📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 28

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 28 >>

യിരെമ്യാവ് 28:1
ആയാണ്ടില്‍, യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍, നാലാം ആണ്ടില്‍ അഞ്ചാം മാസത്തില്‍, ഗിബെയോന്യനായ അസ്സൂരിന്‍റെ മകന്‍ ഹനന്യാപ്രവാചകന്‍ യഹോവയുടെ ആലയത്തില്‍ പുരോഹിതന്മാരുടെയും സര്‍വ്വജനത്തിന്‍റെയും മുമ്പില്‍വെച്ചു എന്നോടു പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 28:2
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രാകരം അരുളിച്ചെയ്യുന്നു: ഞാന്‍ ബാബേല്‍രാജാവിന്‍റെ നുകം ഒടിച്ചുകളയുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 28:3
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാന്‍ രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;(Add Ref)|(Add Notes)
യിരെമ്യാവ് 28:4
യെഹോയാക്കീമിന്‍റെ മകനായി യെഹൂദാരാജാവായ നെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാന്‍ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാന്‍ ബാബേല്‍രാജാവിന്‍റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 28:5
അപ്പോള്‍ യിരെമ്യാപ്രവാചകന്‍ പുരോഹിതന്മാരും യഹോവയുടെ ആലയത്തില്‍ നില്ക്കുന്ന സകല ജനവും കേള്‍ക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞതു:(Add Ref)|(Add Notes)
യിരെമ്യാവ് 28:6
ആമേന്‍ , യഹോവ[46] അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയം വക ഉപകരണങ്ങളെയും സകലബദ്ധന്മാരെയും അവന്‍ ബാബേലില്‍നിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ചവാക്കുകളെ യഹോവ[46] നിവര്‍ത്തിക്കുമാറാകട്ടെ!(Add Ref)|(Add Notes)
യിരെമ്യാവ് 28:7
എങ്കിലും ഞാന്‍ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്‍ക.(Add Ref)|(Add Notes)
യിരെമ്യാവ് 28:8
എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാര്‍ അനേകം ദേശങ്ങള്‍ക്കും വലിയ രാജ്യങ്ങള്‍ക്കും വിരോധമായി യുദ്ധവും അനര്‍ത്ഥവും മഹാമാരിയും പ്രവചിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 28:9
സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്‍റെ വചനം നിവൃത്തിയാകുമ്പോള്‍ , അവന്‍ സത്യമായിട്ടു യഹോവ[46] അയച്ച പ്രവാചകന്‍ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകന്‍ പറഞ്ഞു;(Add Ref)|(Add Notes)
യിരെമ്യാവ് 28:10
അപ്പോള്‍ ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്‍റെ കഴുത്തില്‍നിന്നു ആ നുകം എടുത്തു ഒടിച്ചുകളഞ്ഞിട്ടു,(Add Ref)|(Add Notes)
യിരെമ്യാവ് 28:11
സകലജനവും കേള്‍ക്കെ; ഇങ്ങനെ ഞാന്‍ രണ്ടു സംവത്സരത്തിന്നകം ബാബേല്‍രാജാവായ നെബൂഖദ്നേസരിന്‍റെ നുകം സകലജാതികളുടെയും കഴുത്തില്‍നിന്നു എടുത്തു ഒടിച്ചുകളയും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്‍റെ വഴിക്കു പോയി.(Add Ref)|(Add Notes)
യിരെമ്യാവ് 28:12
ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്‍റെ കഴുത്തില്‍നിന്നു നുകം എടുത്തു ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 28:13
നീ ചെന്നു ഹനന്യാവോടു പറയേണ്ടതു: യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 28:14
എങ്ങനെയെന്നാല്‍ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേല്‍രാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാന്‍ ഈ സകലജാതികളുടെയും കഴുത്തില്‍ വെച്ചിരിക്കുന്നു; അവര്‍ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 28:15
പിന്നെ യിരെമ്യാപ്രവാചകന്‍ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേള്‍ക്ക! യഹോവ[46] നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്ക്കില്‍ ആശ്രയിക്കുമാറാക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 28:16
അതുകൊണ്ടു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഭൂതലത്തില്‍നിന്നു നീക്കിക്കളയും; ഈ ആണ്ടില്‍ നീ മരിക്കും; നീ യഹോവെക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 28:17
അങ്ങനെ ഹനന്യാപ്രവാചകന്‍ ആയാണ്ടില്‍ തന്നേ ഏഴാംമാസത്തില്‍ മരിച്ചു.(Add Ref)|(Add Notes)