📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 40

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 40 >>

യിരെമ്യാവ് 40:1
അകമ്പടിനായകനായ നെബൂസര്‍ ‍-അദാന്‍ യിരെമ്യാവെ രാമയില്‍നിന്നു വിട്ടയച്ചശേഷം അവന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു. ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തില്‍ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 40:2
എന്നാല്‍ അകമ്പടിനായകന്‍ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതു: നിന്‍റെ ദൈവമായ യഹോവ[46] ഈ സ്ഥലത്തെക്കുറിച്ചു ഈ അനര്‍ത്ഥം അരുളിച്ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 40:3
അരുളിച്ചെയ്തതുപോലെ യഹോവ[46] വരുത്തി നിവര്‍ത്തിച്ചുമിരിക്കുന്നു; നിങ്ങള്‍ യഹോവയോടു പാപം ചെയ്തു അവന്‍റെ വാക്കു കേള്‍ക്കാതിരുന്നതുകൊണ്ടു ഈ കാര്യം നിങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 40:4
ഇപ്പോള്‍ , ഇതാ, നിന്‍റെ കൈമേലുള്ള ചങ്ങല ഞാന്‍ ഇന്നു അഴിച്ചു നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടെ ബാബേലില്‍ പോരുവാന്‍ നിനക്കു ഇഷ്ടമുണ്ടെങ്കില്‍ പോരിക; ഞാന്‍ നിന്നെ നോക്കും എന്നോടുകൂടെ ബാബേലില്‍ പോരുവാന്‍ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊള്‍ക.(Add Ref)|(Add Notes)
യിരെമ്യാവ് 40:5
അവന്‍ വിട്ടുപോകുംമുമ്പെ അവന്‍ പിന്നെയും: ബാബേല്‍രാജാവു യെഹൂദാപട്ടണങ്ങള്‍ക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവിന്‍റെ അടുക്കല്‍ നീ ചെന്നു അവനോടു കൂടെ ജനത്തിന്‍റെ മദ്ധ്യേ പാര്‍ക്ക; അല്ലെങ്കില്‍ നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു അകമ്പടിനായകന്‍ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 40:6
അങ്ങനെ യിരെമ്യാവു മിസ്പയില്‍ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കല്‍ചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്‍റെ ഇടയില്‍ പാര്‍ത്തു.(Add Ref)|(Add Notes)
യിരെമ്യാവ് 40:7
ബാബേല്‍രാജാവു അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടുപുറത്തുണ്ടായിരുന്ന എല്ലാപടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോള്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 40:8
അവര്‍ മിസ്പയില്‍ ഗെദല്യാവിന്‍റെ അടുക്കല്‍വന്നു: നെഥന്യാവിന്‍റെ മകനായ യിശ്മായേല്‍ , കാരേഹിന്‍റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തന്‍ ഹൂമെത്തിന്‍റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാര്‍ , മയഖാഥ്യന്‍റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 40:9
ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാല്‍ : നിങ്ങള്‍ കല്ദയരെ സേവിപ്പാന്‍ ഭയപ്പെടരുതു; ദേശത്തു പാര്‍ത്തു ബാബേല്‍രാജാവിനെ സേവിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു നന്നായിരിക്കും;(Add Ref)|(Add Notes)
യിരെമ്യാവ് 40:10
ഞാന്‍ നമ്മുടെ അടുക്കല്‍ വരുന്ന കല്ദയര്‍ക്കും ഉത്തരവാദിയായി മിസ്പയില്‍ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ചു, പാത്രങ്ങളില്‍ സൂക്ഷിച്ചു, നിങ്ങള്‍ കൈവശമാക്കിയ പട്ടണങ്ങളില്‍ പാര്‍ത്തുകൊള്‍വിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 40:11
അങ്ങനെ തന്നേ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേല്‍രാജാവു യെഹൂദയില്‍ ഒരു ശേഷിപ്പിനെ വെച്ചിട്ടുണ്ടെന്നും ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവെ അവര്‍ക്കും അധിപതിയാക്കീട്ടുണ്ടെന്നും കേട്ടപ്പോള്‍(Add Ref)|(Add Notes)
യിരെമ്യാവ് 40:12
സകല യെഹൂദന്മാരും അവര്‍ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളില്‍നിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്‍റെ അടുക്കല്‍ മിസ്പയില്‍ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 40:13
എന്നാല്‍ കാരേഹിന്‍റെ മകനായ യോഹാനാനും നാട്ടുപുറത്തു പാര്‍ത്തിരുന്ന എല്ലാപടത്തലവന്മാരും മിസ്പയില്‍ ഗെദല്യാവിന്‍റെ അടുക്കല്‍ വന്നു അവനോടു:(Add Ref)|(Add Notes)
യിരെമ്യാവ് 40:14
നിന്നെ കൊന്നുകളയേണ്ടതിന്നു അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്‍റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്‍റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 40:15
പിന്നെ കാരേഹിന്‍റെ മകനായ യോഹാനാന്‍ മിസ്പയില്‍വെച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചു: ഞാന്‍ ചെന്നു ആരും അറിയാതെ നെഥന്യാവിന്‍റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്‍റെ അടുക്കല്‍ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയില്‍ ശേഷിച്ചവര്‍ നശിച്ചുപോകുവാനും തക്കവണ്ണം അവന്‍ നിന്നെ കൊല്ലുന്നതു എന്തിന്നു എബ്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 40:16
എന്നാല്‍ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവു കാരേഹിന്‍റെ മകന്‍ യോഹാനാനോടു: നീ ഈ കാര്യം ചെയ്യരുതു; നീ യിശ്മായേലിനെക്കുറിച്ചു ഭോഷകു പറയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)