📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 36

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 36 >>

യിരെമ്യാവ് 36:1
യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ നാലാം ആണ്ടില്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു:(Add Ref)|(Add Notes)
യിരെമ്യാവ് 36:2
നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ചു, ഞാന്‍ യോശീയാവിന്‍റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാള്‍മുതല്‍ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാന്‍ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതില്‍ എഴുതുക.(Add Ref)|(Add Notes)
യിരെമ്യാവ് 36:3
പക്ഷേ യെഹൂദാഗൃഹം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന സകല അനര്‍ത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഓ‍രോരുത്തന്‍ താന്താന്‍റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിവാനും ഞാന്‍ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.(Add Ref)|(Add Notes)
യിരെമ്യാവ് 36:4
അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്‍റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ[46] യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്‍റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി.(Add Ref)|(Add Notes)
യിരെമ്യാവ് 36:5
യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതു: ഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 36:6
ആകയാല്‍ നീ ചെന്നു എന്‍റെ വാമൊഴികേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലായെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം.(Add Ref)|(Add Notes)
യിരെമ്യാവ് 36:7
പക്ഷെ അവര്‍ യഹോവയുടെ മുമ്പില്‍ വീണു അപേക്ഷിച്ചുകൊണ്ടു ഓ‍രോരുത്തന്‍ താന്താന്‍റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയും; യഹോവ[46] ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 36:8
യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്‍യ്യാവിന്‍റെ മകനായ ബാരൂക്‍ ചെയ്തു, യഹോവയുടെ ആലയത്തില്‍ ആ പുസ്തകത്തില്‍നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 36:9
യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ അഞ്ചാം ആണ്ടില്‍, ഒമ്പതാം മാസത്തില്‍, അവര്‍ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളില്‍നിന്നു യെരൂശലേമില്‍ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,(Add Ref)|(Add Notes)
യിരെമ്യാവ് 36:10
അപ്പോള്‍ ബാരൂക്‍ യഹോവയുടെ ആലയത്തില്‍, യഹോവയുടെ ആലയത്തിന്‍റെ പുതിയവാതിലിന്‍റെ പ്രവേശനത്തിങ്കല്‍, മേലത്തെ മുറ്റത്തു, ശാഫാന്‍റെ മകനായ ഗെമര്യാരായസക്കാരന്‍റെ മുറിയില്‍വെച്ചു ആ പുസ്തകത്തില്‍നിന്നു യിരെമ്യാവിന്‍റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേള്‍പ്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 36:11
ശാഫാന്‍റെ മകനായ ഗെമത്യാവിന്‍റെ മകന്‍ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തില്‍നിന്നു വായിച്ചു കേട്ടപ്പോള്‍(Add Ref)|(Add Notes)
യിരെമ്യാവ് 36:12
അവന്‍ രാജഗൃഹത്തില്‍ രായസക്കാരന്‍റെ മുറിയില്‍ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന്‍ എലീശാമായും ശെമയ്യാവിന്‍റെ മകന്‍ ദെലായാവും അഖ്ബോരിന്‍റെ മകന്‍ എല്‍നാഥാനും ശാഫാന്‍റെ മകന്‍ ഗെമര്‍യ്യാവും ഹനന്യാവിന്‍റെ മകന്‍ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 36:13
ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ , താന്‍ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 36:14
അപ്പോള്‍ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്‍റെ മകനായ നഥന്യാവിന്‍റെ മകന്‍ യെഹൂദിയെ ബാരൂക്കിന്‍റെ അടുക്കല്‍ അയച്ചു: നീ ജനത്തെ വായിച്ചുകേള്‍പ്പിച്ച പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്‍റെ മകന്‍ ബാരൂക്‍ പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു അവരുടെ അടുക്കല്‍ വന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 36:15
അവര്‍ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേള്‍പ്പിക്ക എന്നു പറഞ്ഞു; ബാരൂക്‍ വായിച്ചുകേള്‍പ്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 36:16
ആ വചനങ്ങളൊക്കെയും കേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു തമ്മില്‍ തമ്മില്‍ നോക്കി, ബാരൂക്കിനോടു: ഈ വചനങ്ങളൊക്കെയും ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 36:17
നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവന്‍ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവര്‍ ബാരൂക്കിനോടു ചോദിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 36:18
ബാരൂക്ക് അവരോടു: അവന്‍ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന്‍ മഷികൊണ്ടു പുസ്തകത്തില്‍ എഴുതി എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 36:19
അപ്പോള്‍ പ്രഭുക്കന്മാര്‍ ബാരൂക്കിനോടു: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 36:20
അനന്തരം അവര്‍ പുസ്തകച്ചുരുള്‍ രായസക്കാരനായ എലീശാമയുടെ മുറിയില്‍ വെച്ചേച്ചു, അരമനയില്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 36:21
രാജാവു ചുരുള്‍ എടുത്തുകൊണ്ടു വരുവാന്‍ യെഹൂദിയെ അയച്ചു; അവന്‍ രായസക്കാരനായ എലീശാമയുടെ മുറിയില്‍നിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്‍റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേള്‍പ്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 36:22
അന്നു ഒമ്പതാം മാസത്തില്‍ രാജാവു ഹേമന്തഗൃഹത്തില്‍ ഇരിക്കയായിരുന്നു; അവന്‍റെ മുമ്പാകെ നെരിപ്പോട്ടില്‍ തീ കത്തിക്കൊണ്ടിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 36:23
യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്‍റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുള്‍ മുഴുവനും നെരിപ്പോട്ടിലെ തീയില്‍ വെന്തുപോകുംവരെ നെരിപ്പോട്ടില്‍ ഇട്ടുകൊണ്ടിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 36:24
രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരില്‍ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 36:25
ചുരുള്‍ ചുട്ടുകളയരുതേ എന്നു എല്‍നാഥാനും ദെലായാവും ശെമര്യാവും രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവന്‍ അവരുടെ അപേക്ഷ കേട്ടില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 36:26
അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാന്‍ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്‍റെ മകനായ സെരായാവോടും അബ്ദേലിന്‍റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാല്‍ യഹോവ[46] അവരെ ഒളിപ്പിച്ചു;(Add Ref)|(Add Notes)
യിരെമ്യാവ് 36:27
ചുരുളും ബാരൂക്ക് യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവു ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 36:28
നീ മറ്റൊരു ചുരുള്‍ മേടിച്ചു യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളില്‍ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതില്‍ എഴുതുക.(Add Ref)|(Add Notes)
യിരെമ്യാവ് 36:29
എന്നാല്‍ യെഹൂദാരാജാവായ യെഹോയാക്കീമിനോടു നീ പറയേണ്ടതു: യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേല്‍രാജാവു വന്നു ഈ ദേശത്തെ നശിപ്പിച്ചു, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതില്‍ എഴുതിയതു എന്തിനു എന്നു പറഞ്ഞു നീ ആ ചുരുള്‍ ചുട്ടുകളഞ്ഞുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 36:30
അതുകൊണ്ടു യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്നു ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ ഒരുത്തനും ഉണ്ടാകയില്ല; അവന്‍റെ ശവം പകല്‍ വെയിലും രാത്രിയില്‍ മഞ്ഞു ഏല്പാന്‍ എറിഞ്ഞുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 36:31
ഞാന്‍ അവനെയും അവന്‍റെ സന്തതിയെയും ഭൃത്യന്മാᴰെയും അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിക്കും; അവര്‍ക്കും യെരൂശലേംനിവാസികള്‍ക്കും യെഹൂദാപുരുഷന്മാര്‍ക്കും വരുത്തുമെന്നു ഞാന്‍ വിധിച്ചതും അവര്‍ ശ്രദ്ധിക്കാത്തതുമായ അനര്‍ത്ഥമൊക്കെയും ഞാന്‍ അവര്‍ക്കും വരുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 36:32
അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുള്‍ എടുത്തു നേര്യാവിന്‍റെ മകന്‍ ബാരൂക്‍ എന്ന എഴുത്തുകാരന്‍റെ കയ്യില്‍ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം അതില്‍ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു.(Add Ref)|(Add Notes)