📚 എല്ലാ പുസ്തകങ്ങളും

📖 യിരെമ്യാവ് : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< യിരെമ്യാവ് : അധ്യായം 2 >>

യിരെമ്യാവ് 2:1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
യിരെമ്യാവ് 2:2
നീ ചെന്നു യെരൂശലേം കേള്‍ക്കെ വിളിച്ചു പറയേണ്ടതു; യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു മരുഭൂമിയില്‍ , വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്‍റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാന്‍ ഓര്‍ക്കുംന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 2:3
യിസ്രായേല്‍ യഹോവെക്കു വിശുദ്ധവും അവന്‍റെ വിളവിന്‍റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായ്തീരും; അവര്‍ക്കും ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 2:4
യാക്കോബ്ഗൃഹവും യിസ്രായേല്‍ ഗൃഹത്തിലെ സകലവംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊള്‍വിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 2:5
യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ വിട്ടകന്നു മിത്ഥ്യാമൂര്‍ത്തികളോടു ചേര്‍ന്നു വ്യര്‍ത്ഥന്മാര്‍ ആയിത്തീരുവാന്‍ തക്കവണ്ണം അവര്‍ എന്നില്‍ എന്തൊരു അന്യായം കണ്ടു?(Add Ref)|(Add Notes)
യിരെമ്യാവ് 2:6
ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരള്‍ചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആള്‍പാര്‍പ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയില്‍കൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ[46] എവിടെ എന്നു അവര്‍ ചോദിച്ചില്ല.(Add Ref)|(Add Notes)
യിരെമ്യാവ് 2:7
ഞാന്‍ നിങ്ങളെ ഫലവത്തായോരു ദേശത്തു അതിന്‍റെ ഫലവും ഗുണവും അനുഭവിപ്പാന്‍ കൂട്ടിക്കൊണ്ടുവന്നു; എന്നാല്‍ അവിടെ എത്തിയ ശേഷം നിങ്ങള്‍ എന്‍റെ ദേശത്തെ അശുദ്ധമാക്കി എന്‍റെ അവകാശത്തെ അറെപ്പാക്കിക്കളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 2:8
യഹോവ[46] എവിടെ എന്നു പുരോഹിതന്മാര്‍ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാര്‍ എന്നെ അറിഞ്ഞില്ല; ഇടയന്മാര്‍ എന്നോടു അതിക്രമം ചെയ്തു: പ്രവാചകന്മാര്‍ ബാല്‍മുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേര്‍ന്നുനടന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 2:9
അതുകൊണ്ടു ഞാന്‍ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാന്‍ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 2:10
നിങ്ങള്‍ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിന്‍ ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിന്‍ .(Add Ref)|(Add Notes)
യിരെമ്യാവ് 2:11
ഒരു ജാതി തന്‍റെ ദേവന്മാരെ മാറ്റീട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാല്‍ എന്‍റെ ജനം തന്‍റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിന്നു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 2:12
ആകാശമേ, ഇതിങ്കല്‍ വിസ്മയിച്ചു ഭ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 2:13
എന്‍റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവര്‍ ജീവജലത്തിന്‍റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 2:14
യിസ്രായേല്‍ ദാസനോ? വീട്ടില്‍ പിറന്ന അടിമയോ? അവന്‍ കവര്‍ച്ചയായി തീര്‍ന്നിരിക്കുന്നതെന്തു?(Add Ref)|(Add Notes)
യിരെമ്യാവ് 2:15
ബാലസിംഹങ്ങള്‍ അവന്‍റെ നേരെ അലറി നാദം കേള്‍പ്പിച്ചു അവന്‍റെ ദേശത്തെ ശൂന്യമാക്കി; അവന്‍റെ പട്ടണങ്ങള്‍ വെന്തു നിവാസികള്‍ ഇല്ലാതെയായിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 2:16
നോഫ്യരും തഹ"നേസ്യരും നിന്‍റെ നെറുകയെ തകര്‍ത്തുകളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 2:17
നിന്‍റെ ദൈവമായ യഹോവ[46] നിന്നെ വഴിനടത്തിയപ്പോള്‍ അവനെ ഉപേക്ഷിക്കകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചതു?(Add Ref)|(Add Notes)
യിരെമ്യാവ് 2:18
ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?(Add Ref)|(Add Notes)
യിരെമ്യാവ് 2:19
നിന്‍റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്‍റെ വിശ്വാസത്യാഗങ്ങള്‍ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്‍റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്‍റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊള്‍ക എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 2:20
പണ്ടു തന്നേ നീ നുകം തകര്‍ത്തു നിന്‍റെ കയറു പൊട്ടിച്ചു: ഞാന്‍ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയര്‍ന്ന കുന്നിന്മേല്‍ ഒക്കെയും പച്ചയായ വൃക്ഷത്തിന്‍ കീഴൊക്കെയും നീ വേശ്യയായി കിടന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 2:21
ഞാന്‍ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീര്‍ന്നതു എങ്ങനെ?(Add Ref)|(Add Notes)
യിരെമ്യാവ് 2:22
നീ ധാരാളം ചവര്‍ക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്‍റെ അകൃത്യം എന്‍റെ മുമ്പില്‍ മലിനമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 2:23
ഞാന്‍ മലിനയായിട്ടില്ല; ഞാന്‍ ബാല്‍വിഗ്രഹങ്ങളോടു ചെന്നു ചേര്‍ന്നിട്ടില്ല എന്നു നിനക്കു എങ്ങനെ പറയാം? താഴ്വരയിലെ നിന്‍റെ നടപ്പു വിചാരിക്ക; നീ ചെയ്തതു ഓര്‍ക്കുക; വഴിയില്‍ അങ്ങോട്ടും ഇങ്ങോട്ടും വിരെഞ്ഞോടുന്ന പെണ്ണൊട്ടകമല്ലയോ നീ?(Add Ref)|(Add Notes)
യിരെമ്യാവ് 2:24
നീ മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടു കഴുത തന്നേ; അതിന്‍റെ മദപ്പാടില്‍ അതിനെ തടുക്കാകുന്നവന്‍ ആര്‍ ? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്‍റെ മാസത്തില്‍ അതിനെ കണ്ടെത്തും;(Add Ref)|(Add Notes)
യിരെമ്യാവ് 2:25
ചെരിപ്പു ഊരിപ്പോകാതവണ്ണം നിന്‍റെ കാലും രണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്‍ക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാന്‍ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാന്‍ പോകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 2:26
കള്ളനെ കണ്ടുപിടിക്കുമ്പോള്‍ അവന്‍ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേല്‍ഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നേ.(Add Ref)|(Add Notes)
യിരെമ്യാവ് 2:27
അവര്‍ മരത്തോടു: നീ എന്‍റെ അപ്പന്‍ എന്നും കല്ലിനോടു: നീ എന്നെ പ്രസവിച്ചവള്‍ എന്നും പറയുന്നു; അവര്‍ മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; എന്നാല്‍ കഷ്ടകാലത്തു അവര്‍ : നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.(Add Ref)|(Add Notes)
യിരെമ്യാവ് 2:28
നീ ഉണ്ടാക്കീട്ടുള്ള നിന്‍റെ ദേവന്മാര്‍ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാന്‍ അവര്‍ക്കും കഴിവുണ്ടെങ്കില്‍ അവര്‍ എഴുന്നേല്‍ക്കട്ടെ; അയ്യോ യെഹൂദയേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!(Add Ref)|(Add Notes)
യിരെമ്യാവ് 2:29
നിങ്ങള്‍ എന്നോടു വാദിക്കുന്നതു എന്തു? നിങ്ങള്‍ എല്ലാവരും എന്നോടു ദ്രോഹിച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.(Add Ref)|(Add Notes)
യിരെമ്യാവ് 2:30
ഞാന്‍ നിങ്ങളുടെ മക്കളെ അടിച്ചതു വ്യര്‍ത്ഥം; അവര്‍ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാള്‍ തന്നേ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.(Add Ref)|(Add Notes)
യിരെമ്യാവ് 2:31
ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ ; ഞാന്‍ യിസ്രായേലിന്നു ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങള്‍ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്‍റെ അടുക്കല്‍ വിരകയില്ല എന്നു എന്‍റെ ജനം പറയുന്നതു എന്തു?(Add Ref)|(Add Notes)
യിരെമ്യാവ് 2:32
ഒരു കന്യക തന്‍റെ ആഭരണങ്ങളും ഒരു മണവാട്ടി തന്‍റെ അരക്കച്ചയും മറക്കുമോ? എന്നാല്‍ എന്‍റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 2:33
പ്രേമം അന്വേഷിക്കേണ്ടതിന്നു നീ നിന്‍റെ വഴി എത്ര ചേലാക്കുന്നു! അതുകൊണ്ടു നീ ദുന്നടപ്പുകാരത്തികളെയും നിന്‍റെ വഴികള്‍ അഭ്യസപ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
യിരെമ്യാവ് 2:34
നിന്‍റെ ഉടുപ്പിന്‍റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചതു. ഇവയെക്കുറിച്ചു ഒക്കെയും ഞാന്‍ ന്യായവാദം കഴിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 2:35
നീയോ: ഞാന്‍ കുറ്റമില്ലാത്തവള്‍ ; അവന്‍റെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം എന്നു പറയുന്നു; ഞാന്‍ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ടു ഞാന്‍ നിന്നോടു വ്യവഹരിക്കും.(Add Ref)|(Add Notes)
യിരെമ്യാവ് 2:36
നിന്‍റെ വഴിയെ മാറ്റേണ്ടതിന്നു നീ ഇത്ര തെണ്ടിനടക്കുന്നതെന്തു? അശ്ശൂരിങ്കല്‍ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.(Add Ref)|(Add Notes)
യിരെമ്യാവ് 2:37
അവിടെനിന്നും നീ തലയില്‍ കൈ വെച്ചും കൊണ്ടു ഇറങ്ങിപ്പോരേണ്ടിവരും; നീ ആശ്രയിച്ചവരെ യഹോവ[46] തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ടു നിനക്കു ഒരു ഗുണവും വരികയില്ല.(Add Ref)|(Add Notes)