുടിച്ചേ മതിയാവു. എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിന്നു ഞാന്‍ അനര്‍ത്ഥം വരുത്തുവാന്‍ തുടങ്ങുന്നു; പിന്നെ നിങ്ങള്‍ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാന്‍ സകല ഭൂവാസികളുടെയും മേല്‍ വാളിനെ വിളിച്ചുവരുത്തും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 25:30
ആകയാല്‍ നീ ഈ വചനങ്ങളെ ഒക്കെയും അവരോടു പ്രവചിച്ചു പറക: യഹോവ[46] ഉയരത്തില്‍നിന്നു ഗര്‍ജ്ജിച്ചു തന്‍റെ വിശുദ്ധനിവാസത്തില്‍നിന്നു നാദം പുറപ്പെടുവിക്കുന്നു; അവന്‍ തന്‍റെ മേച്ചല്പുറത്തെ നോക്കി ഉറക്കെ ഗര്‍ജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവന്‍ സകലഭൂവാസികള്‍ക്കും നേരെ ആര്‍പ്പുവിളിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 25:31
ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവെക്കു ജാതികളോടു ഒരു വ്യവഹാരം ഉണ്ടു; അവന്‍ സകലജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 25:32
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: അനര്‍ത്ഥം ജാതിയില്‍നിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളില്‍ നിന്നു വലിയ കൊടുങ്കാറ്റു ഇളകിവരും.(Add Ref)|(Add Notes)
യിരെമ്യാവ് 25:33
അന്നാളില്‍ യഹോവയുടെ നിഹതന്മാര്‍ ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ വീണു കിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവര്‍ നിലത്തിന്നു വളമായിത്തീരും.(Add Ref)|(Add Notes)
യിരെമ്യാവ് 25:34
ഇടയന്മാരെ, മുറയിട്ടു നിലവിളിപ്പിന്‍ ! ആട്ടിന്‍ കൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീരില്‍ കിടന്നുരുളുവിന്‍ ; നിങ്ങളെ അറുപ്പാനുള്ള കാലം തികെഞ്ഞിരിക്കുന്നു; ഞാന്‍ നിങ്ങളെ ഉടെച്ചുകളയും; നിങ്ങള്‍ മനോഹരമായോരു പാത്രം പോലെ വീഴും;(Add Ref)|(Add Notes)
യിരെമ്യാവ് 25:35
ഇടയന്മാര്‍ക്കും ശരണവും ആട്ടിന്‍ കൂട്ടത്തിലെ ശ്രേഷ്ഠന്മാര്‍ക്കും ഉദ്ധാരണവും ഇല്ലാതെയാകും.(Add Ref)|(Add Notes)
യിരെമ്യാവ് 25:36
യഹോവ[46] മേച്ചല്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ടു ഇടയന്മാര്‍ നിലവിളിക്കുന്നതും ആട്ടിന്‍ കൂട്ടത്തിലെ ശ്രേഷ്ഠന്മാര്‍ മുറയിടുന്നതും കേള്‍പ്പാറാകും.(Add Ref)|(Add Notes)
യിരെമ്യാവ് 25:37
സമാധാനമുള്ള മേച്ചല്പുറങ്ങള്‍ യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 25:38
അവന്‍ ഒരു ബാലസിംഹം എന്നപോലെ തന്‍റെ മുറ്റുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാള്‍കൊണ്ടും, അവന്‍റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു.(Add Ref)|(Add Notes)