📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 11 >>

യിരെമ്യാവ് 11:1
യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു:(Add Ref)|(Add Notes)
യിരെമ്യാവ് 11:2
ഈ നിയമത്തിന്‍റെ വചനങ്ങളെ നിങ്ങള്‍ കേട്ടു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിപ്പിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 11:3
നീ അവരോടു പറയേണ്ടതു എന്തെന്നാല്‍: യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്‍ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 11:4
അവയെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോടു അവരെ ഇരിമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ കല്പിച്ചു: നിങ്ങള്‍ എന്‍റെ വാക്കു കേട്ടനുസരിച്ചു ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്‍വിന്‍ ; എന്നാല്‍ നിങ്ങള്‍ എനിക്കു ജനവും ഞാന്‍ നിങ്ങള്‍ക്കു ദൈവവും ആയിരിക്കും എന്നരുളിച്ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 11:5
ഇന്നുള്ളതുപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാന്‍ അവരോടു ചെയ്ത സത്യം നിവര്‍ത്തിക്കേണ്ടതിന്നു തന്നേ. അതിന്നു ഞാന്‍ : ആമേന്‍ , യഹോവേ, എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 11:6
അപ്പോള്‍ യഹോവ[46] എന്നോടു അരുളിച്ചെയ്തതു: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും ഈ വചനങ്ങളെ ഒക്കെയും വിളിച്ചുപറക: ഈ നിയമത്തിന്‍റെ വചനങ്ങളെ കേട്ടു ചെയ്തുകൊള്‍വിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 11:7
ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും അവരോടു: എന്‍റെ വാക്കു കേള്‍പ്പിന്‍ എന്നു പറഞ്ഞു സാക്ഷീകരിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 11:8
അവരോ അനുസരിക്കയും ചെവി ചായ്ക്കയും ചെയ്യാതെ ഓ‍രോരുത്തന്‍ താന്താന്‍റെ ദുഷ്ടഹൃദയത്തിന്‍റെ ശാഠ്യപ്രകാരം നടന്നു; ആകയാല്‍ ഞാന്‍ അവരോടു ചെയ്‍വാന്‍ കല്പിച്ചതും അവര്‍ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്‍റെ വചനങ്ങളെപ്പോലെ ഒക്കെയും ഞാന്‍ അവരുടെ മേല്‍ വരുത്തിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 11:9
യഹോവ[46] പിന്നെയും എന്നോടു അരുളിച്ചെയ്തതു: യെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 11:10
അവര്‍ എന്‍റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂര്‍വ്വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാന്‍ അവരോടു ചേര്‍ന്നിരിക്കുന്നു; ഞാന്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 11:11
അതുകൊണ്ടു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാന്‍ കഴിയാത്ത ഒരനര്‍ത്ഥം ഞാന്‍ അവര്‍ക്കും വരുത്തും; അവര്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ കേള്‍ക്കയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 11:12
അപ്പോള്‍ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങള്‍ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവര്‍ അവരെ അനര്‍ത്ഥകാലത്തു രക്ഷിക്കയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 11:13
യെഹൂദയേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ടു; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള്‍ ആ ലജ്ജാവിഗ്രഹത്തിന്നു ബലിപീഠങ്ങളെ, ബാലിന്നു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ തീര്‍ത്തിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 11:14
ആകയാല്‍ നീ ഈ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിക്കരുതു; അവര്‍ക്കും വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുതു; അവര്‍ അനര്‍ത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 11:15
എന്‍റെ പ്രിയെക്കു എന്‍റെ ആലയത്തില്‍ എന്തു കാര്യം? അവള്‍ പലരോടുംകൂടെ ദുഷ്കര്‍മ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോള്‍ നീ ഉല്ലസിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 11:16
മനോഹര ഫലങ്ങളാല്‍ ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ[46] നിനക്കു പേ‍ര്‍വിളിച്ചിരുന്നു; എന്നാല്‍ മഹാകോലാഹലത്തോടെ അവന്‍ അതിന്നു തീ വെച്ചുകളഞ്ഞു; അതിന്‍റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 11:17
യിസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും ബാലിന്നു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതില്‍ ദോഷം പ്രവര്‍ത്തിച്ചിരിക്കയാല്‍ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ[46] നിനക്കു അനര്‍ത്ഥം വിധിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 11:18
യഹോവ[46] എനിക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ അതു അറിഞ്ഞു; അന്നു നീ അവരുടെ പ്രവൃത്തികളെ എനിക്കു കാണിച്ചുതന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 11:19
ഞാനോ അറുപ്പാന്‍ കൊണ്ടുപോകുന്ന മരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്‍റെ പേ‍ര്‍ ആരും ഓര്‍ക്കാതെ ഇരിക്കേണ്ടതിന്നു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവര്‍ എന്‍റെ നേരെ ഉപായം നിരൂപിച്ചതു ഞാന്‍ അറിഞ്ഞതുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 11:20
നീതിയോടെ ന്യായംവിധിക്കയും അന്തരംഗവും ഹൃദയവും ശോധനകഴിക്കയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന്‍ കാണുമാറാകട്ടെ; ഞാന്‍ എന്‍റെ വ്യവഹാരം നിന്നെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 11:21
അതുകൊണ്ടു: നീ ഞങ്ങളുടെ കയ്യാല്‍ മരിക്കാതെയിരിക്കേണ്ടതിന്നു യഹോവയുടെ നാമത്തില്‍ പ്രവചിക്കരുതു എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യിരെമ്യാവ് 11:22
ഞാന്‍ അവരെ സന്ദര്‍ശിക്കും; യൌവനക്കാര്‍ വാള്‍കൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 11:23
ഞാന്‍ അനാഥോത്തുകാരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ക്കും അനര്‍ത്ഥം വരുത്തുന്നതുകൊണ്ടു അവരില്‍ ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്നു സൈന്യങ്ങളുടെ യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)