📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 6 >>

യിരെമ്യാവ് 6:1
ബെന്യാമീന്‍ മക്കളേ, യെരൂശലേമിന്‍റെ നടുവില്‍നിന്നു ഓടിപ്പോകുവിന്‍ ; തെക്കോവയില്‍ കാഹളം ഊതുവിന്‍ ; ബേത്ത്--ഹക്കേരെമില്‍ ഒരു തീക്കുറി ഉയര്‍ത്തുവിന്‍ വടക്കു നിന്നു അനര്‍ഥവും മഹാ നാശവും കാണായ്‍വരുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 6:2
സുന്ദരിയും സുഖഭോഗിനിയുമായ സീയോന്‍ പുത്രിയെ ഞാന്‍ മുടിച്ചുകളയും.(Add Ref)|(Add Notes)
യിരെമ്യാവ് 6:3
അവളുടെ അടുക്കല്‍ ഇടയന്മാര്‍ ആട്ടിന്‍ കൂട്ടങ്ങളോടുകൂടെ വരും; അവര്‍ അവള്‍ക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവര്‍ ഓ‍രോരുത്തന്‍ താന്താന്‍റെ ഭാഗത്തു മേയിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 6:4
അതിന്‍റെ നേരെ പടയൊരുക്കുവിന്‍ ! എഴുന്നേല്പിന്‍ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴല്‍ നീണ്ടുപോയി.(Add Ref)|(Add Notes)
യിരെമ്യാവ് 6:5
എഴുന്നേല്പിന്‍ ! രാത്രിയില്‍ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!(Add Ref)|(Add Notes)
യിരെമ്യാവ് 6:6
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം കല്പിക്കുന്നു: വൃക്ഷം മുറിപ്പിന്‍ ! യെരൂശലേമിന്നു നേരെ വാട കോരുവിന്‍ ! സന്ദര്‍ശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നേ; അതിന്‍റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു;(Add Ref)|(Add Notes)
യിരെമ്യാവ് 6:7
കിണറ്റില്‍ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതില്‍ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവര്‍ച്ചയുമേ അവിടെ കേള്‍പ്പാനുള്ളു; എന്‍റെ മുമ്പില്‍ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു.(Add Ref)|(Add Notes)
യിരെമ്യാവ് 6:8
യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാന്‍ നിന്നെ ശൂന്യവും നിര്‍ജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊള്‍ക.(Add Ref)|(Add Notes)
യിരെമ്യാവ് 6:9
സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്‍റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചു പറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്‍റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.(Add Ref)|(Add Notes)
യിരെമ്യാവ് 6:10
അവര്‍ കേള്‍പ്പാന്‍ തക്കവണ്ണം ഞാന്‍ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാല്‍ ശ്രദ്ധിപ്പാന്‍ അവര്‍ക്കും കഴികയില്ല; യഹോവയുടെ വചനം അവര്‍ക്കും നിന്ദയായിരിക്കുന്നു; അവര്‍ക്കും അതില്‍ ഇഷ്ടമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 6:11
ആകയാല്‍ ഞാന്‍ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാന്‍ തളര്‍ന്നുപോയി; ഞാന്‍ അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭര്‍ത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും.(Add Ref)|(Add Notes)
യിരെമ്യാവ് 6:12
അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാര്‍ക്കും ആയിപ്പോകും; ഞാന്‍ എന്‍റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 6:13
അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 6:14
സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവര്‍ പറഞ്ഞു എന്‍റെ ജനത്തിന്‍റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 6:15
മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 6:16
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ വഴികളില്‍ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോ: ഞങ്ങള്‍ അതില്‍ നടക്കയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 6:17
ഞാന്‍ നിങ്ങള്‍ക്കു കാവല്‍ക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിന്‍ എന്നു കല്പിച്ചു; എന്നാല്‍ അവര്‍ : ഞങ്ങള്‍ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 6:18
അതുകൊണ്ടു ജാതികളേ, കേള്‍പ്പിന്‍ ; സഭയേ, അവരുടെ ഇടയില്‍ നടക്കുന്നതു അറിഞ്ഞുകൊള്‍ക.(Add Ref)|(Add Notes)
യിരെമ്യാവ് 6:19
ഭൂമിയോ, കേള്‍ക്ക; ഈ ജനം എന്‍റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്‍റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാന്‍ അവരുടെ വിചാരങ്ങളുടെ ഫലമായി അനര്‍ത്ഥം അവരുടെമേല്‍ വരുത്തും.(Add Ref)|(Add Notes)
യിരെമ്യാവ് 6:20
ശെബയില്‍നിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളില്‍ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളില്‍ എനിക്കു ഇഷ്ടവുമില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 6:21
ആകയാല്‍ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തിന്‍റെ മുമ്പില്‍ ഇടര്‍ച്ചകളെ വെക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേല്‍ തട്ടി വീഴും; അയല്‍ക്കാരനും കൂട്ടുകാരനും നശിച്ചുപോകും.(Add Ref)|(Add Notes)
യിരെമ്യാവ് 6:22
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു ഒരു മഹാജാതി ഉണര്‍ന്നുവരും.(Add Ref)|(Add Notes)
യിരെമ്യാവ് 6:23
അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍ ; കരുണയില്ലാത്തവര്‍ തന്നേ; അവരുടെ ആരവം കടല്‍പോലെ ഇരെക്കുന്നു; സീയോന്‍ പുത്രീ, അവര്‍ നിന്‍റെ നേരെ യുദ്ധസന്നദ്ധരായി ഓ‍രോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 6:24
അതിന്‍റെ വര്‍ത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 6:25
നിങ്ങള്‍ വയലിലേക്കു ചെല്ലരുതു; വഴിയില്‍ നടക്കയുമരുതു; അവിടെ ശത്രുവിന്‍റെ വാളും ചുറ്റും ഭയവും ഉണ്ടു.(Add Ref)|(Add Notes)
യിരെമ്യാവ് 6:26
എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്തു വെണ്ണീറില്‍ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊള്‍ക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരെ വരും.(Add Ref)|(Add Notes)
യിരെമ്യാവ് 6:27
നീ എന്‍റെ ജനത്തിന്‍റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാന്‍ നിന്നെ അവരുടെ ഇടയില്‍ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കി വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 6:28
അവരെല്ലാവരും മഹാ മത്സരികള്‍ , നുണപറഞ്ഞു നടക്കുന്നവര്‍ ; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവര്‍ത്തിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 6:29
തുരുത്തി ഊതുന്നു; തീയില്‍നിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാര്‍ നീങ്ങിപ്പോകുന്നില്ലല്ലോ.(Add Ref)|(Add Notes)
യിരെമ്യാവ് 6:30
യഹോവ[46] അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവര്‍ക്കും കറക്കന്‍ വെള്ളി എന്നു പേരാകും.(Add Ref)|(Add Notes)