📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 38

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 38 >>

യിരെമ്യാവ് 38:1
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തില്‍ പാര്‍ക്കുന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കല്‍ ചെന്നു ചേരുന്നവനോ ജീയവനോടെയിരിക്കും; അവന്‍റെ ജീവന്‍ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവന്‍ ജീവനോടിരിക്കും എന്നും യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു:(Add Ref)|(Add Notes)
യിരെമ്യാവ് 38:2
ഈ നഗരം നിശ്ചയമായി ബാബേല്‍രാജാവിന്‍റെ സൈന്യത്തിന്‍റെ കയ്യില്‍ ഏല്പിക്കപ്പെടും, അവന്‍ അതിനെ പിടിക്കും എന്നും(Add Ref)|(Add Notes)
യിരെമ്യാവ് 38:3
യിരെമ്യാവു സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്‍റെ മകനായ ശെഫത്യാവും പശ്ഹൂരിന്‍റെ മകനായ ഗെദല്യാവും ശെലെമ്യാവിന്‍റെ മകനായ യൂഖലും മല്‍ക്കീയാവിന്‍റെ മകനായ പശ്ഹൂരും കേട്ടിട്ടു(Add Ref)|(Add Notes)
യിരെമ്യാവ് 38:4
പ്രഭുക്കന്മാര്‍ രാജാവിനോടു: ഈ മനുഷ്യന്‍ നഗരത്തില്‍ ശേഷിച്ചിരിക്കുന്ന പടയാളികള്‍ക്കും സര്‍വ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യന്‍ ഈ ജനത്തിന്‍റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 38:5
സിദെക്കീയാരാജാവു: ഇതാ, അവന്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു വിരോധമായി ഒന്നും ചെയ്‍വാന്‍ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 38:6
അവര്‍ യിരെമ്യാവെ പിടിച്ചു കാവല്‍പുരമുറ്റത്തു രാജകുമാരനായ മല്‍ക്കീയാവിന്നുള്ള കുഴിയില്‍ ഇറക്കി; കയറുകൊണ്ടായിരുന്നു അവര്‍ യിരെമ്യാവെ ഇറക്കിയതു; കുഴിയില്‍ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയില്‍ താണു.(Add Ref)|(Add Notes)
യിരെമ്യാവ് 38:7
അവര്‍ യിരെമ്യാവെ കുഴിയില്‍ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തില്‍ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്‍ എന്ന ഷണ്ഡന്‍ കേട്ടു; അന്നു രാജാവു ബെന്യാമീന്‍ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 38:8
ഏബെദ്-മേലെക്‍ രാജഗൃഹത്തില്‍നിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു:(Add Ref)|(Add Notes)
യിരെമ്യാവ് 38:9
യജമാനനായ രാജാവേ, ഈ മനുഷ്യന്‍ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവര്‍ അവനെ കുഴിയില്‍ ഇട്ടുകളഞ്ഞു; നഗരത്തില്‍ അപ്പം ഇല്ലായ്കയാല്‍ അവന്‍ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 38:10
രാജാവു കൂശ്യനായ ഏബെദ്--മേലെക്കിനോടു: നീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകന്‍ മരിക്കുംമുമ്പെ അവനെ കുഴിയില്‍നിന്നു കയറ്റിക്കൊള്‍ക എന്നു കല്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 38:11
അങ്ങനെ ഏബെദ്--മേലെക്‍ ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തില്‍ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയില്‍ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.(Add Ref)|(Add Notes)
യിരെമ്യാവ് 38:12
കൂശ്യനായ ഏബെദ്--മേലെക്‍ യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്‍റെ കക്ഷങ്ങളില്‍ വെച്ചു അതിന്നു പുറമെ കയറിട്ടുകൊള്‍ക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 38:13
അവര്‍ യിരെമ്യാവെ കയറുകൊണ്ടു കുഴിയില്‍നിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു.(Add Ref)|(Add Notes)
യിരെമ്യാവ് 38:14
അതിന്‍റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കല്‍ തന്‍റെ അടുക്കല്‍ വരുത്തി; രാജാവു യിരെമ്യാവോടു: ഞാന്‍ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 38:15
അതിന്നു യിരെമ്യാവു സിദെക്കീയാവോടു: ഞാന്‍ അതു ബോധിപ്പിച്ചാല്‍ എന്നെ കൊല്ലുകയില്ലയോ? ഞാന്‍ ഒരു ആലോചന പറഞ്ഞു തന്നാല്‍ എന്‍റെ വാക്കു കേള്‍ക്കയില്ലല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 38:16
സിദെക്കീയാരാജാവു: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാന്‍ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന ഈ മനുഷ്യരുടെ കയ്യില്‍ ഞാന്‍ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു.(Add Ref)|(Add Notes)
യിരെമ്യാവ് 38:17
എന്നാറെ യിരെമ്യാവു സിദെക്കീയാവോടു: യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേല്‍ രാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പുറത്തു ചെന്നാല്‍ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്‍റെ ഗൃഹവും ജീവനോടെ ഇരിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 38:18
നീ ബാബേല്‍രാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യില്‍നിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 38:19
സിദെക്കീയാരാജാവു യിരെമ്യാവോടു: കല്ദയര്‍ എന്നെ അവരുടെ പക്ഷം ചേര്‍ന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കയും അവര്‍ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാന്‍ ഭയപ്പെടുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 38:20
അതിന്നു യിരെമ്യാവു പറഞ്ഞതു: അവര്‍ നിന്നെ ഏല്പിക്കയില്ല; ഞാന്‍ ബോധിപ്പിക്കുന്ന യഹോയുടെ വചനം കേള്‍ക്കേണമേ; എന്നാല്‍ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.(Add Ref)|(Add Notes)
യിരെമ്യാവ് 38:21
പുറത്തു ചെല്ലുവാന്‍ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ[46] വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു:(Add Ref)|(Add Notes)
യിരെമ്യാവ് 38:22
യെഹൂദാരാജാവിന്‍റെ അരമനയില്‍ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്തു ബാബേല്‍രാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കല്‍ പോകേണ്ടിവരും; നിന്‍റെ ചങ്ങാതിമാര്‍ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്‍റെ കാല്‍ ചെളിയില്‍ താണപ്പോള്‍ പിന്മാറിക്കളഞ്ഞു എന്നു അവര്‍ പറയും.(Add Ref)|(Add Notes)
യിരെമ്യാവ് 38:23
നിന്‍റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കല്‍ കൊണ്ടുപോകും; നീയും അവരുടെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകാതെ ബാബേല്‍രാജാവിന്‍റെ കയ്യില്‍ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിന്നു നീ ഹേതുവാകും.(Add Ref)|(Add Notes)
യിരെമ്യാവ് 38:24
സിദെക്കീയാവു യിരെമ്യാവോടു പറഞ്ഞതു: ഈ കാര്യം ആരും അറിയരുതു: എന്നാല്‍ നീ മരിക്കയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 38:25
ഞാന്‍ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാര്‍ കേട്ടിട്ടു നിന്‍റെ അടുക്കല്‍ വന്നു: നീ രാജാവിനോടു എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറെച്ചുവെക്കരുതു; ഞങ്ങള്‍ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോടു എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാല്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 38:26
നീ അവരോടു: യോനാഥാന്‍റെ വീട്ടില്‍ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാന്‍ രാജസന്നിധിയില്‍ സങ്കടം ബോധിപ്പിക്കയായിരുന്നു എന്നു പറയേണം.(Add Ref)|(Add Notes)
യിരെമ്യാവ് 38:27
സകലപ്രഭുക്കന്മാരും യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു അവനോടു ചോദിച്ചാറെ അവന്‍ , രാജാവു കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ടു അവര്‍ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 38:28
യെരൂശലേം പിടിച്ച നാള്‍വരെ യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു; യെരൂശലേം പിടിച്ചപ്പോഴും അവന്‍ അവിടെത്തന്നെ ആയിരുന്നു.(Add Ref)|(Add Notes)