📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 10 >>

യിരെമ്യാവ് 10:1
യിസ്രായേല്‍ഗൃഹമേ, യഹോവ[46] നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേള്‍പ്പിന്‍ !(Add Ref)|(Add Notes)
യിരെമ്യാവ് 10:2
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുതു; ജാതികള്‍ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു.(Add Ref)|(Add Notes)
യിരെമ്യാവ് 10:3
ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അതു ഒരുവന്‍ കാട്ടില്‍നിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.(Add Ref)|(Add Notes)
യിരെമ്യാവ് 10:4
അവര്‍ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവര്‍ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 10:5
അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവേക്കു നടപ്പാന്‍ വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്‍വാന്‍ അവെക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവെക്കു പ്രാപ്തിയില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 10:6
യഹോവേ, നിന്നോടു തുല്യനായവന്‍ ആരുമില്ല; നീ വലിയവനും നിന്‍റെ നാമം ബലത്തില്‍ വലിയതും ആകുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 10:7
ജാതികളുടെ രാജാവേ, ആര്‍ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവന്‍ ആരും ഇല്ല.(Add Ref)|(Add Notes)
യിരെമ്യാവ് 10:8
അവര്‍ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിത്ഥ്യാമൂര്‍ത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ.(Add Ref)|(Add Notes)
യിരെമ്യാവ് 10:9
തര്‍ശീശില്‍നിന്നുകൊണ്ടു വന്ന വെള്ളിയും ഊഫാസില്‍നിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൌശലപ്പണിക്കാരന്‍റെയും തട്ടാന്‍റെയും കൈപ്പണിതന്നേ; നീലവും രക്താംബരവും അവയുടെ ഉടുപ്പു; അവയൊക്കെയും കൌശലപ്പണിക്കാരുടെ പണി അത്രേ.(Add Ref)|(Add Notes)
യിരെമ്യാവ് 10:10
യഹോവയോ സത്യദൈവം; അവന്‍ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്‍റെ ക്രോധത്താല്‍ ഭൂമി നടുങ്ങുന്നു; ജാതികള്‍ക്കു അവന്‍റെ ഉഗ്രകോപം സഹിപ്പാന്‍ കഴികയുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 10:11
ആകാശത്തെയും ഭൂമിയെയും നിര്‍മ്മിക്കാത്ത ദേവന്മാരോ ഭൂമിയില്‍നിന്നും ആകാശത്തിന്‍ കീഴില്‍നിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 10:12
അവന്‍ തന്‍റെ ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചു, തന്‍റെ ജ്ഞാനത്താല്‍ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്‍റെ വിവേകത്താല്‍ ആകാശത്തെ വിരിച്ചു.(Add Ref)|(Add Notes)
യിരെമ്യാവ് 10:13
അവന്‍ തന്‍റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു അവന്‍ ആവി കയറ്റുന്നു; മഴെക്കു മിന്നല്‍ ഉണ്ടാക്കി തന്‍റെ ഭണ്ഡാരത്തില്‍നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 10:14
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയില്‍ ശ്വാസവുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 10:15
അവ മായയും വ്യര്‍ത്ഥ പ്രവൃര്‍ത്തിയും തന്നേ; സന്ദര്‍ശനകാലത്തു അവ നശിച്ചുപോകും.(Add Ref)|(Add Notes)
യിരെമ്യാവ് 10:16
യാക്കോബിന്‍റെ ഓഹരിയായവന്‍ അവയെപ്പോലെയല്ല; അന്‍ സര്‍വ്വത്തെയും നിര്‍മ്മിച്ചവന്‍ ; യിസ്രായേല്‍ അവന്‍റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ[46] എന്നാകുന്നു അവന്‍റെ നാമം.(Add Ref)|(Add Notes)
യിരെമ്യാവ് 10:17
നിരോധത്തില്‍ ഇരിക്കുന്നവളേ, നിലത്തു നിന്നു നിന്‍റെ ഭാണ്ഡം എടുത്തുകൊള്‍ക.(Add Ref)|(Add Notes)
യിരെമ്യാവ് 10:18
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയില്‍വെച്ചെറിഞ്ഞുകളകയും അവര്‍ക്കും പറ്റുവാന്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും.(Add Ref)|(Add Notes)
യിരെമ്യാവ് 10:19
എന്‍റെ പരിക്കുനിമിത്തം എനിക്കു അയ്യോ കഷ്ടം! എന്‍റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാന്‍ : അതു എന്‍റെ ദീനം! ഞാന്‍ അതു സഹിച്ചേ മതിയാവു എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 10:20
എന്‍റെ കൂടാരം കവര്‍ച്ചയായ്പോയിരിക്കുന്നു; എന്‍റെ കയറു ഒക്കെയും അറ്റിരിക്കുന്നു; എന്‍റെ മക്കള്‍ എന്നെ വിട്ടുപോയി; അവര്‍ ഇല്ലാതായിരിക്കുന്നു; ഇനി എന്‍റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിര്‍ക്കുംവാനും ആരുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 10:21
ഇടയന്മാര്‍ മൃഗപ്രായരായ്തീര്‍ന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ടു അവര്‍ കൃതാര്‍ത്ഥരായില്ല; അവരുടെ ആട്ടിന്‍ കൂട്ടം ഒക്കെയും ചിതറിപ്പോയി.(Add Ref)|(Add Notes)
യിരെമ്യാവ് 10:22
കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാര്‍പ്പിടവും ആക്കേണ്ടതിന്നു അതു വടക്കുനിന്നു ഒരു മഹാകോലാഹലവുമായി വരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 10:23
യഹോവേ, മനുഷ്യന്നു തന്‍റെ വഴിയും നടക്കുന്നവന്നു തന്‍റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 10:24
യഹോവേ, ഞാന്‍ ഇല്ലാതെയായ്പോകാതിരിക്കേണ്ടതിന്നു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.(Add Ref)|(Add Notes)
യിരെമ്യാവ് 10:25
നിന്നെ അറിയാത്ത ജാതികളുടെമേലും നിന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും നിന്‍റെ ക്രോധം പകരേണമേ; അവര്‍ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവര്‍ അവനെ വിഴുങ്ങി നശിപ്പിച്ചു അവന്‍റെ വാസസ്ഥലത്തെ ശൂന്യമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)