യിരെമ്യാവ് 9:1
അയ്യോ, എന്‍റെ ജനത്തിന്‍റെ പുത്രിയുടെ നിഹതന്മാര്‍ നിമിത്തം രാവും പകലും കരയേണ്ടതിന്നു എന്‍റെ തല വെള്ളവും എന്‍റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കില്‍ കൊള്ളായിരുന്നു!(Add Ref)|(Add Notes)
യിരെമ്യാവ് 9:2
അയ്യോ, എന്‍റെ ജനത്തെ വിട്ടു പോയ്ക്കളയേണ്ടതിന്നു മരുഭൂമിയില്‍ വഴിയാത്രക്കാര്‍ക്കുംള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കില്‍ കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 9:3
അവര്‍ വ്യാജത്തിന്നായിട്ടു നാവു വില്ലുപോലെ കുലെക്കുന്നു; അവര്‍ സത്യത്തിന്നായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നതു; അവര്‍ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിന്നു പുറപ്പെടുന്നു; അവര്‍ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 9:4
നിങ്ങള്‍ ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്‍വിന്‍ ന്‍ ; ഒരു സഹോദരനിലും നിങ്ങള്‍ ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവര്‍ത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 9:5
അവര്‍ ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാന്‍ അവര്‍ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാന്‍ അവര്‍ അദ്ധ്വാനിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 9:6
നിന്‍റെ വാസം വഞ്ചനയുടെ നടുവില്‍ ആകുന്നു; വഞ്ചന നിമിത്തം അവര്‍ എന്നെ അറിവാന്‍ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 9:7
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാന്‍ അവരെ ഉരുക്കി ശോധന കഴിക്കും; എന്‍റെ ജനത്തിന്‍റെ പുത്രിയെ വിചാരിച്ചു ഞാന്‍ മറ്റെന്തു ചെയ്യേണ്ടു?(Add Ref)|(Add Notes)
യിരെമ്യാവ് 9:8
അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 9:9
ഇവനിമിത്തം ഞാന്‍ അവരെ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 9:10
പര്‍വ്വതങ്ങളെക്കുറിച്ചു ഞാന്‍ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചല്‍പുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേള്‍ക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു;(Add Ref)|(Add Notes)
യിരെമ്യാവ് 9:11
ഞാന്‍ യെരൂശലേമിനെ കല്‍കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും ആക്കും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികള്‍ എല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.(Add Ref)|(Add Notes)
യിരെമ്യാവ് 9:12
ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന്‍ ആര്‍ ? അവതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന്‍ സംഗതി എന്തു?(Add Ref)|(Add Notes)
യിരെമ്യാവ് 9:13
യഹോവ[46] അരുളിച്ചെയ്യുന്നതു: ഞന്‍ അവരുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം അവര്‍ ഉപേക്ഷിച്ചു എന്‍റെ വാക്കു കേള്‍ക്കയോ അതു അനുസരിച്ചു നടക്കയോ ചെയ്യാതെ(Add Ref)|(Add Notes)
യിരെമ്യാവ് 9:14
തങ്ങളുടെ ഹൃദയത്തിന്‍റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാല്‍വിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,(Add Ref)|(Add Notes)
യിരെമ്യാവ് 9:15
യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 9:16
അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയില്‍ ഞാന്‍ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാള്‍ അയക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 9:17
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിന്‍ ; സാമര്‍ത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 9:18
നമ്മുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ ഒഴുകത്തക്കവണ്ണവും നമ്മുടെ കണ്‍പോളയില്‍നിന്നു വെള്ളം ചാടത്തക്കവണ്ണവും അവര്‍ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.(Add Ref)|(Add Notes)
യിരെമ്യാവ് 9:19
സീയോനില്‍നിന്നു ഒരു വിലാപം കേള്‍ക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവര്‍ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 9:20
എന്നാല്‍ സ്ത്രീകളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; നിങ്ങളുടെ ചെവി അവന്‍റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്‍റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 9:21
വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളില്‍നിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളില്‍കൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 9:22
മനുഷ്യരുടെ ശവങ്ങള്‍ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്‍റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേര്‍ക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.(Add Ref)|(Add Notes)
യിരെമ്യാവ് 9:23
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്‍റെ ജ്ഞാനത്തില്‍ പ്രശംസിക്കരുതു; ബലവാന്‍ തന്‍റെ ബലത്തില്‍ പ്രശംസിക്കരുതു; ധനവാന്‍ തന്‍റെ ധനത്തിലും പ്രശംസിക്കരുതു.(Add Ref)|(Add Notes)
യിരെമ്യാവ് 9:24
പ്രശംസിക്കുന്നവനോ: യഹോവയായ ഞാന്‍ ഭൂമിയില്‍ ദയയും ന്യായവും നീതിയും പ്രവര്‍ത്തിക്കുന്നു എന്നിങ്ങനെ എന്ന ഗ്രഹിച്ചറിയുന്നതില്‍ തന്നേ പ്രശംസിക്കട്ടെ; ഇതില്‍ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 9:25
ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യര്‍, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികള്‍ എന്നിങ്ങനെ അഗ്രചര്‍മ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാന്‍ ശിക്ഷിപ്പാനുള്ള കാലം വരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 9:26
സകലജാതികളും അഗ്രചര്‍മ്മികളല്ലോ; എന്നാല്‍ യിസ്രായേല്‍ഗൃഹം ഒക്കെയും ഹൃദയത്തില്‍ അഗ്രചര്‍മ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)